ജില്ലാഭരണകൂടം കോവിഡ് പ്രോട്ടോകോൾ പ്രകാരം ശവസംസ്കാരം നടത്തിയ വയോധികന് കോവിഡ് നെ​ഗറ്റീവ്; റിപ്പോർട്ട് ലഭിച്ചത് ശവ സംസ്കാരത്തിന് ശേഷമെന്ന് പരാതി

ബെം​ഗളുരു; കോവിഡ് ബാധിച്ചെന്ന സംശയത്താൽ അടക്കം ചെയ്ത വ്യക്തിക്ക് കോവിഡ് നെ​ഗറ്റീവെന്ന് റിപ്പോർട്ട് വന്നത് സംസ്കാരത്തിന് ശേഷം, കോവിഡ് പരിശോധനാഫലം ലഭിക്കാൻ വൈകിയതു കാരണം ആശുപത്രിയിൽ മരിച്ച 62 കാരന്റെ അന്ത്യകർമങ്ങൾ നടത്താൻ ബന്ധുക്കൾക്ക് സാധിച്ചില്ല. കോവിഡ് സംശയത്തിലിരിക്കേ മരിച്ചയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ച ശേഷമാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിയ്ച്ചത്.

ഇക്കഴിഞ്ഞ ജൂലായ്‌ ഒന്നിന് ഹുബ്ബള്ളി കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (കിംസ്) മരിച്ച ഹസറത്ത് സാബ് എം. പട്ടങ്കരിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ ജില്ലാഭരണകൂടം സംസ്കരിച്ചത്. വയോധികന് കടുത്ത പനിയും കോവിഡ് ലക്ഷണങ്ങളുമായി ജൂൺ 30-നാണ് കിംസിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. സ്രവ സാംപിൾ പരിശോധനയ്ക്കെടുത്തെങ്കിലും ജൂലായ്‌ ഒന്നിന് ഒന്നിന് മരിച്ചു. തുടർന്ന് കോവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കാതെ ജില്ലാഭരണകൂടം പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കാൻ സംസ്കരിക്കാൻ തീരുമാനിച്ചു. കുടുംബത്തിലെ അഞ്ചുപേർക്കു മാത്രമേ മൃതദേഹം സംസ്കരിക്കുന്നത് കാണാൻ അനുമതി നൽകിയിരുന്നുള്ളൂ.

  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്

ബെം​ഗളുരുവിലെ ഹുബ്ബള്ളിയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. തുടർന്ന് ജൂലായ്‌ നാലിനാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് അറിഞ്ഞത്. റിസൾട്ട് വരാൻ വൈകിയതു കാരണം അന്ത്യകർമങ്ങൾ നടത്താൻ സാധിച്ചില്ലെന്നും ബന്ധുക്കൾക്ക് അവസാനമായി കാണാൻ സാധിച്ചില്ലെന്നും മകൻ പറഞ്ഞു. സർക്കാരിന്റെ പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹം സംസ്കരിച്ചതെന്ന് കിംസ് മെഡിക്കൽ സൂപ്രണ്ട്‌ അരുൺ കുമാർ പറഞ്ഞു. ഫലം വരുന്നതു വരെ കാത്തിരിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts