ബെംഗളൂരു: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അച്ഛൻ മകനെ കൊന്നു. കാമാക്ഷിപാളയ കാരേക്കല്ലുവിലാണ് 35-കാരനായ നാർഥൻ ബൊപ്പണ്ണ അച്ഛന്റെ വെടിയേറ്റുമരിച്ചത്. സംഭവത്തിൽ നാർഥന്റെ അച്ഛൻ സുരേഷിനെ (58) കാമാക്ഷിപാളയ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇരുവരും തമ്മിൽ വഴക്കുതുടങ്ങിയത്. മദ്യപിക്കാൻ പണംവേണമെന്ന് സുരേഷ് ആവശ്യപ്പെട്ടെങ്കിലും നാർഥൻ ഇതിന് തയ്യാറാകാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്. തർക്കത്തിനിടെ സുരേഷ് കിടപ്പുമുറിയിൽ കയറി വാതിലടച്ചു. തുറക്കാനാവശ്യപ്പെട്ട നാർഥനെ മുറിയിലെ മേശയിലുണ്ടായിരുന്ന കൈത്തോക്കെടുത്ത് ജനലിലൂടെ വെടിവെക്കുകയായിരുന്നു. വയറിൽ വെടിയേറ്റ നാർഥനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും…
Read MoreTag: crime
അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: അധ്യാപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ഡ്യ ജില്ലയിലെ മേലുകോട്ടയിലാണ് സംഭവം നടന്നത്. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിജയനഗര ഹോസ്പേട്ടിൽ നിന്നുള്ള നിതീഷ് ആണ് അറസ്റ്റിലായത്. മൃതദേഹം കണ്ടെത്തിയതു മുതൽ നിതീഷ് ഒളിവിലായിരുന്നു. ദീപികയുടെ ഭർത്താവിന്റെ പരാതിയിലാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പതിവുപോലെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോയ…
Read Moreമറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചു; യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി
ബെംഗളൂരു: മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി. പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്. മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം. യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു. പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം…
Read Moreമകനെ കൊലപ്പെടുത്തിയ സുചനയുടെ പോലീസ് കസ്റ്റഡി നീട്ടി; കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയില്ല
ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കണ്‍സല്‍റ്റിങ് കമ്പനി സിഇഒ സുചന സേത്തിന്റെ പോലീസ് കസ്റ്റഡി ഗോവയിലെ കോടതി അഞ്ചു ദിവസത്തേക്ക് നീട്ടി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ആറു ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവ് വെങ്കട്ട് രാമൻ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുചനയെ ചോദ്യം ചെയ്യേണ്ടതുണ്ട്. കുട്ടിയുടെയും പ്രതിയുടെയും ഡിഎൻഎ പരിശോധന നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു.…
Read Moreഅമിത മദ്യപാനം; യുവാവിനെ ഭാര്യ കൊലപ്പെടുത്തി
ബെംഗളൂരു: നഗരത്തിലെ നന്തൂരിന് സമീപം ഭർത്താവിനെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വാടക വീട്ടിൽ താമസിച്ചിരുന്ന ഗദഗ് ജില്ലയിലെ ഇറ്റാഗി ഗ്രാമവാസി ഹനുമന്തപ്പ (39) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ഗീത (34) ആണ് അറസ്റ്റിലായ പ്രതി. ഹനുമന്തപ്പ അമിതമായി മദ്യപിച്ചിരുന്നതായും എല്ലാ ദിവസവും വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ജനുവരി 10ന് രാത്രി മദ്യപിച്ചെത്തിയ ഹനുമന്തപ്പ ഭാര്യയുമായി വഴക്കിട്ടു. ഭക്ഷണം കഴിച്ച് കുട്ടികൾക്കൊപ്പം കിടന്നുറങ്ങിയിട്ടും വഴക്ക് തുടർന്നു. ഈ അവസരത്തിലാണ് ഗീത ഹനുമന്തപ്പയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ മർദനം സഹിക്കവയ്യാതെയാണ്…
Read Moreചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; വിദ്യാർത്ഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു
ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി. 14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്. എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. പോലീസിൽ പരാതിയും നൽകി.…
Read Moreകോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച പ്രതിക്ക് 18 വർഷം തടവ് വിധിച്ച് കോടതി
ബെംഗളൂരു: കോളേജ് വിദ്യാർത്ഥിനിയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കത്തികൊണ്ട് കുത്തുകയും ചെയ്ത പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി. പ്രതിയായ നൃത്ത പരിശീലകനെ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രീതി കെപി യാണ് 18 വർഷവും ഒരു മാസവും കഠിന തടവിന് ശിക്ഷിച്ചു. ശക്തിനഗർ സ്വദേശിയാണ് ശിക്ഷിക്കപ്പെട്ട നൃത്ത പരിശീലകൻ. കാർക്കളയിലെ ഒരു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിദ്യാർഥിനി കാർക്കള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതനുസരിച്ച് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ്…
Read Moreയുവാവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റിൽ
ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്തി അസ്വാഭാവിക മരണമാണെന്ന് പറഞ്ഞ് പോലീസിന് മുന്നിൽ നാടകം കളിച്ച ഭാര്യയെയും കാമുകനെയും എച്ച്എസ്ആർ ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. വെങ്കിട്ടരമണ നായിക്കിനെ (35) കൊലപ്പെടുത്തിയ ഭാര്യ നന്ദിനിയും കാമുകൻ നിതീഷ് കുമാറുമാണ് അറസ്റ്റിലായ പ്രതികൾ. എച്ച്എസ്ആർ ലേഔട്ട് സെക്ടർ രണ്ടിലെ ഒരു വീട്ടിൽ രാത്രി സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന വെങ്കിട്ടരാമനെ ചൊവ്വാഴ്ച രാത്രിയാണ് തലയിൽ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. വീടിന്റെ കുളിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വെങ്കിട്ടരമണ സെക്യൂരിറ്റിയായി ജോലി ചെയ്യുകയും കുടുംബത്തോടൊപ്പം അവിടെ താമസിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ബുധനാഴ്ച…
Read Moreനാലു വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ ടാക്‌സി ഡ്രൈവറുടെ മൊഴി ഇങ്ങനെ
ബെംഗളൂരു: ഹോട്ടല്‍ മുറിയില്‍ നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ സുചന സേത്ത് ഗോവയില്‍ നിന്ന് കര്‍ണാടക വരെയുള്ള യാത്രയില്‍ ഒരുവാക്കുപോലും പറഞ്ഞിരുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍. ഡ്രൈവര്‍ റെയ്‌ജോണിന്റെ അവസരോചിതമായ ഇടപെടലാണ് പ്രതിയെ അതിവേഗം പിടികൂടാന്‍ പോലീസിന സഹായിച്ചത്. പത്ത് മണിക്കൂറലധികം നേരം യാത്ര ചെയ്തിട്ടും സുചന ഒരക്ഷരം പോലും തന്നോട് സംസാരിച്ചില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ഗോവയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മകന കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗില്‍ നിറച്ച് ബംഗളരൂവിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് സുചന സേത്ത് പിടിയിലായത്. അറസ്റ്റ്…
Read Moreഅടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; കോഴിക്കോട് ഉണ്ടായത് ‘ദൃശ്യം’ മോഡൽ സംഭവം
കോഴിക്കോട്: അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. പോലീസെത്തി പരിശോധന നടത്തി. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തതയില്ല.
Read More