ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ ചികിത്സക്കായി കഴിയേണ്ടി വരും എന്ന് കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകർ കെ തിങ്കളാഴ്ച അറിയിചു. കഴിഞ്ഞ മൂന്ന് – നാല് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുമായി സമ്പർക്കം ഉണ്ടായിട്ടുള്ള എല്ലാവരെയും ക്വാറൻറ്റീൻ ചെയ്യേണ്ടതായുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുത്തവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിചു. മുഖ്യമന്ത്രിക്ക് ചെറിയ ചുമ മാത്രമാണ് ഉള്ളത് എന്ന് ഡോക്ടർ…
Read MoreTag: covid
കോവിഡ് ടെസ്റ്റിംഗിന് ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടി സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തുവാനായി ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളുടെ സഹായം തേടിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് ബാധിച്ചവരെ എളുപ്പത്തിലും വേഗത്തിലും കണ്ടുപിടിക്കുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ ഒരുക്കിയിട്ടുണ്ട്. പക്ഷെ ടെസ്റ്റുകൾ നടത്തുന്നതിനും കിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും വേണ്ട സാങ്കേതിക പരിചയമുള്ളവരെ കണ്ടെത്തുന്നത് ആരോഗ്യ വകുപ്പിന് വെല്ലുവിളി ആവുകയാണ് ഈ അവസരത്തിലാണ് ആരോഗ്യ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹായം തേടിയിരിക്കുന്നത് . സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി പഠിക്കുന്ന ബിരുദാനന്തര ശാസ്ത്ര വിദ്യാർത്ഥികളെ…
Read Moreകർണാടകയിൽ ആഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷമാകുമെന്ന് ചില വിദഗ്ധർ.
ബെംഗളുരു; കർണ്ണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് വിദഗ്ദർ, കർണാടകത്തിൽ ഓഗസ്റ്റിൽ കോവിഡ് രോഗികളുടെ എണ്ണം പത്തുമടങ്ങു വർധിച്ച് അഞ്ചുലക്ഷമാകുമെന്ന് വിദഗ്ധർ. മരണനിരക്കും ഉയരും. ഓഗസ്റ്റ് 23 ആകുമ്പോഴേക്ക് സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടാതെ സംസ്ഥാനത്ത് 5.06 ലക്ഷം കോവിഡ് രോഗികൾ ആകുമെന്നും 8987 മരണം റിപ്പോർട്ട് ചെയ്യുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ സമയത്ത് രാജ്യത്തെ കോവിഡ് ശതമാനം കർണാടകത്തിൽനിന്നാകും. ഇന്ത്യ, യു.കെ., യു.എസ്., ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ, ഐ.ടി.…
Read Moreകോവിഡ് പ്രതിരോധം വിമർശനത്തിലേക്ക്; ബൂത്തുതല പ്രതിരോധസമിതികളിൽ 50 വയസ്സിന് മുകളിലുള്ളവരെ നിയോഗിക്കുന്നതായി ആരോപണം ശക്തം.
