ന്യൂസിലൻ്റിനെ തകർത്ത് ഇന്ത്യ ഫൈനലിൽ.

മുംബൈ: 7 വിക്കറ്റ് നേടിയ പേസ് ബൗളർ മുഹമ്മദ് ഷായുടെ തകർപ്പൻ പ്രകടനത്തോടെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൻ്റെ ഫൈനലിലെത്തി ഇന്ത്യ. നാളെ കൊൽക്കത്തയിൽ വച്ച് നടക്കുന്ന രണ്ടാം സെമിയിൽ വിജയിക്കുന്ന ടീമുമായി ഇന്ത്യ ഫൈനൽ കളിക്കും. രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് നാളെ ഏറ്റുമുട്ടുന്നത്. ഇന്ത്യ ഉയർത്തിയ 398 എന്ന വിജയ ലക്ഷ്യം പിൻതുടർന്ന ന്യൂസിലാൻ്റ് 48.5 ഓവറിൽ 327 ന് ഓൾ ഔട്ട് ആയി.

Read More

തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് 5,000 നഷ്ടപരിഹാരം, മരിച്ചവർക്ക് 5 ലക്ഷം നഷ്ടപരിഹാരം: ചർച്ച നടത്തി സർക്കാർ

ബെംഗളൂരു: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരമായി 5000 രൂപയും ഒപ്പം ജീവൻ നഷ്ടപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപയും നൽകാൻ ചർച്ച ചെയ്തതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. ആനിമൽ പോപ്പുലേഷൻ കൺട്രോൾ (നായ്) നിയമം കർശനമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എൽ. രമേഷ് നായിക് പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് പ്രസന്ന ബാലചന്ദ്ര വരലെ, ജസ്റ്റിസ് കൃഷ്ണ എസ് എന്നിവരാണ് ഹർജി പരിഗണിച്ചത്. ദീക്ഷിത് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് അന്വേഷണം നടത്തിയത്. ഹിയറിംഗിനിടെ, 2023 എ…

Read More

അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനം ആഘോഷിച്ചു 

ബംഗളൂരു: കർണ്ണാടക മലയാളി കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ ആർ നഗർ ലഗെരെയിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്പ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു. ഉച്ച ഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ജവാഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിനു കെ എം സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻ കുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ ആർ നായർ,…

Read More

പശുവിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റി 

പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. പശുവിനെ ഇടിച്ചാണ് ട്രെയിൻ എഞ്ചിൻ പാലം തെറ്റിയത്. എഞ്ചിന്റെ മുൻഭാഗത്തെ ചക്രങ്ങളാണ് പാളം തെറ്റിയത്. ട്രെയിനിലെ യാത്രക്കാരന്റെ നേതൃത്വത്തിൽ റോഡ് മാർഗം ഷൊർണൂർ ജംഗ്ഷനിൽ എത്തിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ശബ്ദം കേട്ടാണ് പ്രദേശവാസികൾ അപകടവിവരം അറിഞ്ഞത്. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

Read More

അതില്ലെങ്കിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ; തുറന്നു പറച്ചിലുകളുമായി നടി ഷക്കീല 

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ തരംഗം തീർത്ത നടിയാണ് ഷക്കീല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. ബി ഗ്രേഡ് സിനിമകളായിരുന്നു ഇവയിൽ ഏറെയും. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കുന്നതായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം. തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് ഷക്കീല കൂടുതൽ തിളങ്ങിയത്. പ്രേക്ഷകരെ വലിയ തോതിൽ തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഷക്കീല ചിത്രങ്ങൾ കഴിഞ്ഞിരുന്നു. എന്നാൽ കുറെയേറെ വർഷങ്ങളായി അത്തരം സിനിമകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് ഷക്കീല. തമിഴ്, തെലുങ്ക് സിനിമകളിൽ കോമഡി…

Read More

കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാ​ഗർലെ ​ഗ്രാമത്തിലാണ് സംഭവം. അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. പോലീസ് മർദിച്ചുവെന്നും താൻ മാനസികമായി തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് ​ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് മുമ്പേ തന്നെ യുവാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പോലീസ് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ്…

Read More

ജമ്മു കാശ്മീരിൽ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു

ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. റോഡില്‍ നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കിഷ്ത്വാറില്‍നിന്ന് ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ട സഹായം എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.

Read More

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു 

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പോലീസ് ചോദ്യം ചെയ്ത് നോട്ടീസ് നൽകി വിട്ടയച്ചു. അന്യേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. 12 മണിയോടെ സ്റ്റേഷനിൽ ഹാജരായ സുരേഷ് ഗോപിയെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഉച്ച കഴിഞ്ഞ് 2.22നാണ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയത്. സ്‌റ്റേഷനു പുറത്തേക്കു കാറിലെത്തിയ സുരേഷ് ഗോപി സണ്‍റൂഫ് തുറന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്തു. തനിക്കു വേണ്ടി കാത്തുനിന്ന നേതാക്കളോടും പ്രവര്‍ത്തകരോടും സുരേഷ് ഗോപി നന്ദി പറഞ്ഞു.…

Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ബംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെ താലൂക്കിലെ ബിദരഹള്ളി ചൊവ്വാഴ്ച രാത്രി ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മുടിഗെരെ താലൂക്കിലെ കെഞ്ചിഗെ ഗ്രാമത്തിലെ മഞ്ജുനാഥ് (35) ആണ് മരിച്ചത്. മഞ്ജുനാഥ് പിതാവ് രാമുവിനൊപ്പം സകലേഷ്പൂർ താലൂക്കിലെ ഹനു ബാലു ഗ്രാമത്തിലെ ബന്ധുവീട്ടിൽ ബൈക്കിൽ പോയി രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. രാവിലെ 10.30 ഓടെ ബിദരഹള്ളി മെയിൻ റോഡിൽ പച്ചക്കറി കയറ്റി മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിദർഹള്ളി ഗ്രാമപഞ്ചായത്തിൽ ഡാറ്റാ ഓപ്പറേറ്ററായി…

Read More

കന്നഡ ബിഗ് ബോസ് സീസൺ 10 ലെ മറ്റൊരു സ്ഥാനാർഥി കൂടി കേസിൽ

ബെംഗളൂരു: ഭോവി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കന്നഡ ബിഗ് ബോസ് സീസൺ 10 മത്സരാർത്ഥി തനിഷ കുപ്പണ്ടയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഖില കർണാടക ഭോവി കമ്മ്യൂണിറ്റിയുടെ സംസ്ഥാന പ്രസിഡൻറ് എ പി പത്മയാണ് ബംഗളൂരുവിലെ കുമ്പൽഗോഡു പോലീസ് സ്റ്റേഷനിൽ എസ്ടി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഷോയ്ക്കിടെ മറ്റൊരു മത്സരാർത്ഥി ഡ്രോൺ പ്രതാപുമായുള്ള സംഭാഷണത്തിനിടെ തനിഷ ‘വഡ്ഡ’ എന്ന വാക്ക് ഉപയോഗിച്ചു. അത് സമുദായത്തിനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അവൾക്കെതിരെ അട്രോസിറ്റി കേസ് ഫയൽ ചെയ്തത്…

Read More
Click Here to Follow Us