കൊക്കെയ്നുമായി മലയാളി അറസ്റ്റിൽ 

ബെംഗളൂരു: മലയാളി യുവാവ് കൊക്കെയ്നുമായി അറസ്റ്റിൽ. 16.6 ഗ്രാം കൊക്കെയ്ൻ ആണ് ഇയാളിൽ നിന്നും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഗരത്തിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 1.5 കോടി രൂപ വില വരുന്ന 746 ഗ്രാം കൊക്കെയ്ൻ കൂടി കണ്ടെടുത്തു. കേസിന്റെ അന്വേഷണം ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ ലഹരി വിരുദ്ധ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്.

Read More

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കോംഗോ സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര പോളി (29) നെ മടിവാളയില്‍ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിൽ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആലുവയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസങ്ങളോളം പലയിടത്ത് രാപ്പകല്‍ തമ്പടിച്ച്‌…

Read More

ബെംഗളൂരുവിൽ നിന്നും സ്ഥിരമായി ലഹരി കടത്ത്; യുവതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ 

കൊച്ചി: കൊച്ചിയില്‍ ലഹരി വസ്തുക്കളുമായി ഒരു യുവതിയടക്കം ആറുപേർ പിടിയിൽ. എളമക്കരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കറുകപ്പളളിയിലെ ഒരു ലോ‍ഡ്ജില്‍ വരാപ്പുഴ സ്വദേശിനിയായ യുവതിയടക്കം അഞ്ചുപേർ തങ്ങുന്നെന്നായിരുന്നു പോലീസിന് കിട്ടിയ വിവരം. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. കൊക്കെയിൻ, മെത്താംഫിറ്റമിൻ , കഞ്ചാവ് എന്നിവയാണ് കണ്ടെടുത്തത്. സ്വന്തം ഉപയോഗത്തിനും വിപണനത്തിനുമായി കൊണ്ടുവന്നതെന്നാണ് പോലീസ് പറയുന്നത്. വരാപ്പുഴ സ്വദേശിനിയായ അല്‍ക്കാ ബോണിയ്ക്കൊപ്പം തൊടുപുഴ സ്വദേശി ആശിഖ് അൻസാരി, പാലക്കാട് സ്വദേശികളായ സൂരജ്, രഞ്ജിത്ത്, ഷൊർണൂ‍ർ സ്വദേശി മുഹമ്മദ് അസർ, തൃശൂർ സ്വദേശി…

Read More

കേരളത്തിലേക്ക് ലഹരി കടത്ത്; പ്രതികൾക്ക് 10 വർഷം കഠിന തടവ് 

ബെംഗളൂരു: നഗരത്തിൽ നിന്നും കണ്ണൂരിലേക്ക് മെത്താംഫിറ്റമിൻ എന്ന രാസലഹരി കടത്താൻ ശ്രമിച്ച പ്രതികളെ കോടതി പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കോഴിക്കോട് വടകര വല്യാപ്പള്ളി സ്വദേശികളായ നൗഫല്‍ കെ.കെ (37 വയസ്), മുഹമ്മദ് ജുനൈദ് പി (39 വയസ്സ് ) എന്നിവർക്കാണ്, വടകര അഡിഷണല്‍ ഡിസ്ട്രിക്‌ട് സെഷൻസ് ജഡ്ജ്, 10 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. കണ്ണൂർ സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ജിജില്‍ കുമാറും പാർട്ടിയും ചേർന്ന് 31.12.2022 ആം തീയതി പുലർച്ചെ 4.30 മണിക്കാണ് ബെംഗളൂരു…

Read More

എംഡിഎംഎ പിടികൂടി; ഒളിവിലായിരുന്ന പ്രതി പിടിയിൽ 

ബെംഗളൂരു: എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. മാത്തോട്ടം ഷംജാദ് മൻസില്‍ യു. ഷഹലിനെയാണ് (23) നാർകോട്ടിക് സെല്‍ അസി. കമീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ ഇൻസ്പെക്ടർ എം.ടി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തത്. ജാസറിന് ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ നല്‍കിയതും ലഹരിമരുന്ന് വാങ്ങുന്നതിനുള്ള പണമിടപാടുകള്‍ നടത്തിയതും ലഹരി വസ്തുക്കള്‍ കൊണ്ടുവരാൻ സൗകര്യമൊരിക്കിയതും ഷഹലായിരുന്നു.

