ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 9.12നായിരുന്നു ഭൂചലനം. കടലില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തൈ നാഗലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നോക്ലാക്ക് നഗരത്തിലാണ് അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായതിന് സമാനമായി 10 കിലോമീറ്റര്‍ ആഴത്തിലാണ് നാഗലാന്‍ഡില്‍ ഉണ്ടായ ഭൂചലനത്തിന്റേയും പ്രഭവകേന്ദ്രം.

Read More

വിജയപുരയിൽ നേരിയ ഭൂചലനം 

ബെംഗളൂരു : വിജയപുര ജില്ലയുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി. വിജയപുര നഗരത്തിന്റെയും ബസവന ബാഗെവാഡി താലൂക്കിലെ മനഗൊളി ടൗണിന്റെയും ഏതാനും ഭാഗങ്ങളിലാണ് റിക്ടർ സ്കെയിലിൽ 2.9 അളവ് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഞായറാഴ്ച രാത്രി 12.22-നും 1.20-നും ഇടയിലായിരുന്നു പ്രകമ്പനം. ഭൂമിയുടെ അഞ്ചുകിലോമീറ്റർ അടിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Read More

ലഡാക്കിൽ ഭൂചലനം

ന്യൂഡല്‍ഹി: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു. ഉത്തരേന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലെ ഇസ്ലാമാബാദ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്.

Read More

ബീദറിൽ നേരിയ ഭൂചലനം 

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദറിൽ രണ്ടുതവണ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്‌. റിക്ടർ സ്കെയിലിൽ 1.9, 2.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സംസ്ഥാന പ്രകൃതിദുരന്തനിവാരണകേന്ദ്രം അറിയിച്ചു. തീവ്രത കുറവായിരുന്നെങ്കിലും പ്രഭവകേന്ദ്രത്തിൽ നിന്ന് 30 കിലോമീറ്റർ അകലെവരെ ചലനം അനുഭവപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു. ഹംനാബാദാണ് പ്രഭവകേന്ദ്രം.

Read More

നേപ്പാളിൽ വൻ ഭൂചലനം; 69 മരണം, നിരവധി പേർക്ക് പരിക്ക്

നേപ്പാൾ: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും…

Read More

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ പലയിടത്തും വൻ ഭൂനംചലനം. അയൽ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡൽഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. ഡൽഹിയിലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴെയിറങ്ങി. ഡൽഹിയെ കൂടാതെ, ഉത്തർപ്രദേശിലെ ലഖ്‌നൗ, ഹാപൂർ, അന്റോഹ പതിപ്പും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Read More

ജപ്പാനിൽ വൻ ഭൂചലനം, കെട്ടിടങ്ങൾ തകർന്നു

ടോക്കിയോ: ജപ്പാനിലെ മധ്യപടിഞ്ഞാറൻ ദ്വീപായ ഹോൺഷുവിന് സമീപം ഇഷിക്കാവയിൽ വൻ ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 ആണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. ഇഷിക്കാവയിലെ സുസു സിറ്റിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂടുതൽ ആളപായം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരിക സർക്കാർ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്‌ 12 കിലോമീറ്റർ താഴ്ചയിൽ (7 മെയിൽ) ആണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ ആദ്യം 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് കൂടുതൽ ശക്തമായി…

Read More

കിഴക്കന്‍ താജിക്കിസ്ഥാനില്‍ ഭൂചലനം

കിഴക്കന്‍ താജിക്കിസ്ഥാനില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശിക സമയം പുലര്‍ച്ചെ 5.37 ഓടെയാണ് 20.5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.അഫ്ഗാനിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തിയിലുള്ള അര്‍ദ്ധ സ്വയംഭരണ കിഴക്കന്‍ മേഖലയായ ഗോര്‍ണോ-ബദക്ഷാന്‍ പ്രദേശത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെസ്റ്റ് ബാങ്കില്‍ പാലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പുകളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ വ്യാപക ആക്രമണം. നാബ്ലസില്‍ നടന്ന സൈനിക വെടിവെയ്പില്‍ പതിനെന്നുപേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നും മരണ സംഖ്യ വര്‍ധിച്ചേക്കുമെന്നും പാലസ്തീന്‍ വൃത്തങ്ങള്‍…

Read More

തുര്‍ക്കി സിറിയ ഭൂകമ്പം; 37,000 കടന്ന് മരണം

ഇസ്താന്‍ബുള്‍: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 37,000 കടന്നു. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കാന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സമ്മതിച്ചതായി യുഎന്‍ മേധാവി അറിയിച്ചു. ക്രോസിംഗ് പോയിന്റുകള്‍ തുറക്കുന്നത് പ്രവേശനം സുഗമമാക്കുകയും കൂടുതല്‍ സഹായം വേഗത്തില്‍ എത്തിക്കാനും സാധിക്കും. കഠിനമായ ശൈത്യം രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകെണ്ട് ഇരിക്കുകയാണ്. കോളറ പോലുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നത് ദുരന്ത പ്രദേശത്ത് കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുനന്ടെന്നും റിപ്പോർട്ടുകൾ.

Read More

തുർക്കി സിറിയ ഭൂചലനം: മരണം 20000 കടന്നു.

earthquake

ഇസ്താൻബുൾ: തുർക്കി സിറിയ ഭൂചലനത്തില്‍ മരണം ഇരുപതിനായിരം കടന്നു. ഭൂകമ്പം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടതും തുടര്‍ചലനങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആളുകളെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. എന്നാല്‍ തകര്‍ന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം നാലാം ദിവസവും തുടരുകയാണ്. കനത്ത മഞ്ഞും മഴയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്നത്. ഭക്ഷണത്തിന്റെയും മരുന്നിന്റെയും ദൗര്‍ലഭ്യവും അതിശൈത്യവും അടിസ്ഥാനസൗകര്യങ്ങളുടെ കുറവും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. ഭൂകമ്പത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് തുര്‍ക്കിയിലെ എഴ് നഗരങ്ങളിലണ്. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി ഇന്ത്യ ഇരു രാജ്യങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും മെഡിക്കല്‍ ടീമിനെയും അയടച്ചിട്ടുണ്ട്. ഹതായില്‍…

Read More
Click Here to Follow Us