ബെംഗളൂരു: കഴിഞ്ഞ ദിവസം നഗരത്തിലെ അപ്പാർട്ട്മെന്റില്‍ നിന്ന് പിടിയിലായ ടാറ്റൂ ആർടിസ്റ്റ്, വൻ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്.
3.5 കിലോ ഹൈഡ്രോ കഞ്ചാവ്, 15.5 കിലോ കഞ്ചാവ്, 40 എല്‍എസ്‍ഡി സ്‍ട്രിപ്പുകള്‍, 130 ഗ്രാം ചരസ്, 2.3 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകള്‍, ത്രാസുകള്‍ എന്നിവയും രണ്ട് മൊബൈല്‍ ഫോണുകളും രണ്ടര കോടി രൂപയും പിടിച്ചെടുത്തു.
യെലഹങ്കയിലെ ചൊക്കനഹള്ളി ഗ്രാമത്തില്‍ നിന്ന് പിടിയിലായ 31കാരൻ രക്ഷിത് രമേഷില്‍ നിന്ന് കണ്ടെത്തിയതാവട്ടെ 1.30 കോടി രൂപയും.
ലഹരി വില്‍പനയിലെ മുഖ്യ കണ്ണിയായ തവനിഷ് എന്നയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നേരത്തെ ടാറ്റൂയിങ് കോഴ്സ് പഠിച്ച ശേഷം കഴിഞ്ഞ ആറ് വർഷമായി ഫ്രീലാൻസ് ടാറ്റൂ ആർടിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് രക്ഷിത് തവനിഷിനെ കണ്ടത്.
ടാറ്റൂ ചെയ്യാനായി പോയ സ്ഥലത്തു നിന്നായിരുന്നു പരിചയം.
തവനിഷാണ് പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയെന്ന നിലയില്‍ ലഹരിക്കടത്ത് പരിചയപ്പെടുത്തിക്കൊണ്ടുത്തത്.
തായ്ലൻഡില്‍ നിന്നാണ് ഹൈഡ്രോ കഞ്ചാവ് എത്തിച്ചിരുന്നത്.
ഗോവയില്‍ നിന്ന് എല്‍എസ്‍ഡി സ്ട്രിപ്പുകളും ഹിമാചലില്‍ നിന്ന് ചരസും തെലങ്കാനയില്‍ നിന്ന് കഞ്ചാവും എത്തിച്ച് വില്‍പന നടത്തിവരികയായിരുന്നു.
തവനിഷ് ഒരിക്കല്‍ രക്ഷിതിനെ തായ്ലന്റില്‍ കൊണ്ടുപോയി ലഹരി ശൃംഖലയുമായി പരിചയപ്പെടുത്തി.
ടാറ്റു ചെയ്യാൻ പോകുന്ന സ്ഥലങ്ങളില്‍ ഉപഭോക്താക്കളോട് ലഹരി വസ്തുക്കളെപ്പറ്റി പറയുകയും അവരുടെ താത്പര്യമനുസരിച്ച് വില്‍പന നടത്തുകയും ചെയ്തുപോന്നു.
വിദ്യാർത്ഥികളും ബിസിനസുകാരും ഒക്കെ ഉള്‍പ്പെട്ട വലിയ ഒരു ശൃംഖല തന്നെ ഇയാള്‍ രൂപീകരിക്കുകയും ചെയ്തു.
ഓർഡറെടുത്ത് ഓണ്‍ലൈനായി പണം സ്വീകരിച്ച ശേഷം പ്രത്യേക സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ കൊണ്ട് വയ്ക്കുകയും അവയുടെ ചിത്രമെടുത്ത് അയച്ചു കൊടുക്കുകയുമായിരുന്നു രീതി.
പുതിയ ഉപഭോക്താക്കളുമായി ഒരിക്കലും നേരിട്ട് ബന്ധപ്പെടുകയില്ല.
രക്ഷിതിന്റെ പ്രവർത്തനങ്ങളൊന്നും മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ വീട്ടില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചത് മാതാപിതാക്കള്‍ അറിയാതെയായിരുന്നു എന്നുമാണ് റിപ്പോർട്ട്.
എൻഡിപിഎസ് നിയമ പ്രകാരം കേസെടുത്ത് തുടർ നടപടികള്‍ സ്വീകരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.