ബൈക്കും സ്കൂട്ടറും ഇടിച്ചുള്ള അപകടത്തിൽ പെൺകുട്ടി മരിച്ചു 

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലാനഗറിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം. സ്കൂട്ടി ഓടിച്ചിരുന്ന പെൺകുട്ടിയാണ് മരിച്ചത്.  അപകടത്തിൽ മരിച്ചത് യുവതി ഭാവന (21)യാണെന്ന് തിരിച്ചറിഞ്ഞു. കുശാലനഗറിലെ ഇന്ദിര ബാരംഗയിൽ താമസിക്കുന്ന പൂനച്ചയുടെ മകൾ ആണ് ഭാവന. കുശാലനഗറിലെ ബൈച്ചനഹള്ളിക്ക് സമീപമായിരുന്നു അപകടം. ചികിത്സയ്ക്കായി മൈസൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ കുശാലനഗർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട് റോഡിൽ വീണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയെ ഉടൻ പ്രാദേശിക ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി മൈസൂരു ആശുപത്രിയിലേക്കും…

Read More

ബിഎംടിസി ബസ് ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ടു പേരെ ബിഎംടിസി ബസ് ഇടിച്ച് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയാണ്. റിംഗ് റോഡിൽ ലഗ്ഗെരെയ്ക്ക് സമീപം കെംപെഗൗഡ ആർച്ചിന് സമീപമാണ് സംഭവം. മരിച്ചവരിൽ ഒരാളാണ് സുരേഷ്. ഇരുവരും കൂലിപ്പണിക്കാരാണെന്നും അറിയുന്ന വിവരം. രാജാജിനഗർ ട്രാഫിക് പോലീസ് പരിശോധന നടത്തി. ബസ് ഡ്രൈവറെ രാജാജിനഗർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. എസ്‌സിപി പൃഥ്വി, ഡിസിപി സച്ചിൻ ഘോർപഡെ എന്നിവർ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരം അന്വേഷിച്ചു. 

Read More

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു: വിവാഹം കഴിഞ്ഞ് 22 ദിവസം മാത്രമായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ദമ്പതികൾ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിജയപുരയ്ക്ക് സമീപമാണ് അപകടം നടന്നത്. ഹൊനമല്ല തെരദാല , ഭാര്യ ഗായത്രി എന്നിവരാണ് മരിച്ചത്.മെയ് 22 ആയിരുന്നു ഇരുവരുടെയും വിവാഹം . ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. തെരദാല വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇടിച്ച…

Read More

ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു പെൺകുട്ടികൾ മരിച്ചനിലയിൽ

തൃശ്ശൂർ: ഗുരുവായൂരിൽ ലോഡ്ജിൽ രണ്ടു കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി.സുൽത്താൻ ബത്തേരി സ്വദേശികളായ പതിനാലും ,എട്ടും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരുടെ പിതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനോടൊപ്പം എത്തിയതാണ് കുട്ടികൾ. കഴിഞ്ഞ ദിവസമാണ് മൂന്നുപേരും ലോഡ്ജിൽ മുറിയെടുക്കുന്നത്. ഇന്ന് ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെയാണ് ജീവനക്കാർ പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തിയപ്പോഴാണ് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read More

കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: മംഗളൂരുവിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അധ്യാപകൻ അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. ഉഡുപ്പി ഡിഡിപിഐ ഓഫീസിൽ ഫസ്റ്റ് ക്ലാസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബ്ബണ്ണ ഗണിഗ, ​​ഉഡുപ്പി ഇന്ദിരാ നഗർ സ്‌കൂളിലെ കായികാധ്യാപകൻ സോമ ശേഖർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ സുദർശനെയും കാർ ഓടിച്ചിരുന്ന സതീഷിനെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെ ഹെബ്രി താലൂക്കിലെ സീതാനദി ജക്കനാക്കിക്കടുത്താണ് സംഭവം. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്ക് പോവുകയായിരുന്ന ബസും ചന്നഗിരിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത്…

Read More

യോഗാഭ്യാസത്തിനിടെ പെൺകുട്ടി കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു

