അതില്ലെങ്കിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥ; തുറന്നു പറച്ചിലുകളുമായി നടി ഷക്കീല 

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമയിൽ തരംഗം തീർത്ത നടിയാണ് ഷക്കീല. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്.

ബി ഗ്രേഡ് സിനിമകളായിരുന്നു ഇവയിൽ ഏറെയും. സൂപ്പർ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കുന്നതായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം.

തെന്നിന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിലാണ് ഷക്കീല കൂടുതൽ തിളങ്ങിയത്.

പ്രേക്ഷകരെ വലിയ തോതിൽ തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഷക്കീല ചിത്രങ്ങൾ കഴിഞ്ഞിരുന്നു.

എന്നാൽ കുറെയേറെ വർഷങ്ങളായി അത്തരം സിനിമകളിൽ നിന്നെല്ലാം മാറി നിൽക്കുകയാണ് ഷക്കീല.

തമിഴ്, തെലുങ്ക് സിനിമകളിൽ കോമഡി വേഷങ്ങൾ അവതരിപ്പിച്ചു ടെലിവിഷൻ പരിപാടികളിലൂടെയുമൊക്കെ ഇപ്പോൾ കുടുംബ പ്രേക്ഷകർക്കടകം പ്രിയങ്കരിയായി കഴിഞ്ഞു ഷക്കീല.

സാമൂഹികസേവന രംഗത്തും സജീവമാണ് താരം. തമിഴകത്തൊക്കെ വലിയ ആരാധകവൃന്ദമാണ് ഷക്കീലയ്ക്ക് ഉള്ളത്. ടെലിവിഷൻ പരിപാടികളിലൂടെയും മറ്റുമാണ് നടി സ്വീകാര്യത നേടിയെടുത്തത്.

അടുത്തിടെ ബിഗ് ബോസ് തെലുങ്കിലടക്കം മത്സരാർത്ഥിയായി ഷക്കീല എത്തിയിരുന്നു.

തെലുങ്ക് പ്രേക്ഷകർക്ക് തന്നെ കുറിച്ചുള്ള പഴയ ഇമേജ് മാറ്റാനായിട്ടാണ് ഷക്കീല ഷോയിലേക്ക് എത്തിയത്.

എന്നാൽ രണ്ടാമത്തെ ആഴ്ച തന്നെ താരം പുറത്താവുകയായിരുന്നു. സിഗരറ്റ് വലി അമിതമായതാണ് ഷക്കീലയുടെ പുറത്താകലിന് കാരണമായി പലരും പറഞ്ഞത്. എങ്കിലും ഷക്കീലയുടെ പുതിയ ഇമേജിനെ അത് ബാധിച്ചിട്ടില്ല.

അതേ സമയം 49 വയസ്സുള്ള ഷക്കീല ഇപ്പോഴും അവിവാഹിതയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താൻ വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷക്കീല, “എന്റെ തെറ്റുകളോട് ഞാൻ എന്ത് പറഞ്ഞാൽ എന്ത് സംഭവിക്കും, എന്റെ തെറ്റുകൾ തുറന്നു പറയാൻ ഞാൻ ഭയപ്പെടുന്നില്ല. ഞാൻ എന്റെ 13 വയസ്സ് മുതൽ സമ്പാദിക്കുന്നുണ്ട്, അതിനാൽ ക്ഷമിക്കണം. ഞാൻ വിവാഹം വേണ്ടെന്ന് വച്ചു.

എല്ലാത്തിനുമുപരി, എനിക്ക് മദ്യവും പുകവലിയും ഉണ്ട്. ആദ്യം യാദൃശ്ചികമായി തുടങ്ങിയതാണെങ്കിലും പിന്നീട് ഞാൻ ഈ ശീലത്തിന് അടിമയായി. എല്ലാ ദിവസവും മദ്യം കഴിച്ചാൽ മാത്രം ഉറങ്ങാൻ സാധിക്കൂ എന്ന അവസ്ഥയിലാണ് ഞാൻ.

അങ്ങനെയൊരു ശീലം ഉള്ളപ്പോൾ, മറ്റൊരാളുടെ ജീവിതവും സന്തോഷവും ഇല്ലാതാക്കാൻ വിവാഹം കഴിക്കണോ? എന്ന് ഞാൻ ചിന്തിച്ചു. അതുകൊണ്ടാണ് ഞാൻ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്”, ഷക്കീല പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us