രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞു; ആരോ​ഗ്യവകുപ്പ്

ബെം​ഗളുരു; രോഗലക്ഷണങ്ങളില്ലാത്തവർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്രവണത കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. ജൂൺ ആദ്യ ആഴ്ചയിൽ രോഗം സ്ഥിരീകരിച്ച 98 ശതമാനം പേർക്കും കാര്യമായ രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഒരുമാസം പിന്നിടുമ്പോൾ ഇത്തരം രോഗികളുടെ എണ്ണം 62.5 ശതമാനമായി കുറഞ്ഞു. ഇതിലൂടെ രോഗബാധിതരെ എളുപ്പത്തിൽ കണ്ടെത്താനും രോഗവ്യാപനം നിയന്ത്രിക്കാനും ഈ മാറ്റത്തിലൂടെ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ബെം​ഗളുരുവിൽ രോഗലക്ഷണങ്ങളിലൂടെ രോഗിയെ തിരിച്ചറിയാൻ കഴിയാതിരുന്നതാണ് ആദ്യഘട്ടത്തിൽ ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നത്. പരിശോധന നടത്തിയാൽമാത്രം രോഗം കണ്ടെത്തുന്ന സാഹചര്യം പലയിടങ്ങളിലും സാമൂഹിക വ്യാപനമാണെന്ന ആശങ്ക സൃഷ്ടിച്ചിരുന്നു…

Read More

കോവിഡ് നിരക്ക് മുന്നോട്ട് തന്നെ; രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ നിയോ​ഗിച്ചു

ബെം​ഗളുരു; കുറയാതെ കോവിഡ് നിരക്കുകൾ, കർണാടകത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ തയ്യാറാക്കുന്നതിനായി 1200-ലധികം സർക്കാർ ജീവനക്കാരെ സർക്കാർ നിയോഗിച്ചു. ദ്രുത​ഗതിയിലുള്ള കോവിഡ് വ്യാപനം തടയുന്നതിന് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാർക്കെതിരേ നടപടിയെടുക്കും. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ കാൽ ലക്ഷത്തിലധികമായ സാഹചര്യത്തിലാണ് നടപടി. ഇത്തരത്തിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന 1246 ജീവനക്കാരെയും ഗ്രൂപ്പ് എ.,ബി.,സി. ഉദ്യോഗസ്ഥരെയുമാണ്…

Read More

വിടാതെ കോവിഡ് ; ബെം​ഗളുരുവിൽ ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ്‌ ഓഫീസുകൾ

ബെം​ഗളുരു ; കോവിഡ് നിരക്കുകൾ ഉയരുന്നു, ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ്‌ ഓഫീസുകൾ. വിവിധ പോസ്റ്റ്‌ ഓഫീസുകളിലായി 6 ജീവനക്കാർക്കാണ് രോ​ഗം സ്ഥിതീകരിച്ചത്. ‌ ബെം​ഗളുരു എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്,എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലാണ്, മൂന്നു ജീവനക്കാർക്ക്‌.…

Read More

ജില്ലാഭരണകൂടം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശവസംസ്കാരം നടത്തിയ വയോധികന് കോവിഡ് നെ​ഗറ്റീവ്; റിപ്പോർട്ട് ലഭിച്ചത് ശവ സംസ്കാരത്തിന് ശേഷമെന്ന് പരാതി

ബെം​ഗളുരു; കോവിഡ് ബാധിച്ചെന്ന സംശയത്താൽ അടക്കം ചെയ്ത വ്യക്തിക്ക് കോവിഡ് നെ​ഗറ്റീവെന്ന് റിപ്പോർട്ട് വന്നത് സംസ്കാരത്തിന് ശേഷം, കോവിഡ് പരിശോധനാഫലം ലഭിക്കാൻ വൈകിയതു കാരണം ആശുപത്രിയിൽ മരിച്ച 62 കാരന്റെ അന്ത്യകർമങ്ങൾ നടത്താൻ ബന്ധുക്കൾക്ക് സാധിച്ചില്ല. കോവിഡ് സംശയത്തിലിരിക്കേ മരിച്ചയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ച ശേഷമാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിയ്ച്ചത്. ഇക്കഴിഞ്ഞ ജൂലായ്‌ ഒന്നിന് ഹുബ്ബള്ളി കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (കിംസ്) മരിച്ച ഹസറത്ത് സാബ് എം. പട്ടങ്കരിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ ജില്ലാഭരണകൂടം സംസ്കരിച്ചത്. വയോധികന്…