ബെംഗളുരു; 50 വയസുകഴിഞ്ഞവരെ ജോലിക്ക് നിയോഗിക്കുന്നതായി ആരോപണം ശക്തമാകുന്നു, ജോലിയിൽനിന്ന് വിരമിച്ചവരെയും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ആരോപണം. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നതിനായി രൂപവത്‌കരിച്ച ബൂത്തുതല സമിതികളിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്. രോഗം ഗുരുതരമാകാൻ ഏറ്റവും സാധ്യതകൂടുതലുള്ളവരാണ് 50 വയസ്സിന് മുകളിൽ പ്രായമുള്ളവരെന്ന് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.. എന്നാൽ 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതത് ബൂത്തിന്റെ ചുമതല വഹിച്ച ഉദ്യോഗസ്ഥർ കോവിഡ് ബൂത്തുതല കമ്മിറ്റിയിലും പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പ്രത്യേക സാഹചര്യമായതിനാൽ വിരമിച്ച ജീവനക്കാരും കമ്മിറ്റിയിലുണ്ടാകണമെന്നും നിർദേശമുണ്ടായിരുന്നു.…
Read Moreകോവിഡ് പ്രതിരോധം; പ്ലാസ്മ ദാതാക്കൾക്ക് 5000 രൂപ നൽകുമെന്ന് ആരോഗ്യവകുപ്പ്
ബെംഗളുരു; പ്ലാസ്മ തെറാപ്പി വ്യാപകമാക്കുന്നു, പ്ലാസ്മ തെറാപ്പി വ്യപകമാക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗ മുക്തരിൽനിന്ന് പ്ലാസ്മ ശേഖരിക്കാൻ വിപുലമായ സംവിധാനവുമായി ആരോഗ്യവകുപ്പ്. പ്ലാസ്മ നൽകുന്ന രോഗമുക്തർക്ക് 5000 പ്രോത്സാഹനമായി നൽകാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കൂടുതൽപേർ പ്ലാസ്മദാനം ചെയ്യാൻ സന്നദ്ധരായി എത്തുമെന്നാണ് പ്രതീക്ഷ. അടുത്തിടെ കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തിയത് സംസ്ഥാനത്ത് വിജയമായിരുന്നു. രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ ഗുരുതരരോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ കോവിഡ് മുക്തരായ ഒട്ടേറെപ്പേർ പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ടുവന്നിരുന്നെങ്കിലും ക്രമേണ ദാതാക്കളുടെ എണ്ണം…
Read Moreകോവിഡ് നിരക്കിൽ വൻ വർധന; ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറവ്; കരുതലോടെ സർക്കാർ
ബെംഗളുരു; കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഒരുക്കിയ കോവിഡ് കെയർ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സുമാരും ഇല്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നുവെന്ന് പരാതി. ഇത്തരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കോവിഡ് കെയർ കേന്ദ്രങ്ങളിലായി 30,000 ബെഡ്ഡുകൾ ഒരുക്കിവരികയാണ് സർക്കാർ. ഇത്രയും ബെഡ്ഡുകൾക്കായി 1,800 ഡോക്ടർമാരെയും 3,600 നഴ്‌സുമാരെയും ആവശ്യമായുണ്ട്. ഒരു ഷിഫ്റ്റിൽ 100 രോഗികൾക്ക് ഒരു ഡോക്ടറും 50 പേർക്ക് ഒരു നഴ്‌സും എന്ന രീതിയിലാണ് സർക്കാർ ജീവനക്കാരെ കണക്കാക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്രയും ഡോക്ടർമാരും നഴ്‌സുമാരും ലഭ്യമല്ല. ഡോക്ടർമാർ, നഴ്‌സുമാർ, വിവരശേഖരണത്തിനുള്ള ജീവനക്കാർ…
Read Moreസർക്കാർ ഓഫീസുകളുടെ പ്രവർത്തനം താറുമാറാക്കി കോവിഡ്
ബെംഗളുരു; ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. ബെംഗളൂരുവിലും മറ്റുജില്ലകളിലും സമാനമായ പ്രശ്നങ്ങളുണ്ട്. ജീവനക്കാരില്ലാത്തതിനാൽ പല നടപടിക്രമങ്ങൾക്കും കാലതാമസമുണ്ടാകുന്നതായാണ് കണ്ടെത്തൽ. ഒന്നോ രണ്ടോ ജീവനക്കാർ മാത്രമെത്തി പ്രവർത്തിപ്പിക്കുന്ന ഓഫീസുകളുമുണ്ട് . കൂടാതെ നഗരത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ രോഗവ്യാപനം ഇതിനോടകം ഗുരുതരമായി ബാധിച്ചുകഴിഞ്ഞു. 440 -ഓളം പോലീസുകാർക്കാണ് നഗരത്തിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ധാർവാഡ് ജില്ലയിലെ തഹസിൽദാർ ഓഫീസിൽ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മറ്റു ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു. ചിത്രദുർഗ ഹിരിയൂറിലെ എൽ.ഐ.സി. ഓഫീസിലെ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഓഫീസിന്റെ…
Read Moreപരപ്പന ജയിലിലെ വനിതാ തടവുകാരിയുൾപ്പെടെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു; പരപ്പന ജയിലിൽ കോവിഡ്, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 30 തടവുകാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടും. അതേസമയം ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ജയിലധികൃതർ പറയുന്നത്. നിലവിൽ ഇവരെ മുഴുവൻ പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മറ്റു തടവുകാർക്ക് ഇവരിൽനിന്ന് രോഗം പകരാനുള്ള സാധ്യതകളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ച വനിതാ തടവുകാരിയെ തനിസാന്ദ്ര മെയിന്റോഡിലെ കോവിഡ് കെയർ സെന്ററിലും 29 പുരുഷ തടവുകാരെ ഹജ്ജ് ഹൗസിലെ കോവിഡ് കെയർ സെന്ററിലും പ്രവേശിപ്പിച്ചു. ജൂലായ് രണ്ടിന് 20 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…
Read Moreകോവിഡ് ബാധിച്ചവർ കൃത്യ സമയത്ത് ചികിൽസ തേടാത്തതും,രോഗം മറച്ചുവക്കുന്നതും ആണ് മരണനിരക്ക് ഉയർത്തിയത്.
