വൈദ്യുത കമ്പിയിൽ തട്ടി തിന ലോറിക്ക് തീപിടിച്ചു

ബെംഗളൂരു: നെലമംഗല താലൂക്കിലെ ഇംചെനഹള്ളിക്ക് സമീപം തിന കയറ്റിയ ലോറി റോഡിലൂടെ കടന്നുപോകുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്.

സുരേഷ് എന്നയാൾ ലോറിയിൽ തിന പുല്ല് കൊണ്ടുവരുമ്പോഴായിരുന്നു സംഭവം.

തീ ആളിപ്പടർന്നപ്പോൾ ഡ്രൈവറും ക്ലീനറും ലോറിയിൽ നിന്ന് ചാടി ജീവൻ രക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

തീപിടിത്തത്തിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. ദാബസ് പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts