ബെംഗളൂരു: ഊഹാപോഹങ്ങള്‍ തള്ളി പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യയുടെ മകന്‍ വരുണ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ യതീന്ദ്ര രംഗത്ത് , ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരത്തിനില്ല. മണ്ഡ്യയിൽ വാര്‍ത്താസമ്മേളനത്തിലാണ് ഈ കാര്യം അദ്ദേഹം തുറന്ന് പറഞ്ഞത്. വരുണയില്‍ പിതാവിനെ സ്ഥാനാര്‍ഥിയായി മനസില്‍ കണ്ട് ജനുവരിയിലേ പ്രചാരണം തുടങ്ങി. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തേതാവും എന്ന് സിദ്ധാരാമയ്യ പ്രഖ്യാപിച്ചിരുന്നു. ‘ഇത് അച്ഛന് വേണ്ടിയുള്ള ത്യാഗമൊന്നും അല്ല. ആര്‍ക്കും അങ്ങിനെ സ്വന്തം മണ്ഡലം ഇല്ലല്ലോ. വോടര്‍മാരുടേതാണ് മണ്ഡലം’, യതീന്ദ്ര പറഞ്ഞു. സ്വന്തം നാടായ…
Read MoreTag: election
തെരഞ്ഞെടുപ്പിന് മുൻപ് സൗജന്യമായി വിതരണം ചെയ്യാനിരുന്ന ഗൃഹോപകരണങ്ങൾ പിടിച്ചെടുത്തു
ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സൗജന്യമായി പല സാധനങ്ങളും വിതരണം ചെയ്യുകയാണ് ഒരു രീതി. അത്തരത്തില്‍ വിതരണം ചെയ്യാനിരുന്ന പ്രഷര്‍ കുക്കറുകളും മറ്റ് ഗൃഹോപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. 500ലധികം പ്രഷര്‍ കുക്കറുകളാണ് പോലീസ് പിടിച്ചെടുത്തത്. വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ രാജഗോപാലനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൃന്ദാവന്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. സ്വകാര്യ കമ്പനിയായ ലോകേഷ് കാര്‍ഗോ മൂവേഴ്‌സിന്‍റെ ലോറി ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോഴാണ് കുക്കറുകള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തത്. ഗ്രീന്‍ഷെഫാണ് കുക്കറുകള്‍ നിര്‍മ്മിച്ചതെന്നും ദാസറഹള്ളി ജെഡി(എസ്) എം.എല്‍.എ…
Read Moreമുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്നങ്ങൾ ഇല്ല ; സിദ്ധരാമയ്യ
ബെംഗളൂരു: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്. എന്നാല്‍ അദ്ദേഹവുമായി അതിന്റെ പേരില്‍ പ്രശ്‌നങ്ങളില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. “100 ശതമാനവും ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒരു തെറ്റുമില്ല”-സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി…
Read Moreവോട്ടെണ്ണലിന് 2 ദിവസത്തെ ഇടവേള വേണോയെന്ന് നടൻ ഉപേന്ദ്ര, നടനെ ട്രോളി സോഷ്യൽ മീഡിയ
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടെണ്ണലിന് രണ്ട് ദിവസം ആവശ്യമുണ്ടോയെന്ന ചോദ്യവുമായി നടനും പ്രജാകീയ നേതാവുമായ ഉപേന്ദ്ര. ഫേസ്‌ബുക്കില്‍ ഉപേന്ദ്രയുടെ ചോദ്യത്തിന് പലരും രസകരമായി മറുപടി നല്‍കിയതോടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. കര്‍ണാടകയില്‍ മെയ് 10ന് ഒറ്റ ഘട്ടമായാണ് 224 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പും ഫലവും തമ്മില്‍ രണ്ട് ദിവസത്തെ ഇടവേളയുണ്ട്. ഉപേന്ദ്രയുടെ ചോദ്യത്തിന് നെറ്റിസണ്‍സ് വ്യത്യസ്തമായ മറുപടികള്‍ നല്‍കി. ഇത് പുതിയ കാര്യമല്ല, പോളിംഗ് ബൂത്തില്‍ തന്നെ വോട്ടെണ്ണല്‍…
Read Moreതെരഞ്ഞെടുപ്പിൽ ഖനി ഉടമ ജനാർദ്ദന റെഡ്ഢിയും
ബെംഗളൂരു:തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കളത്തിലിറങ്ങി ഖനി ഉടമ ജനാര്‍ദ്ദന റെഡ്ഢിയും. കല്യാണ രാജ പ്രഗതി പക്ഷ(കെആര്‍പിപി) എന്ന പാര്‍ട്ടിയുടെ ചിഹ്നമായി ഫുഗ്ബോളും 20 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളേയും ജനാര്‍ദ്ദനന്‍ റെഡ്ഢി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിജെപിയുമായുള്ള രണ്ടു പതിറ്റാണ്ടുള്ള ബന്ധം അവസാനിപ്പിച്ചാണ് റെഡ്ഢി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. മൂന്നുമാസം മുമ്പാണ് റെഡ്ഢി പാര്‍ട്ടി രൂപീകരണവുമായി രംഗത്തെത്തിയത്. പണ്ട് രാഷ്ട്രീയത്തിലായിരുന്നപ്പോള്‍ ശത്രുവെന്നോ മിത്രമെന്നോ ഇല്ലാതെ എല്ലാവരും എന്നെ ഫുട്ബോള്‍ പോലെ തട്ടിക്കളിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എനിക്കെല്ലാവരുമായും ഫുട്ബോള്‍ തട്ടിക്കളിക്കാന്‍ കഴിയുമെന്ന് തെളിയിക്കാനാണ് മത്സരരംഗത്തേക്ക്…
