തുർക്കി ഭൂചലനം : ബെംഗളൂരു സ്വദേശിയെ കാണാനില്ല

അങ്കാറ : തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഒരു ഇന്ത്യന്‍ പൗരനെ കാണാതായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ബിസിനസ് ആവശ്യങ്ങള്‍ക്കായി തുര്‍ക്കിയിലെത്തിയ ബെംഗളൂരു സ്വദേശിയെയാണ് കാണാതായത്. അദ്ദേഹത്തിന്‍റെ കുടുംബവുമായും ജോലി ചെയ്യുന്ന ബെംഗളൂരുവിലെ കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി. തുര്‍ക്കിയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ പത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ സുരക്ഷിതരാണ്. തുര്‍ക്കിയിലെ അദാനയില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചതായും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വര്‍മ അറിയിച്ചു.

Read More

തുർക്കിയിലും സിറിയയിലും ഭൂകമ്പം: 1,900 കടന്ന് മരണം 

ടർക്കി: തിങ്കളാഴ്ച പുലർച്ചെ തുർക്കിയിലും സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും 1,900-ലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. നൂറുകണക്കിനാളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തുടനീളമുള്ള നഗരങ്ങളിലും പട്ടണങ്ങളിലും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളുടെ കുന്നുകളിൽ തിരച്ചിൽ നടത്തുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഭൂകമ്പം പ്രഭാതത്തിനു മുൻപയത് കൊണ്ടുതന്നെ നിവാസികളിൽ പലരും ഉറക്കത്തിലായിരുന്നു, കൂടാതെ മറ്റുചിലർ തണുപ്പും മഴയും മഞ്ഞും നിറഞ്ഞ രാത്രിയെ പോലും വകവെക്കാതെ പുറത്തേക്ക് ഓടി. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ വടക്ക്…

Read More

ഇറാനിൽ ശക്തമായ ഭൂചലനം, 7 മരണം

ടെഹ്റാൻ : ഇന്നലെ രാത്രി ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട് . ഭൂചലനത്തിൽ 440 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുർക്കിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചി ട്ടുണ്ടെന്നും ആശുപത്രികളിൽ ജാഗ്രത പുലർത്തുന്നതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

സംസ്ഥാനത്ത് 72 മണിക്കൂറിനിടെ നാല് ഭൂചലനങ്ങൾ

ബെംഗളൂരു: നിർത്താതെ പെയ്യുന്ന മഴയ്‌ക്കൊപ്പം കഴിഞ്ഞ 72 മണിക്കൂറായി വിജയപുര ജില്ലയിൽ ഭൂചലനവും വർധിക്കുന്നു. 72 മണിക്കൂറിനിടെ ജില്ലയിലാകെ നാലോളം ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചെറിയ ഭൂചലനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ജില്ലയുടെ ഒരു ഭാഗത്തും ഭൂചലനത്തിൽ ആളപായമോ സ്വത്തു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കെ‌എസ്‌എൻ‌ഡി‌എം‌സി പറയുന്നതനുസരിച്ച്, “വെള്ളിയാഴ്ച റിക്ടർ സ്‌കെയിലിൽ 2.0 ഉം 1.9 ഉം തീവ്രതയുള്ള രണ്ട് ഭൂചലനങ്ങൾ രേഖപ്പെടുത്തി. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രം ബസവന ബാഗേവാടിയിലെ ഉക്കാലി…

Read More

കർണാടകയിലും കാസർക്കോടും നേരിയ ഭൂചലനം റിപ്പോർട്ട്‌ ചെയ്തു

ബെംഗളൂരു: ഇന്ന് രാവിലെ ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായത് പോലെ സമാനമായ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടു. കർണാടക സുള്ള്യയിലും കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് പ്രകമ്പനം അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനമാണ് അനുഭവപ്പെട്ടത്. തൊട്ടുമുൻപത്തെ ദിവസവും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നതായി അധികൃതർ പറയുന്നു. ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതാണ് നാട്ടുകാർ പറയുന്നത്. വീടുകളിൽ പാത്രങ്ങൾക്കും വസ്തുക്കൾക്കും ചലനമുണ്ടായതായി നാട്ടുകാർ പറയുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