Read More

ഡോക്ടർമാരുടെ എണ്ണം കുറവ്; വീഡിയോ പുറത്ത് വിട്ട് ഡോക്ടർ

ബെം​ഗളുരു; കോവിഡ് രോ​ഗികൾക്ക് ഉള്ള ഡോക്ടർമാരില്ലെന്ന് വീഡിയോയിൽ വ്യക്തമാക്കി ഡോക്ടർ, കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാരെയും നഴ്‌സുമാരെയും ആവശ്യപ്പെട്ട് ഡോക്ടറുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ. ശിവാജിനഗറിലെ ആശുപത്രിയിലെ ഡോക്ടറാണ് വീഡിയോ പുറത്ത് വിട്ടത്. നിലവിൽ ആശുപത്രിയിൽ 48 ഡോക്ടർമാരെ ആവശ്യമുണ്ട്. ആവശ്യത്തിന് കിടക്കകളുണ്ട്. എന്നാൽ ചികിത്സിക്കാൻ ഡോക്ടർമാരില്ല. ഒരു ദിവസം ആറുമണിക്കൂർ ജോലിചെയ്താൽമതിയെന്നും വീഡിയോയിൽ വ്യക്തമാക്കി.

Read More

ചായ ആവശ്യപ്പെട്ട് 3 മണിക്കൂർ കഴിഞ്ഞും ആശുപത്രി അധികൃതർ നൽകിയില്ല; ​ദേഷ്യം വന്ന കൊറോണ ബാധിതനായ 73 കാരൻ ആശുപത്രി മതിൽ ചാടി ചായക്കടയിൽ; വിവാദം പുകയുന്നു

ബെം​ഗളുരു; സമയത്ത് ചായ ലഭിച്ചില്ലെന്ന് പരാതിപ്പെട്ട് കൊറോണ ബാധിതനായ വയോധികൻ ചായക്കടിയിലെത്തി, ആശുപത്രിയിൽനിന്ന് ചായ കിട്ടാത്തതിനെത്തുടർന്ന് കോവിഡ് രോഗിയായ 73-കാരൻ ആശുപത്രിയിൽനിന്ന് ചാടി തൊട്ടടുത്ത ചായക്കടയിൽ. കോവിഡ് രോഗിയാണെന്ന് ചായക്കടക്കാരൻ കടപൂട്ടി സ്ഥലംവിട്ടു. ബെംഗളൂരു മൈസൂരു റോഡിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. തനിക്ക് ചായ വേണമെന്ന് ആവശ്യപ്പെട്ട ഇദ്ദേഹത്തിന് മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും ആശുപത്രിയിൽനിന്ന് കിട്ടിയില്ല. ഇതോടെ ദേഷ്യംവന്ന രോഗി കൈകളിലെ സ്ട്രിപ്പുകൾ വലിച്ചെറിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങി തൊട്ടടുത്ത ചായക്കടയിലേക്ക് പോകുകയായിരുന്നു. രോഗിയെക്കണ്ടതോടെ ആശുപത്രിയിൽനിന്ന് ചാടിയതാണെന്ന് മനസ്സിലായ ചായക്കടക്കാരനാണ് ആശുപത്രിയിലേക്കും ഫോൺ…

Read More

സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് കനത്ത വെല്ലുവിളി

ബെം​ഗളുരു; സർക്കാരിന് വെല്ലുവിളിയായി കോവിഡ് കേന്ദ്രങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ കോവിഡ് കെയർ കേന്ദ്രങ്ങളാക്കി മാറ്റുന്നത് സർക്കാരിന് വെല്ലുവിളിയാകുന്നു, പ്രാദേശിക എതിർപ്പുകളുയരുന്നതാണ് സർക്കാരിനെ കുഴപ്പത്തിലാക്കുന്നത്. അടച്ചിട്ടിരിയ്ക്കുന്ന സ്റ്റേഡിയങ്ങളും ആശ്രമങ്ങളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കുന്നതിനു പുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും കോവിഡ് കെയർ കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ബെം​ഗളുരുവിലെ കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിലും യെലഹങ്ക ജി.കെ.വി.കെ. കാമ്പസിലും കോവിഡ് രോഗികൾക്കായി സൗകര്യങ്ങളൊരുക്കി കഴിഞ്ഞു. ഇത്തരത്തിൽ ബെംഗളൂരു ഇന്റർനാഷണൽ എക്‌സിബിഷൻ കേന്ദ്രത്തിൽ അയ്യായിരത്തോളം കിടക്കകൾ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷ. കണ്ഠീരവ ഇൻഡോർ സ്‌റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാൻ ഒരുക്കങ്ങൾ തുടങ്ങിയിരുന്നെങ്കിലും അവസാനനിമിഷം ഒഴിവാക്കി…