ബെംഗളുരു; കോവിഡ് ബാധിച്ചവർ ആശുപത്രികളിലെത്താൻ വൈകുന്നത് മരണത്തിന് ഇടയാക്കുന്നതായി വിദഗ്ധസമിതിയുടെ കണ്ടെത്തൽ പുറത്ത്. കൂടാതെ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ സാധാരണ പനിയാണെന്ന ധാരണയിൽ ചികിത്സതേടാതിരിക്കുകയോ സ്വയംചികിത്സ നടത്തുകയോ ചെയ്യുന്നതായാണ് സമിതി കണ്ടെത്തിയത്. ആരോഗ്യവിദഗ്ധൻ ഡോ. ഹൻസ്‌രാജ് ആൽവ, ഡോ. മുരളീധർ യദിയാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അസ്വസ്ഥതകൾ വരുമ്പോഴാണ് പലരും ആശുപത്രികളിൽ ചികിത്സതേടുന്നത്. ഈ ഘട്ടത്തിലെത്തുമ്പോൾ പലപ്പോഴും ജീവൻ രക്ഷിക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുകയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദക്ഷിണകന്നഡ ജില്ലയിൽനിന്നുള്ള വിവരങ്ങളാണ് സമിതി വിശകലനംചെയ്തത്. സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുമെന്നും ഇവിടെ ലക്ഷങ്ങൾ…
Read Moreആന്റിജൻ കിറ്റ് ഉപയോഗിച്ചുള്ള പരിശോധന വ്യാപകമാക്കുന്നു;ആരോഗ്യ പ്രവർത്തകർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കും മുൻഗണന.
ബെംഗളുരു; ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബെംഗളുരുവിൽ, ഓർഡർചെയ്ത ഒരുലക്ഷം ആന്റിജൻ ടെസ്റ്റിങ് കിറ്റിൽ 20,000 കിറ്റുകൾ ശനിയാഴ്ച എത്തിയതോടെ നഗരത്തിൽ ആന്റിജൻ പരിശോധന തുടങ്ങി. 15- 20 മിനിറ്റിനുള്ളിൽ കഴിയുന്ന പരിശോധനയിൽ ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങളെയാണ് ഉൾപ്പെടുത്തുന്നത്. ആരോഗ്യപ്രവർത്തകർ, രോഗം വ്യാപകമായി പടർന്നുപിടിച്ച മേഖലകളിൽ നിന്നുള്ളവർ, പനി, ചുമ തുടങ്ങിയ ലക്ഷങ്ങളുള്ളവർ, പനിക്ലിനിക്കുകളിൽ ചികിത്സതേടിയെത്തുന്നവർ എന്നിവരാണ് മുൻഗണനയുള്ളവർ. വിവിധ ആശുപത്രികളിൽ കോവിഡ് ഒഴികെയുള്ള അസുഖങ്ങളെമരിക്കുന്ന രോഗികളുടെ മൃതദേഹവും ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കും.. നിലവിൽ ചെലവുകുറവുള്ളതും പെട്ടെന്ന് ഫലം ലഭിക്കുമെന്നതുമാണ് ആന്റിജൻ ടെസ്റ്റിങ് കിറ്റുകളുടെ ഗുണമായി…
Read More