Read More

നഗരത്തിലെ ലഹരി കച്ചവടക്കാർ കേരളത്തിൽ പിടിയിൽ 

കോഴിക്കോട്: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന രണ്ട് പേരെ റെയില്‍വെ സ്റ്റേഷൻ പരിസരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നും പിടികൂടി. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസില്‍ തങ്ങള്‍ എന്നറിയപ്പെടുന്ന പി.എം. അബ്ദുള്‍ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മല്‍ ഹൗസില്‍ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേർന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ്…

Read More

മാരക ലഹരിയുമായി യുവതി പിടിയിൽ 

ബെംഗളൂരു: മാരക മയക്കുമരുന്നായ എല്‍എസ്‌ഡി സ്റ്റാമ്പുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയില്‍. മുംബൈ വസന്ത് ഗാർഡൻ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്. സുല്‍ത്താൻ ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ഒരു സ്ട്രിപ്പില്‍ മൂന്നെണ്ണം ഉള്‍ക്കൊള്ളുന്ന എല്‍എസ്‌ഡി സ്റ്റാമ്പാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. തിങ്കളാഴ്ച തകരപ്പാടിയില്‍ പോലീസ് ഓട്ട്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവതി പിടിയിലായത്. സുനിവ മെെസൂരു ഭാഗത്ത് നിന്നും കാറില്‍ ബത്തേരി…

Read More

ഒന്നര ലക്ഷം വിലമതിക്കുന്ന ലഹരി മരുന്നുമായി 21 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വാളയാര്‍ ചെക്‌പോസ്റ്റില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്. നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു. ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More

എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു: എം.ഡി.എം.എയുമായി മൂന്നുപേർ പിടിയില്‍. ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27), സഹോദരൻ ജൂവല്‍ വർഗ്ഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദമുള്ളവരും അധ്യാപനം അടക്കമുള്ള ജോലികള്‍ ചെയ്യുന്നവരുമാണ്. ബെംഗളൂരുവിൽ നിന്നും കഞ്ചാവും മറ്റ് ലഹരിപദാർത്ഥങ്ങളും നാട്ടിലെത്തിച്ച്‌ വില്‍പന നടത്തിവരികയായിരുന്നു. ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. സ്റ്റാഡിന് സമീപം നിർത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. പ്രതികളില്‍ നിന്നും 3.5 ഗ്രാം എം.ഡി.എം.എ., 20 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് കടത്തുവാൻ ഉപയോഗിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. കോട്ടയം…

Read More

എംഡിഎംഎ യുമായി പതിനെട്ടുകാരി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

ബെംഗളൂരു: 49 ഗ്രാം എംഡിഎംഎയുമായി പതിനെട്ടുകാരി ഉള്‍പ്പെടെ രണ്ട് പേർ പിടിയില്‍. കോഴിക്കോട് മിംമ്സ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നല്ലളം സ്വദേശി ഷംജാദ്, കർണാടക സ്വദേശിനി സഞ്ജന എന്നിവരാണ് അറസ്റ്റിലായവർ. മെഡിക്കല്‍ കോളേജ് പോലീസും നാർകൊടിക് ഷാഡോ സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കർണ്ണാടകയിലാണ് ഷംജാദ് ജോലി ചെയ്യുന്നത്. എംഡിഎംഎ നഗരത്തിൽ നിന്നും കോഴിക്കോടെത്തിച്ച്‌ ചില്ലറ വില്‍പന നടത്തുന്നതാണ് ഇവരുടെ രീതി. ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്‍പന നടത്തിയിരുന്നത്.

Read More
Click Here to Follow Us