മഹാദേവപുരയിൽ ഇരുചക്രവാഹന ഷോറൂമിൽ തീപിടിത്തം; 50 ലധികം മോട്ടോർ സൈക്കിളുകൾ കത്തിനശിച്ചു 

ബെംഗളൂരു: മഹാദേവപുരയിലെ, ബി നാരായണപുരയില്‍ ഇരുചക്രവാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ 50ലധികം മോട്ടോർസൈക്കിളുകള്‍ കത്തിനശിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ഷോറൂം വ്യാപാരം അവസാനിപ്പിച്ചതിന് ശേഷം സുരക്ഷാ ജീവനക്കാരൻ രാത്രി എട്ട് മണിയോടെ അത്താഴം കഴിക്കാൻ പോയ സമയത്താണ് തീപിടിത്തമുണ്ടായത്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

ഷോറൂമിന് പിന്നിലെ സർവീസ് സെൻ്ററും തീപിടിത്തത്തില്‍ നശിച്ചു. ഷോറൂമിലെ 40-ഓളം ഇരുചക്രവാഹനങ്ങളും സർവീസ് സെൻ്ററിലെ 20-ഓളം ഇരുചക്രവാഹനങ്ങളും കത്തിനശിച്ചു.

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു. തൊട്ടടുത്തുള്ള ഇരുചക്രവാഹന ഷോറൂമിലേക്കും തീ പടർന്നെങ്കിലും വാഹനങ്ങള്‍ പെട്ടെന്ന് തന്നെ മാറ്റിയാത്തതിനാല്‍ വൻ അപകടം ഒഴിവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts