തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു:നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ചതോടെ പരാജയം അംഗീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. തിരഞ്ഞെടുപ്പിലെ പരാജയം ബി ജെ പി വിശദമായി വിശകലനം ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞങ്ങൾക്ക് തിരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല. വിശദമായ ഒരു വിശകലനം ഇതിനെക്കുറിച്ച് നടത്തും. കൂടാതെ വിവിധ തലങ്ങളിലുള്ള വിടവുകളും പോരായ്മകളും നികത്തി പാർട്ടിയെ പുനർ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ബസവരാജ് ബൊമ്മെ കൂട്ടിച്ചേർത്തു.

Read More

കോൺഗ്രസിൽ എത്തിയിട്ടും രക്ഷയില്ല, ഷെട്ടാറിന് തോൽവി

ബെംഗളുരു : ബിജെപിയിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയിട്ടും ജഗദീഷ് ഷെട്ടാർ തോറ്റു. അവസാനം വരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ കാത്തിരുന്ന് ഒടുവിൽ ഷെട്ടറിന്റെ സമ്മതം മൂളലിന് ശേഷം മാത്രമായിരുന്നു ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടറിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപിയുടെ മുൻ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് മുൻ ഷെട്ടർ പാർട്ടിയിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപിയിൽ വിമത സ്വരവുമായി രംഗത്തെത്തി. തുടർന്ന് ഡൽഹിയിലെത്തി കേന്ദ്രനേതാക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും സമവായമായിരുന്നില്ല. പട്ടികയിൽ സർപ്രൈസ് ഉണ്ടെന്ന് ഡി കെ ശിവകുമാറിന്റെ വാക്കുകൾക്ക്…

Read More

വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം, ഹോട്ടലുകൾ ബുക്ക് ചെയ്തു 

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റാൻ കോൺഗ്രസ്‌ നീക്കം. ഇതിനായി ബെംഗളൂരുവിലെയും മഹാബലിപുരത്തെയും ഓരോ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളതായി റിപ്പോർട്ട്. പാർട്ടി 130ൽ താഴെ സീറ്റുകളാണ് നേടുന്നതെങ്കിൽ തമിഴ്നാട്ടിലെ മഹാബലിപുരത്തെ ഹോട്ടലിൽ ജയിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റുമെന്ന് സൂചന. തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വവുമായി ബന്ധപ്പെട്ടതായാണ് വിവരം. 130 സീറ്റുകൾ നേടിയാൽ ബെംഗളൂരുവിലെ ഷാംഗ്രി ലാ ഹോട്ടലിൽ എം.എൽ.എമാരെ ഇന്ന് വൈകുന്നേരം തന്നെ എത്തിക്കും. എംഎൽഎ മാരെ തമിഴ്നാട്ടിലേക്ക് മാറ്റുമോ അതോ ബെംഗളൂരുവിൽ തന്നെ താമസിപ്പിക്കുമോ എന്ന കാര്യത്തിൽ വൈകീട്ടോടെ വ്യക്തത വരും. അതേസമയം,…

Read More

വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ പാമ്പ്

ബെംഗളൂരു:വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിജെപി ഓഫീസിൽ കയറികൂടി ഒരു പാമ്പ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ മണ്ഡലമായ ഷിഗ്ഗാവിലെ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ പാമ്പ് കയറിയത്. ഓഫീസിനുള്ളിൽ പെട്ടെന്ന് പാമ്പിനെ കണ്ടതോടെ അണികളെല്ലാം പരിഭ്രാന്തരായി ബഹളം വെച്ചു. തുടർന്ന് തന്നെ പാമ്പിനെ അവിടെ നിന്നും പെട്ടെന്ന് മാറ്റി. പിന്നീട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശ പ്രകാരം ഓഫീസ് എല്ലാം വീണ്ടും പരിശോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു.

Read More

എച്ച് ഡി കുമാരസ്വാമി പിന്നിൽ

ബെംഗളൂരു:സംസ്ഥാനത്ത് പോരാട്ടം കനക്കുന്നു. ചന്നപട്ടണയില്‍ നിന്നും മത്സരിക്കുന്ന ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി പിന്നില്‍. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ മുന്നില്‍ നിന്ന ശേഷമാണ് കുമാരസ്വാമി പിന്നിലേക്ക് പോയത്. നിലവില്‍ പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

Read More

വോട്ടിങ് മെഷീൻ ഇറക്കുമതി ആരോപണം, തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ  ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് ആരോപിച്ച് കോൺഗ്രസ്‌ നൽകിയ  പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വോട്ടിംഗ് മെഷീനുകൾ പരിശോധന നടത്താതെയാണ് ഉപയോഗിച്ചതെന്ന വാദവും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തെറ്റായ വിവരങ്ങളുടെ പരാതിയെന്നും, ഇറക്കുമതി ചെയ്ത ഇവിഎം ഉപയോഗിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി.