കർണാടകയിൽ വീണ്ടും ഭൂചലനം: 4.6 തീവ്രത രേഖപ്പെടുത്തി 

ബെംഗളൂരു: ശനിയാഴ്ച രാവിലെ 6.22ന് ബാഗൽകോട്ടിന്റെയും വിജയപുരയുടെയും ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ സാംഗ്ലിക്ക് സമീപം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൂടാതെ ബസവന ബാഗേവാഡി, വിജയപുര സിറ്റി, ഇൻഡി, വിജയപുര ജില്ലയിലെ ബബലേശ്വർ ഗ്രാമങ്ങളിലും ബാഗൽകോട്ടിലെ ജാംഖണ്ഡിക്കടുത്തുള്ള ഏതാനും ഗ്രാമങ്ങളിലും തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെക്കുറിച്ചും മേഖലയിൽ ഉണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ഇരു ജില്ലകളുടെയും ജില്ലാ ഭരണകൂടം ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഭൂകമ്പം അനുഭവപ്പെട്ടതായി ആളുകൾ പരാതിപ്പെട്ട ഗ്രാമങ്ങളിലേക്ക്…

Read More

ഭൂചലനത്തിന് ശേഷം കുടക് ജില്ല സുരക്ഷിതം; ആശങ്കപ്പെടേണ്ടെന്ന് അധികൃതർ

ബെംഗളൂരു: കുടകിലെ ജനങ്ങളിൽ ഭൂചലനത്തിന്റെയും ഭൂകമ്പത്തിന്റെയും ഭീതി ശമിപ്പിക്കാൻ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലയിലെ ദുരന്തനിവാരണ സെൽ അധികൃതർ. ഭൂകമ്പങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ ഉണ്ടാകാതിരിക്കാം, ഞായറാഴ്ച ഭൂചലനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥരും വിദഗ്ധരും പറയുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പശ്ചിമഘട്ടവും കുടക് ഉൾപ്പടെയുള്ള തീരപ്രദേശങ്ങളും സോൺ-3 ഭൂകമ്പ മേഖലയുടെ കീഴിലാണ് വരുന്നതെന്ന് കുടക് ജില്ലാ ദുരന്തനിവാരണ പ്രൊഫഷണലായ ആർഎം അനന്യ വാസുദേവ് ​​പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ഈ പ്രവർത്തനങ്ങൾ പഠിക്കുന്നതിനായി കർണാടക സംസ്ഥാന…

Read More

ആറ് ദിവസത്തിനിടെ മൂന്ന് തവണ, കുടക് ജില്ലയിൽ ഭൂചലനം

ബെംഗളൂരു : കുടക് (കൂർഗ്) ജില്ലയിലെ മടിക്കേരി താലൂക്കിന്റെ ചില ഭാഗങ്ങളിലും ദക്ഷിണ കന്നഡയിലെ ഏതാനും പ്രദേശങ്ങളിലും ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഉണ്ടായ മൂന്നാമത്തെ ഭൂചലനമാണെന്ന് കുടക് ഡെപ്യൂട്ടി കമ്മീഷണർ ബി സി സതീഷ് പറഞ്ഞു. . ജൂൺ 23 ന്, റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഹാസൻ ജില്ലയെ ബാധിച്ചു, ഏതാനും മടിക്കേരി, കുശാൽനഗർ താലൂക്കുകളിൽ ഭൂചലനം അനുഭവപ്പെട്ടു. ജൂൺ 26 നാണ് രണ്ടാമത്തെ ഭൂചലനം റിപ്പോർട്ട് ചെയ്തത്,…

Read More

കേരളത്തിലും കർണാടകയിലെ സമീപ പ്രദേശങ്ങളിലും ഭൂചലനം

ബെംഗളൂരു: കേരളത്തിലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കിലും ചൊവ്വാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പനത്തടി വില്ലേജിലും കേരളത്തിലെ കണ്ണൂരിലെ ചെറുപുഴയിലും രാവിലെ 7.45 ഓടെ വലിയ ശബ്ദം കേൾക്കുകയും ചെറിയ ഭൂചലനം അനുഭവപ്പെടുകയും ചെയ്തതായിട്ടാണ് വൃത്തങ്ങൾ അറിയിച്ചത്. ഭൂമികുലുക്കം ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, പനത്തടി ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കർണാടകയിലെ…

Read More

കർണാടകയിൽ ഭൂകമ്പം

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. വ്യാഴാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.

Read More
Click Here to Follow Us