Read More

പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചു; എ.ഡി.ജി.പി ക്വാറന്റൈനിൽ

ബെം​ഗളുരു; എഡിജിപിയുടെ പേഴ്സണൽ അസിസ്റ്റന്റിന് കോവിഡ് , പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചതോടെ കർണാടക എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) അമർ കുമാർ പാണ്ഡേ ഹോം ക്വാറന്റീനിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിതീകരിച്ചത്, സംസ്ഥാനത്തൊട്ടാകെ 170 പോലീസുകാർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. കർണ്ണാടക റിസർവ് പോലീസിലെ 56 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഒട്ടേറെ നടപടികൾ ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുകയാണ്. ബെം​ഗളുരു ന​ഗരത്തിലെ 16-ഓളം പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ അടച്ചിട്ട്…

Read More

വെല്ലുവിളി ഉയർത്തി കോവിഡ് ആശുപത്രികളിലെ മാലിന്യം; സംസ്കരണം ചെലവേറിയത്

ബെം​ഗളുരു; കോവിഡ് ആശുപത്രികളിലെ മാലിന്യം ന​ഗരത്തിന് തലവേദനയാകുന്നു, കോവിഡ് ആശുപത്രികളിൽ നിന്നുള്ള മാലിന്യസംസ്കരണം നഗരത്തിന് പുതിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. ബെം​ഗളുരു വിക്ടോറിയ ആശുപത്രിയിൽ നിന്നുമാത്രം മാസം 300 കിലോയോളം ആശുപത്രി മാലിന്യമാണ് ഉത്‌പാദിപ്പിക്കുന്നത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ച നഗരത്തിലെ മറ്റ് ആശുപത്രികളിലും സമാനമാണ് സ്ഥിതി. അതീവ ജാഗ്രതയോടെവേണം ഇത്തരം മാലിന്യത്തിന്റെ സംസ്കരണമെന്നതിനാൽ പ്രത്യേക സംവിധാനങ്ങളാണ് ഇതിന് വേണ്ടത്. ഇതോടെ മാലിന്യസംസ്കരണത്തന്റെ ചിലവ് കുത്തനെ കൂടും. ഉപയോ​ഗിക്കേണ്ടി വരുന്ന പി.പി.ഇ. കിറ്റുകൾ, മുഖാവരണങ്ങൾ തുടങ്ങിയവയാണ് മാലിന്യത്തിൽ വലിയൊരു ഭാഗവും. ആരോഗ്യപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും കോവിഡ് രോഗിയെ പ്രവേശിപ്പിച്ച…

Read More

പരിശോധനാ ഫലം വൈകി; ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി ധർണ്ണ നടത്തി ഡോക്ടർ; ഞെട്ടി നാട്ടുകാർ

ബെം​ഗളുരു; പരിശോധനാ ഫലം വൈകി, കോവിഡ് പരിശോധനാഫലം വൈകിയതിൽ ക്വാറന്റീൻ ലംഘിച്ച് ഡോക്ടറുടെ പ്രതിഷേധം. കോലാർ ശ്രീനിവാസ്‌പുർ താലൂക്കിലെ ശ്രീ വെങ്കിടേശ്വര നഴ്‌സിങ് ഹോമിലെ ഡോ. വൈ.വി. വെങ്കിടാചലമാണ് പ്രതിഷേധിച്ചത്. ബെം​ഗളുരുവിൽ നിരീക്ഷണത്തിലുള്ള ഡോക്ടറുടെ സ്രവസാംപിൾ പരിശോധനയ്ക്കു കൊണ്ടുപോയി ആറുദിവസം കഴിഞ്ഞിട്ടും ഫലം ലഭിക്കാത്തതിനാൽ നിരീക്ഷണത്തിൽനിന്ന് പുറത്തിറങ്ങി ധർണ നടത്തുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ അറുപതുകാരിക്ക് ഈമാസം 11-ന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഡോക്ടർ വെങ്കിടാചലവും 11 ജീവനക്കാരും ക്വാറന്റീനിൽ പോയത്. 12-ന് ഡോക്ടറുടെയും ജീവനക്കാരുടെയും സാംപിൾ ശേഖരിക്കുകയുംചെയ്തു. എന്നാൽ, ബുധനാഴ്ചയായിട്ടും പരിശോധനാഫലം…

Read More