ബെംഗളൂരു:സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ക്യാമ്പിന് ആവേശം പകരാന്‍ രാഹുല്‍ ഗാന്ധി എത്തും. മാര്‍ച്ച് ഇരുപതിനാണ് രാഹുലിന്റെ സന്ദര്‍ശനം. യൂത്ത് മാനിഫെസ്റ്റോ പരിപാടിയിലാണ് അദ്ദേഹം എത്തുന്നത്. മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാഹുലിന്റെ വരവിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്. ചില നേതാക്കളെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ രാഹുല്‍ കാണാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രാഹുല്‍ ഇരുപതിന് പ്രഖ്യാപിക്കാനാണ് സാധ്യത. നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന. അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പ്…
Read MoreTag: election
കുമാരസ്വാമിയുടെ മകന് ചെക്ക് പറഞ്ഞ് കോൺഗ്രസ്
ബെംഗളൂരു: ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ രാമനഗര മണ്ഡലത്തില്‍ ഡികെ സുരേഷിനെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ജെഡിഎസിന്റെ കോട്ടയും വൊക്കലിഗ സമുദായത്തിന്റെ ശക്തി കേന്ദ്രവുമായ രാമനഗരയില്‍ ഡികെ സുരേഷ് മല്‍സരിച്ചാല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി ഇത് മാറും. നിഖില്‍ കുമാരസ്വാമി ആദ്യം മല്‍സരത്തിന് ഇറങ്ങിയത് മണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലാണ്. അന്ന് ബിജെപിയുടെ പരസ്യ പിന്തുണയും കോണ്‍ഗ്രസിന്റെ പ്രാദേശിക പിന്തുണയും ലഭിച്ചത് സുമലതക്കായിരുന്നു. എങ്കിലും ആത്മവിശ്വാസത്തില്‍ ഒട്ടും കുറവില്ലാതെയാണ് നിഖില്‍ കുമാരസ്വാമി…
Read More80 കഴിഞ്ഞവർക്ക് ‘വോട്ട് അറ്റ് ഹോം’ പരീക്ഷണവുമായി കേന്ദ്ര കമ്മീഷൻ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജീവ് കുമാർ. രാജ്യത്ത് ഇത്തരത്തിൽ ഒരു സംവിധാനം ആദ്യമായി കർണാടകയിൽ ആണ് നടക്കാൻ പോകുന്നത്. പോളിംങ് ബൂത്തിലെത്താൻ സന്നദ്ധരായവരെ വോട്ട് അറ്റ് ഹോം സംവിധാനത്തിന് നിർബന്ധിക്കില്ല. വീട്ടിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പുതിയ സംവിധാനം സംബന്ധിച്ച് വിശദ വിവരങ്ങൾ നൽകും. വികലാംഗർക്ക് വോട്ട് രേഖപ്പെടുത്താനായി `സാക്ഷം’ മൊബൈൽ ആപ്ലിക്കേഷനും സ്ഥാനാർത്ഥികൾക്കും പത്രിക സമർപ്പിക്കാൻ `സുവിധ’ മൊബൈൽ…
Read Moreഎസ് എസ് രാജമൗലിയെ തെരഞ്ഞെടുപ്പ് ഐക്കണായി നിയമിച്ചു
ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ എസ്‌എസ് രാജമൗലിയെ റായ്ച്ചൂർ ജില്ലയുടെ തെരഞ്ഞെടുപ്പ് ഐക്കണായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചു. വോട്ടിങ്ങിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് വേളകളിൽ കായിക താരങ്ങൾ, ചലച്ചിത്ര സംവിധായകർ, അഭിനേതാക്കൾ എന്നിവരെ ഇത്തരത്തിൽ തെരഞ്ഞെടുപ്പ് ഐക്കണായി നിയമിക്കുന്നത്. റായ്‌ച്ചൂർ ജില്ലയിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഐക്കണായി രാജമൗലിയെ തിരഞ്ഞെടുത്തതായി ജില്ല കലക്ടർ ചന്ദ്രശേഖര നായിക അറിയിക്കുകയായിരുന്നു. ജില്ലയിലെ മാനവി താലൂക്കിലെ അമരേശ്വർ ക്യാമ്പിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ്…
Read Moreവോട്ടർ പട്ടികയിൽ ക്രമക്കേട്, പരാതിയുമായി കോൺഗ്രസ്
ബെംഗളൂരു: വോട്ടര്‍ പട്ടികയില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തിയെന്ന ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂനപക്ഷ, ദളിത് വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും വ്യക്തിപരമായ ഡേറ്റ, സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കൈവശംവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന ചിലുമെ ഗ്രൂപ്പിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. ഭരണമുന്നണിക്കൊപ്പം ചേര്‍ന്ന് വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ബംഗളൂരുവിലെ ശിവാജിനഗര്‍ മണ്ഡലത്തില്‍ മാത്രം 9,915 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് അനധികൃതമായി ഒഴിവാക്കാന്‍ ശ്രമിച്ചെന്നും പാര്‍ട്ടി ആരോപിക്കുന്നു. ന്യൂനപക്ഷ,…