Read Moreബിജെപി സ്ഥാനാർഥി പട്ടിക വിജ്ഞാപനത്തിന് ശേഷം; മുഖ്യമന്ത്രി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അര്‍ഹതപ്പെട്ടവര്‍ക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാര്‍ട്ടി എല്ലായിപ്പോഴും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവര്‍ക്കുള്ള സംവരണം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വര്‍ഷമായി നിലനില്‍ക്കുന്നു. എന്നാല്‍ തെറ്റായ വാഗ്ദാനങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് ഇതുവരെ പിന്നോക്കകാര്‍ക്ക് നല്‍കിയത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പഠനം നടത്തുന്നതിന് മന്ത്രിസഭ…
Read Moreകോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ചിലർ ഉൾപ്പെട്ടു, ചിലർ പുറത്ത്
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയതിനു പിന്നാലെ പട്ടികയിൽ ഉൾപ്പെടാത്തവരെക്കുറിച്ച് ചർച്ച. പട്ടികയില്‍ അഞ്ചു സ്ത്രീകള്‍ മാത്രം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും നിലവിലെ വരുണ എംഎല്‍എയുമായ ഡോ. യതീന്ദ്ര പുറത്തായി. ഖാര്‍ഗെയുടെ മകന് ചീറ്റപുരിലെ സംവരണമണ്ഡലം നല്‍കി. കോലാറില്‍ മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച സിദ്ധരാമയ്യക്കാണ് വരുണ സീറ്റാണ് നൽകിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന് സിറ്റിങ് സീറ്റായ കനക്പുര നല്‍കി. മുന്‍…
Read Moreആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ബെംഗളൂരു: സംസ്ഥാനത്തെ 124 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ഇത്തവണ മൈസൂരുവിലെ വരുണയില്‍ നിന്ന് മത്സരിക്കും. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്ന് മത്സരിക്കും. മുതിര്‍ന്ന നേതാവ് ജി പരമേശ്വര കൊരട്ടിഗെരെയില്‍ തുടരും. സംസ്ഥാനത്ത് ആകെ 224 സീറ്റുകളാണുള്ളത്. രണ്ട് ദിവസം മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കേസുമായി…
Read Moreസംസ്ഥാനത്തെ മുതിർന്ന നേതാവ് എം.എൽ.സി യിൽ നിന്നും കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ ബി.ജെ.പിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം (എം.എല്‍.സി) ബാബുറാവു ചിഞ്ചന്‍സുര്‍ കൗണ്‍സില്‍ ചെയര്‍പേഴ്സന്‍ ബസവരാജ് ഹൊരാട്ടിക്ക് രാജി സമര്‍പ്പിച്ചു. ഇദ്ദേഹം മാര്‍ച്ച് 25ന് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഈ മാസം രാജിവെക്കുന്ന രണ്ടാമത്തെ ബി.ജെ.പി എം.എല്‍.സിയാണ് ഇദ്ദേഹം. സംസ്ഥാന സര്‍ക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പുട്ടണ്ണ എന്ന എം.എല്‍.സി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാലുതവണ ലെജിസ്ലേറ്റീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബാബുറാവു 2018ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ…
Read Moreവിജയ് സങ്കൽപ് യാത്ര വീണ്ടും റദ്ദാക്കി
ബെംഗളൂരു: പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും വിജയ് സങ്കല്‍പ്പ് യാത്ര റദ്ദാക്കി ബിജെപി നേതൃത്വം. ദേവനഗരെ മണ്ഡലത്തിലാണ് യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ നടത്തണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ യാത്ര റദ്ദാക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു. ദേവനഗരെ മണ്ഡലത്തില്‍ എംഎല്‍എ രേണുകാചാര്യയും എംപി ജിഎം സിദ്ധേശ്വരയുമായിരുന്നു വിജയ് സങ്കല്‍പ് യാത്ര നയിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് ബിജെപി നേതാവായ മല്ലികാര്‍ജ്ജുന്‍ മദലിന്റെ അനുയായികള്‍ പ്രതിഷേധിക്കുകയും യാത്ര തടയുകയുമായിരുന്നു. ഉടന്‍ തന്നെ മല്ലികാര്‍ജ്ജുന്‍ മദലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.…
Read More