Read More

കർണാടകയിൽ ജെഡിഎസുമായി ചർച്ചയില്ലെന്ന് കോൺഗ്രസ്‌

ന്യൂഡൽഹി : കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജെഡിഎസുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്‌ രംഗത്ത്. തൂക്കുസഭ ഉണ്ടായാൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെഡിഎസ് പാർട്ടിക്ക് വലിയ പങ്കുണ്ട് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അത് നിഷേധിച്ച് കോൺഗ്രസ്‌ എത്തിയത്. തൻറെ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തങ്ങളുടെ നീക്കങ്ങൾ നാളെ തീരുമാനിക്കുമെന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.  ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ്‌ ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. 113 ഭൂരിപക്ഷമുള്ള 224 അംഗ നിയമസഭയിൽ 150 ഓളം…

Read More

സംസ്ഥാനത്ത് റെക്കോർഡ് പോളിങ് എന്ന് റിപ്പോർട്ട്

ബെംഗളൂരു: സംസ്ഥാനത്തെ തെരെഞ്ഞെടുപ്പിൽ പോളിങ് ശതമാനം സർവകാല റെക്കോർഡിൽ. 73.19 ശതമാനം പോളിംഗാണ് ഇത്തവണ കർണാടകയിൽ രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ചേർത്തതാണ് കണക്ക്. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറിന് ശേഷമാണ് അന്തിമ കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് നടന്നത് ചിക്കബല്ലാപുര ജില്ലയിലാണ്. 85.56 ശതമാനം വോട്ടുകളാണ് ജില്ലയിൽ പെട്ടിയിലായത്. ഏറ്റവും കുറവ് പോളിങ് നടന്നത് ബെംഗളൂരു സൗത്തിലാണ്. 52.33 ശതമാനം വോട്ടുകളാണ് ബെംഗളൂരു സൗത്തിൽ പോൾ ചെയ്തത്. 2018ൽ കുറിച്ച പോളിങ് റെക്കോർഡ് 72.10% ആണ് ഇക്കുറി തിരുത്തിയത്.  

Read More

പുറത്ത് വന്ന എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് ഡി.കെ ശിവകുമാർ

ബെംഗളുരു: വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാര്‍. എക്സിറ്റ് പോളുകളില്‍ വിശ്വാസമില്ല. എക്സിറ്റ്പോളുകള്‍ തൂക്കുസഭയാണ് പ്രവചിക്കുന്നത്. എന്നാല്‍, 146 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. സംസ്ഥാനത്തെ അറിവുള്ളവരും വിദ്യാഭ്യാസമുള്ളവരും കര്‍ണാടകയുടെ വിശാലമായ താല്‍പര്യമാണ് പരിഗണിക്കുക. ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ കര്‍ണാടകയില്‍ പരാജയപ്പെടും. കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പാര്‍ട്ടി കര്‍ണാടകയില്‍ കേവല ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞു.

Read More

നിങ്ങളുടെ സ്വപ്നം എന്റെതും, സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ സ്വപ്‌നങ്ങളെ കൂടി പറയുന്ന നരേന്ദ്രമോദി, ഉത്തരവാദിത്വമുള്ള പൗരന്മാരായി വോട്ട് ചെയ്യണമെന്നും ബിജെപി സർക്കാരിന്റെ ഭരണത്തുടർച്ച ഉറപ്പാക്കണമെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ലോകത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നതിൽ കർണാടകയുടെ പങ്ക് പ്രധാനമാണ്. ബിജെപി സർക്കാരിന്റെ നിർണ്ണായകവും കേന്ദ്രീകൃതവും ഭാവിയോടുള്ള സമീപനവും കർണാടകയുടെ സമ്പദ് വ്യവസ്ഥയിൽ ഗണ്യമായ സംഭാവന നൽകുന്നു. നിക്ഷേപം, വ്യവസായം, വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം തുടങ്ങിയ…

Read More
Click Here to Follow Us