Read Moreസംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്: അന്തസ്സംസ്ഥാന വാഹനങ്ങൾ പരിശോധിക്കും
ബെംഗളൂരു : കർണാടക നിയമസഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നടപടികളെക്കുറിച്ച് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര വയനാട് കളക്ടർ എ. ഗീതയുമായി ചർച്ച നടത്തി. വയനാട്ടിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും 24 മണിക്കൂറും പരിശോധിക്കണമെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാനാവശ്യം വയനാട്ടിലെ പോലീസ്, എക്സൈസ്, ആദായനികുതിവകുപ്പ് എന്നിവയുടെ സഹകരണം ഉണ്ടാകണമെന്ന് ഓൺലൈനായി നടന്ന ചർച്ചയിൽ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ അഭ്യർഥിച്ചു. തിരഞ്ഞെടുപ്പു വേളയിൽ കർണാടകത്തിലേക്ക് പണം, മദ്യം, മറ്റു സാമഗ്രികൾ എന്നിവയെത്തുന്നത് തടയാൻ മൈസൂരു-വയനാട് അതിർത്തിയിൽ പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിക്കും. ഇവയുടെ മേൽനോട്ടത്തിനായി മൈസൂരു ജില്ലാ…
Read Moreത്രിപുരയിലെ വിജയം കേരളത്തിലും ആവർത്തിക്കും ; പ്രധാന മന്ത്രി
ന്യൂഡല്‍ഹി: കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ത്രിപുരയില്‍ 33 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ച ബിജെപി ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. ത്രിപുര കൂടാതെ നാഗാലാന്റിലും ബിജെപി ഭരണമുറപ്പിച്ചിരുന്നു.നാഗാലാന്‍ഡില്‍ ബിജെപിയും, കൂട്ടുകക്ഷിയായ എന്‍ഡിപിപിയും 38 സീറ്റുകള്‍ നേടിയാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. അതേസമയം ഫലപ്രഖ്യപനത്തിന് പിന്നാലെ ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രി നന്ദി…
Read Moreകർണാടക തെരഞ്ഞെടുപ്പിൽ നടൻ ഉപേന്ദ്രയുടെ പാർട്ടി മത്സരിക്കും
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ ഉപേന്ദ്ര റാവുവിന്റെ പാർട്ടി. ഉത്തമ പ്രജാകീയ പാർട്ടിക്ക് ഓട്ടോ റിക്ഷ ചിഹ്നമായി അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ച കാര്യം നടൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കെപിജെപി എന്ന പാർട്ടിയിൽ അംഗമായിരുന്നു ഉപന്ദ്ര റാവു. മറ്റ് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ശേഷം സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉത്തമ പ്രജാകീയ പാർട്ടി ഉണ്ടായിരുന്നെങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. യുവജനങ്ങളെ ആകർഷിക്കാനുള്ള…
Read Moreകർണാടകയിൽ 150 ലേറെ സീറ്റ് ബിജെപി നേടും ; പ്രധാൻ
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളുമായി ബി ജെ പി വിജയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെയും മികച്ച പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയുടെ വിജയത്തിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല ബി ജെ പിയുടെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. കർണാടകയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൂന്നംഗ സംഘത്തെ നയിക്കുന്നതാണ് പ്രധാൻ . കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ എന്നിവരാണ് ,…
Read Moreകർണാടക കോൺഗ്രസ് പോരിൽ പ്രതികരിച്ച് സിദ്ധരാമയ്യ
ബെംഗളുരു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിലെ പോരില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരില്‍ തമ്മില്‍ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്ക് വേണ്ടി തമ്മില്‍ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതൃപ്രശ്നം തീര്‍ക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാര്‍…
Read More