ഹണി സിങ് വിവാഹമോചനം നേടി; നൽകിയത് ഒരു കോടി രൂപ ജീവനാംശം

പഞ്ചാബി ഗായകന്‍ ഹണി സിങ്ങും ശാലിനി തല്‍വാറും വേര്‍പിരിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഹണി സിങ്ങിന് എതിരെ ഗാര്‍ഹിക പീഡന പരാതിയുമായി ശാലിനി രംഗത്തെത്തിയത്. ഇന്നലെ ഡല്‍ഹിയിലെ സാകേത് കുടുംബ കോടതിയില്‍ നടന്ന മധ്യസ്ഥതയിലാണ് ഒരു കോടി രൂപ ജീവനാംശം നല്‍കാം എന്ന വ്യവസ്ഥയിൽ ഹണി സിങ്ങും ശാലിനി തല്‍വാറും ധാരണയിലെത്തിയത്. ജഡ്ജ് വിനോദ് കുമാറിന്റെ സാന്നിധ്യത്തില്‍ ഒരു കോടി രൂപയുടെ ചെക് ഹണി സിങ് ശാലിനി തല്‍വാറിന് കൈമാറി. ഹണി സിങ് ഏറെക്കാലമായി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയാണെന്നായിരുന്നു ശാലിനിയുടെ പരാതി. മദ്യത്തിനും മയക്കുമരുന്നിനും…

Read More

തടി കൂടിയതിനാൽ ഭാര്യയെ ഡിവോഴ്സ് ചെയ്യാൻ ഒരുങ്ങി ഭർത്താവ്

ലഖ്‌നൗ : വിവാഹ ശേഷം ഭാര്യയുടെ ഭാരം കൂടിയെന്നാരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി യുവാവ്. നീതി തേടി ഇയാളുടെ ഭാര്യ നസ്മ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു മാസം മുമ്പ് ഭർത്താവ് സൽമാൻ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും പിന്നീട് വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നും യുവതി പറയുന്നു. ഇരുവർക്കും ഏഴ് വയസ്സുള്ള മകനുണ്ട്. തടി കൂടുതലാണെന്ന പേരിൽ ഭർത്താവ് യുവതിയെ കളിയാക്കിയിരുന്നതായും ഇതിൻറെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. തടിയുള്ളതിനാൽ ഭാര്യക്കൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്നാണത്രെ സൽമാൻ പറയുന്നത്. തനിക്ക് സൽമാനൊപ്പം ജീവിക്കാനാണ്…

Read More

തണുത്ത പച്ചക്കറി വിഭവം നൽകിയ ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി

ലക്നൗ : രാത്രി ഭക്ഷണത്തിന്റെ കൂടെ തണുത്ത പച്ചക്കറി വിഭവം വിളമ്പിയെന്ന കാരണം പറഞ്ഞ് ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ പിലിഭത്ത് ജില്ലയിലാണ് സംഭവം. രാജാഗഞ്ച് സ്വദേശിയായ മുഹമ്മദ് സല്‍മാനുമായി ഉംറ എന്ന യുവതി 2021 മെയിലാണ് വിവാഹിതയാകുന്നത്. എന്നാല്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും യുവതിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. പിന്നാലെ സ്വന്തം വീട്ടിലുപേക്ഷിച്ചു. ഇതേ തുടര്‍ന്ന് യുവതിയുടെ മാതാവ് സ്ത്രീധന തുക മുഹമ്മദ് സല്‍മാന് നല്‍കി. എന്നാല്‍ സ്ത്രീധനം മതിയായില്ലെന്ന് ആരോപിച്ച്‌ യുവതിയെ ഭര്‍ത്താവ് വീണ്ടും ഉപദ്രവിക്കാനരംഭിച്ചു.…

