ബെംഗളുരു; കോവിഡ് ആശുപത്രികളിലെ മാലിന്യം നഗരത്തിന് തലവേദനയാകുന്നു, കോവിഡ് ആശുപത്രികളിൽ നിന്നുള്ള മാലിന്യസംസ്കരണം നഗരത്തിന് പുതിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്.
ബെംഗളുരു വിക്ടോറിയ ആശുപത്രിയിൽ നിന്നുമാത്രം മാസം 300 കിലോയോളം ആശുപത്രി മാലിന്യമാണ് ഉത്‌പാദിപ്പിക്കുന്നത്. കോവിഡ് രോഗികളെ പ്രവേശിപ്പിച്ച നഗരത്തിലെ മറ്റ് ആശുപത്രികളിലും സമാനമാണ് സ്ഥിതി. അതീവ ജാഗ്രതയോടെവേണം ഇത്തരം മാലിന്യത്തിന്റെ സംസ്കരണമെന്നതിനാൽ പ്രത്യേക സംവിധാനങ്ങളാണ് ഇതിന് വേണ്ടത്. ഇതോടെ മാലിന്യസംസ്കരണത്തന്റെ ചിലവ് കുത്തനെ കൂടും.
ഉപയോഗിക്കേണ്ടി വരുന്ന പി.പി.ഇ. കിറ്റുകൾ, മുഖാവരണങ്ങൾ തുടങ്ങിയവയാണ് മാലിന്യത്തിൽ വലിയൊരു ഭാഗവും. ആരോഗ്യപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും കോവിഡ് രോഗിയെ പ്രവേശിപ്പിച്ച മുറികളിൽ പോകുമ്പോൾ ഒരോ തവണയും പുതിയ പി.പി.ഇ. കിറ്റുകളാണ് ധരിക്കേണ്ടത്. ഈയിനത്തിൽ തന്നെ വലിയ അളവിലുള്ള മാലിന്യമാണ് കുമിഞ്ഞുകൂടുന്നത്. വൈറസ് പരക്കാതിരിക്കാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുപയോഗിച്ചാണ് ഇവയുടെ സംസ്കരണം നിലവിൽ നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.