ബംഗളൂരു: വോട്ട് ചെയ്യാൻ നാട്ടിലേക്ക് മടങ്ങുന്നവർക്കായി നഗരത്തിൽ നിന്നും 3 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബയ്യപ്പനഹള്ളി എസ്എംവിടി – ബെളഗാവി, യശ്വന്തപുര -മുരുഡേശ്വർ, കെഎസ്ആർ ബെംഗളൂരു- ബീദർ സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് രാത്രി പുറപ്പെടും. 10 ട്രൈനുകളിൽ ഇന്നും നാളെയും അധിക കോച്ചുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
Read MoreTag: election
സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്, 5 കോടി 24 ലക്ഷം വോട്ടർമാർ
ബെംഗളൂരു: വാശിയേറിയ പ്രചാരണത്തിന് ഒടുവില്‍ സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുക. അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ 2.59 കോടി സ്ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 9,58,806 കന്നി വോട്ടര്‍മാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തും. 52,282 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പകുതി ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. കേന്ദ്ര-…
Read Moreവിവർത്തകനോട് നിർത്താൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി
ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ പ്രസംഗം വിവർത്തനം ചെയ്തയാള്‍ കത്തിക്കയറി പ്രസംഗിക്കുന്നത് കേട്ട് അസ്വസ്ഥനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒടുവിൽ വിവർത്തനം നിർത്താൻ ആവശ്യപ്പെട്ട മോദി, താൻ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്നും പറഞ്ഞ് വിവർത്തകനെ ഒഴിവാക്കി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചനഗുഡിലെ പൊതുയോഗത്തിലാണ് സംഭവം. നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഇതിന്റെ കന്നഡ വിവർത്തനം നടത്താൻ ചുമതലപ്പെടുത്തിയത് മുൻ ബി.ജെ.പി എം.എൽ.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയിൽ നിന്ന് കന്നഡയിലേക്ക് നീട്ടിപ്പരത്തി തർജമ ചെയ്യുന്നത്…
Read Moreസിപിഐഎം സ്ഥാനാർഥിക്കു നേരെ ആക്രമണം
ബെംഗളുരു: സിപിഐ എം സ്ഥാനാര്‍ഥിയെ ആക്രമിച്ച് ഒരു കൂട്ടം ഗുണ്ടകൾ. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഡോ.അനില്‍ കുമാറിനെയാണ് ഒരു കൂട്ടം ഗുണ്ടകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. രണ്ടു വാഹനങ്ങളിലായി ഇരുപതോളം പേരാണ് രാത്രിയില്‍ അനില്‍ കുമാറിന്റെ വസതിയിലെത്തിയത്. സംഘം വീടിനുള്ളില്‍ കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. സിപിഐ എം പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്നും മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും പിന്നിലുള്ള യഥാര്‍ഥ ശക്തികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്…
Read Moreവൈറലായി രാഹുൽ ഗാന്ധിയുടെ ബസ് യാത്ര
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ നേതാവ് രാഹുൽ ഗാന്ധി ബസിൽ യാത്ര ചെയ്യുന്ന വീഡിയോ വൈറൽ. കണ്ണിങ്ഹാം റോഡിലെ ‘കഫേ കോഫി ഡേ’ ഷോപ്പിൽ നിന്ന് കാപ്പി കുടിച്ചതിന് പിന്നാലെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളോടും സ്ത്രീകളോടും സംസാരിച്ചതിന് ശേഷം ബിഎംടിസി ബസിൽ കയറുകയായിരുന്നു. ബസിൽ യാത്രക്കാരോട് അദ്ദേഹം സംസാരിച്ചു. ബസ് യാത്രക്കാരായ സ്ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ബിഎംടിസി, കെഎസ്ആർടിസി ബസുകളിൽ സൗജന്യ ബസ് യാത്ര തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്നങ്ങളെ…
Read Moreബിജെപിയുടെ പ്രചാരണ വാഹനം പിടിച്ചെടുത്ത് അധികൃതർ
ബെംഗളൂരു:ക്ഷേത്രത്തിന്റെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന് ബിജെപിയുടെ വാഹനം പിടിച്ചെടുത്ത് അധികൃതര്‍. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിജെപിയുടെ വാഹനം പിടിച്ചെടുത്തത്. ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ചിത്രമുള്ള വാഹനമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. എല്‍ഇഡി ലൈറ്റുകള്‍ പിടിപ്പിച്ച വാഹനത്തില്‍ പ്രാചരണ പരസ്യങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും ഒപ്പമാണ് ക്ഷേത്രവും ഇടംപിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാര്‍ത്ഥി ഹരീഷ് പൂഞ്ചയുടെയും ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു.