Read More

വിവാഹബന്ധം വേർപ്പെടുത്തിയത് ലിഫ്റ്റിൽ വച്ച്, യുവതി പരാതി നൽകി

ബെംഗളൂരു: സ്‌ത്രീധന പ്രശ്‌നത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്‍റിലെ ലിഫ്റ്റില്‍ വെച്ച്‌ വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന പരാതിയുമായി യുവതി. ബെംഗളൂരു സ്വദേശി മുഹമ്മദ് അക്രമാണ് ഭാര്യയെ ലിഫ്‌റ്റില്‍ വെച്ച്‌ വിവാഹമോചനം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ എസ് ഡി പാളയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 30 ലക്ഷം സ്‌ത്രീധനം വാങ്ങിയായിരുന്നു ഇവരുടെ വിവാഹം നടന്നത് . എന്നാല്‍ വിവാഹ ശേഷവും ഇയാള്‍ ഭാര്യയോട് പണം ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. കഴിഞ്ഞ റംസാന്‍ ആഘോഷത്തിനിടയ്ക്ക് ഭാര്യയുടെ മാതാപിതാക്കളോട് 10 ലക്ഷം രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. റംസാനിന്‍റെ അവസാന…

Read More

വേർപിരിഞ്ഞ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വയ്ക്കാൻ മുൻഭർത്താവിന് അധികാരം ഇല്ല ; കർണാടക ഹൈക്കോടതി 

ബെംഗളൂരു: വിവാഹ ബന്ധം വേര്‍​പ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്വത്ത് കൈവശം വെക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി വിധി. തന്റെ മുന്‍ ഭാര്യ നല്‍കിയ ക്രിമിനല്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട് മുംബൈ സ്വദേശി നല്‍കിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനല്‍ കേസ് നടപടികള്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 1998ല്‍ വിവാഹത്തിന് സ്ത്രീധനമായി ഒമ്പത് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും ഇത് തുക ഒമ്പത് ശതമാനം പലിശ സഹിതം തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി​ കോടതിയിൽ എത്തിയത്. 2009ലാണ് ഈ വിഷയത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും…

Read More

വിവാഹ മോചനത്തിന് കാരണം നൂഡിൽസ്

ബെംഗളൂരു: വിവാഹമോചനത്തിന്റെയും ദമ്പതികളുടെയും തമ്മിലെ വഴക്കിന്റെയും ഒക്കെ വിചിത്രമായ പല കഥകളും നമ്മൾ ദിവസേന കാണാറുണ്ട്. ഭാര്യ മട്ടൻകറിയുണ്ടാക്കിത്തരുന്നില്ലെന്ന് ഭർത്താവ് പോലീസ് ഹോട്ട്‌ലൈനിൽ വിളിച്ച് നിരന്തരം പരാതി പറഞ്ഞതിന്റെ പേരിൽ വാർത്തയൊക്കെ വന്നത് ഈയടുത്ത നാളുകളിലാണ്. ഇവിടെയിതാ ഭാര്യയിൽ നിന്ന് ഭർത്താവ് വിവാഹ മോചനം നേടിയിരിക്കുകയാണ് ഒരു യുവാവ്  അതും ഒരു ന്യൂഡിൽസിന്റെ പേരിൽ. മൈസൂരിലെ പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജിയായ രഘുനാഥിന്റെ കോടതി ഓർമ്മയാണിത്. കല്യാണം കഴിഞ്ഞെത്തിയ നാൾ മുതൽ രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭാര്യയും ന്യൂഡിൽസ് മാത്രമാണ് ഉണ്ടാക്കിയത്. ഒരിക്കൽ തീർന്നാൽ…

Read More

മുൻ ഭർത്താവിന് ജീവനാംശം നൽകണം, യുവതിയോട് കോടതി

മുംബൈ: വിവാഹമോചനത്തിന് ശേഷം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നത് സാധാരണമാണ്, എന്നാല്‍ മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ട കേസാണ് മഹാരാഷ്ട്രയിലേത്. കീഴ് കോടതിയുടെ വിധി ശരിവെച്ച്‌ പ്രതിമാസം 3,000 രൂപ ജീവനാംശം നല്‍കണമെന്ന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് ഉത്തരവിട്ടു. കീഴ്കോടതി വിധി റദ്ദാക്കണമെന്ന യുവതിയുടെ ഹര്‍ജി കോടതി തള്ളി. ഇതിനുപുറമെ മുന്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍, യുവതി പഠിപ്പിക്കുന്ന സ്‌കൂളിനോട് പ്രതിമാസം 5000 രൂപ ശമ്പളത്തില്‍ നിന്ന് മാറ്റി കോടതിയില്‍ നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ…

Read More
Click Here to Follow Us