ബെംഗളൂരു : മംഗളൂരു സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശിനി തന്‍വി(14)യാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ കുന്താപുരത്തെ സ്വകാര്യ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്നാണ് തന്‍വി താഴേക്ക് വീണത്. ഈ വര്‍ഷം ഏപ്രിലിലാണ് തന്‍വിയെ മാതാപിതാക്കള്‍ കുന്താപുരത്തെ സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. റസിഡന്‍ഷ്യല്‍ സ്‌കൂളായതിനാല്‍ ഏപ്രില്‍ മുതല്‍ സ്‌കൂളിലായിരുന്നു. തന്‍വി പുലര്‍ച്ചെ 5.45 ഓടെ യോഗ ചെയ്യുന്നതിനിടെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ജനല്‍ വഴി വീഴുകയായിരുന്നു. തല നിലത്ത് ഇടിച്ചതിനാല്‍ ഗുരുതരമായി…

Read More

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു 

സിദ്ധി: മധ്യപ്രദേശിൽ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു . രണ്ടു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധിയിലെ ബരം ബാബ ഗ്രാമപഞ്ചായത്തിൽ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ഏഴുപേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Read More

മദ്യപിച്ച് വാട്ടർ ടാങ്കർ ഓടിച്ചു; അപകടത്തിൽ നാലു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച് വാട്ടർ ടാങ്കർ അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. ബെംഗളൂരു ഈസ്‌കേർട്ട്സ് ആനേക്കൽ താലൂക്കിലെ സി.കെ. പാളയിലാണ് സംഭവം. വേനൽ അവസാനത്തോടെ വീടുകളിൽ വെള്ളം എത്തിക്കാൻ എത്തിയ ടാങ്കർ ഇടിച്ചാണ് കുട്ടി മരിച്ചത്. ദിവസവും ടാങ്കറുകൾ മത്സരിച്ച് വെള്ളം വിതരണം ചെയ്യുന്നതും ജലവിതരണ ടാങ്കറുകൾ വീടുകൾക്ക് മുന്നിലെ കാനകൾ തകരുന്നതും പതിവായിരുന്നു. സികെ പാളയ സ്വദേശി ഭുവൻ(4) ആണ് മരിച്ചത്. സഹോദരനൊപ്പം ബേക്കറിയിൽ നിന്ന് ഐസ് ക്രീം വാങ്ങി വരുന്നതിനിടെയാണ് അപകടം. റോഡിലൂടെ വരികയായിരുന്ന കുട്ടിയുടെ മേൽ ടാങ്കർ ഇടിച്ച ശേഷം കുട്ടിയെ…

Read More

ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ അപകടം ; കുട്ടികളടക്കം അഞ്ചു പേർ മരിച്ചു

ബെംഗളൂരു: ചെന്നൈ-ബെംഗളൂരു ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവണ്ണാമലൈ ചെങ്ങം സ്വദേശി രാമജയത്തിന്റെ ഭാര്യ രത്ന (28), മക്കളായ രാജലക്ഷ്മി (6), തേജശ്രീ (3), ആറുമാസം പ്രായമുള്ള കുട്ടി, ബന്ധു രമേഷ് (38) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാമജയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേനലവധിക്ക് ചെന്നൈയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ രത്നയെയും മക്കളെയുംകൂട്ടി രാമജയവും രമേഷും ശനിയാഴ്ച തിരുവണ്ണാമലൈയിലേക്കു കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അര്‍ധരാത്രിയോടെ ദേശീയപാതയിലെ സിത്തേരിമേടിനുസമീപം റോഡരികില്‍ നിര്‍ത്തിയിട്ട…

Read More

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു പിന്നാലെ പെൺകുട്ടി കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: മംഗളൂരുവില്‍ നഴ്സിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മംഗളൂരു കഡബ താലൂക്കിലെ റെഞ്ചിലടി വില്ലേജിലെ നിഡ്മേരുവിലാണ് സംഭവം. 18 -കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി രശ്മിതയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ബിഎസ്‌സി (നഴ്‌സിംഗ്) വിദ്യാര്‍ത്ഥിനിയാണ്. പെട്ടെന്നുള്ള മരണത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെറിയ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ഇത് മാറാതെ തുടരുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. രശ്മിതയ്ക്ക് അസുഖം കുറയാത്തതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍, മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം പരിശോധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ്…

Read More
Click Here to Follow Us