ബെംഗളൂരു: മംഗളൂരുവില്‍ കരാറുകാരനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരു ഉല്ലാലബൈലു കശുവണ്ടി ഗവേഷണകേന്ദ്രത്തിന് സമീപം താമസിക്കുന്ന ജനാര്‍ദനന്‍ ആചാരിയാണ് മരിച്ചത്. ആചാരിയുടെ മൃതദേഹം കപിക്കാട് റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. സിവില്‍ കോണ്‍ട്രാക്ടറായിരുന്ന ജനാര്‍ദനന്‍ നൂറിലധികം തൊഴിലാളികള്‍ക്ക് ജോലി നല്‍കിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ആചാരിയുടെ ആരോഗ്യനില മോശമായിരുന്നു.
Read MoreTag: CONTRACTOR
റോഡ് തകർന്നത് നാണക്കേട്, കരാറുകാരന് മൂന്ന് ലക്ഷം പിഴയിട്ട് ബിബിഎംപി
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെംഗളൂരു സന്ദര്‍ശനത്തിന് മുന്നോടിയായി മിനുക്കുപണി നടത്തിയ റോഡ് പൊളിഞ്ഞ് ബിബിഎംപി നാണംകെട്ട സംഭവത്തില്‍ കരാറുകാരന് ബിബിഎംപി മൂന്നു ലക്ഷം രൂപ പിഴ ചുമത്തി. റോഡ് പ്രവൃത്തി കരാറെടുത്ത രമേശിനാണ് പിഴ ചുമത്തിയത്. സംഭവത്തില്‍ മൂന്ന് ബിബിഎംപി എന്‍ജിനീയര്‍മാര്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അറ്റകുറ്റപ്പണി നടത്തിയ റോഡുകളില്‍ നാഗര്‍ഭാവിയിലെ ഡോ. അംബേദ്കര്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന് സമീപത്തെ റോഡില്‍ കുഴി രൂപപ്പെടുകയും എച്ച്.എം.ടി ലേഔട്ടിന് സമീപത്തെ റോഡില്‍ ടാറിങ് പാളി അടര്‍ന്നുപോവുകയും ഹെബ്ബാളിനടുത്ത് മരിയപ്പന പാളയയില്‍ കുഴി…
Read Moreകോർപ്പറേഷൻ കമ്മീഷണറുടെ മിന്നൽ പരിശോധന; ടോയ്‌ലറ്റ് കരാറുകാരന് പിഴ ചുമത്തി.
ചെന്നൈ: കോയമ്പത്തൂർ കോർപ്പറേഷൻ അധികൃതർ ടോയ്‌ലറ്റ് കരാറുകാരനിൽ നിന്ന് 5,000 രൂപ പിഴ ചുമത്തി. അനുവദനീയമായ ഒരു രൂപയ്ക്ക് പകരം അഞ്ച് രൂപ ഉപഭോക്താക്കളിൽ നിന്ന് കരാറുകാരൻ ഇടയാക്കിയതിനായിരുന്നു നടപടി. ഗാന്ധിപുരം ടൗൺ ബസ് ടെർമിനലിനു സമീപമുള്ള ശുചിമുറി പരിശോധിച്ച കോർപ്പറേഷൻ കമ്മിഷണർ രാജ ഗോപാൽ സുങ്കര, പൊരുത്തക്കേട് കണ്ടെത്തിയതോടുകൂടി നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. നേരത്തെ വാർഡ് 74ലെ സാനിറ്ററി ഇൻസ്‌പെക്ടർ ഓഫീസിൽ കമ്മിഷണർ പരിശോധന നടത്തുകയും തൊഴിലാളികളുടെ ഹാജർനില പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് സാനിറ്ററി തൊഴിലാളികളോട് വീടുകൾതോറും പരിശോധിക്കണമെന്നും വെള്ളം കെട്ടിനിൽക്കുന്നത്…
Read More