Read Moreകോൺഗ്രസിനെ തകർക്കാമെന്നത് വ്യാമോഹം ; എം.പി രമ്യ ഹരിദാസ്
ബെംഗളൂരു:അധികാരവും ജുഡീഷ്യറിയും ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ബിജെപിയുടെ കമ്മീഷന് സര്‍ക്കാറിനെതിരെയുള്ള ജനവികാരം ശക്തമാണെന്നും ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളും ആശയങ്ങള്‍ ഉള്കൊള്ളുന്നവരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടൊപ്പമുണ്ടെന്നും രമ്യ പറഞ്ഞു. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഇത്തവണ കോണ്‍ഗ്രസിന്റെ കൂടെയാണ്. അഴിമതിയും വര്‍ഗീയതയും കൊണ്ട് പൊറുതിമുട്ടിയ ജനം നിലവിലെ സര്‍ക്കാരിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ത്തുന്നത്. കര്‍ണാടക തിരഞ്ഞെടുപ്പിലെ കുടുംബയോഗങ്ങളിലെ സജീവമായ ജനപങ്കാളിത്തം കോണ്‍ഗ്രസിന്റെ വ്യക്തമായ മേല്‍ക്കൈയാണ് കാണിക്കുന്നത്. വിജയം നൂറുശതമാനം ഉറപ്പാണ്, രമ്യ ഹരിദാസ് പറഞ്ഞു.
Read More20 കോടിയുടെ പണവും ആഭരണങ്ങളും പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് ആദായ നികുതി വകുപ്പിന്റെ പരിശോധന തകൃതിയായി നടക്കുന്നു. ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി നടന്ന പരിശോധനയില്‍ കണക്കില്‍ പെടാത്ത പണവും വജ്രം പതിച്ച ആഭരണങ്ങളും ഉള്‍പ്പെടെ 20 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബെംഗളൂരു, മൈസൂരു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും ഉള്‍പ്പെടെ കോടികളുടെ വസ്തുക്കള്‍ പിടിച്ചെടുത്തത്. മെയ് നാലിന് നടത്തിയ പരിശോധനയില്‍ 20 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ സംഭരിച്ചതായി കണ്ടെത്തിയതായി ആദായനികുതി വകുപ്പ്…
Read Moreഭിന്നശേഷിക്കാരെ പോളിംഗ് ബൂത്തിൽ എത്തിക്കാൻ വെബ്ടാക്സികൾ
ബെംഗളൂരു: നഗരപരിധിയിൽ താമസിക്കുന്ന ഭിന്നശേഷിക്കാരായവോട്ടർമാരെ പോളിംഗ് ബൂത്തിൽ എത്തിക്കാൻ വെബ് ടാക്സികളുമായി കൈ കോർത്ത് ബിബിഎംപി. ഊബർ, ഒല ഉൾപ്പെടെയുള്ള കമ്പനികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പോളിംഗ് ബൂത്തുകളിൽ 4000 വീൽ ചെയറുകൾ ക്രമീകരിക്കുമെന്നും ബിബിഎംപി ചീഫ് കമ്മീഷ്ണർ തുഷാർ ഗിരിനാഥ് അറിയിച്ചു.
Read Moreവിവാഹം കഴിപ്പിച്ചു തരാം.. വേറിട്ട പ്രകടന പത്രികയുമായി സഹോദര സ്ഥാനാർഥികൾ
ബെംഗളൂരു:പലതരത്തിലുള്ള പ്രകടനപത്രികകള്‍ നാം കണ്ടിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആയുധമാക്കുന്നവ സമൂഹത്തിന് ഗുണം ചെയ്യുന്നവ, വിദ്വേഷത്തിന് ഇടയാക്കുന്നവ അങ്ങനെ നിരവധി. എന്നാല്‍, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ അല്പം വേറിട്ട പ്രകടനപത്രികയുമായി ശ്രദ്ധേയമായിരിക്കുകയാണ് സഹോദരങ്ങളായ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍. അവിവാഹിതരായ ചെറുപ്പക്കാര്‍ക്കായി വിവാഹ പദ്ധതിയാണ് ഇവര്‍ തങ്ങളുടെ പ്രകടനപത്രികയിലൂടെ മുന്നോട്ടുവച്ചത്. നൂതനമായ രീതിയില്‍ പ്രകടന പത്രിക പുറത്തിറക്കി വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നത് തന്നെയാണ് സ്ഥാനാര്‍ഥികളുടെ ലക്ഷ്യം. അറബാവി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഗുരുപുത്ര കെമ്പണ്ണ കുല്ലൂരും ഗോകാക്ക് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പുണ്ഡലീക കുല്ലൂരുമാണ് ഈ പുത്തന്‍ വാഗ്ദാനത്തിന്…
Read More