കോൺഗ്രസ്‌ പ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 

death murder

ബെംഗളൂരു: കോൺഗ്രസ്‌ പ്രവർത്തകനെ അഞ്ചംഗ സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ലഗ്ഗെരെ സ്വദേശി രവികുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയാണ് അക്രമികൾ മാരകയുധങ്ങൾ കൊണ്ട് ആക്രമിച്ചത്. മരിച്ചു എന്ന് ഉറപ്പു വരുത്താൻ തലയിൽ കല്ലു കൊണ്ട് അടിച്ചു ശേഷം തെരഞ്ഞെടുപ്പ് സമയത്ത് റോഡ് അരികിൽ സ്ഥാപിച്ച രവിയുടെ ഫ്ലെക്സ് ബോർഡ് അക്രമികൾ കീറി കളയുകയും ചെയ്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read More

മന്ത്രിസഭാ വികസനം ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ 

ബെംഗളൂരു: മന്ത്രിസഭാ വികസനം, വകുപ്പു വിഭജനം എന്നിവ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും ഡൽഹിയിലെത്തി. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ഇരുവരും ഇന്നു ചര്‍ച്ച നടത്തും. ഇരു നേതാക്കളും വെവ്വേറെയാണ് ഡല്‍ഹിക്കു പോയത്. മേയ് 20ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകള്‍ വിഭജിച്ചു നൽകിയിട്ടില്ല. മന്ത്രിസ്ഥാനത്തിനായി വിവിധ സമുദായങ്ങള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്.

Read More

കാവിവൽകരണമോ സദാചാര പോലീസിങ്ങോ അനുവദിക്കില്ല ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: സംസ്ഥാനത്ത് കാവിവല്‍ക്കരണമോ സദാചാര പോലീസിങ്ങോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. സംസ്ഥാനത്ത് അഴിമതി രഹിത സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴക്കാലത്ത് ജാഗ്രത പാലിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ഗതാഗതക്കുരുക്ക് എങ്ങനെ പരിഹരിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കാൻ പോലീസ് കമ്മീഷണറോടും മുനിസിപ്പല്‍ കമീഷണറോടും ആവശ്യപ്പെട്ടതായും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നോക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡും ദേശീയ നേതാക്കളുമുണ്ട്. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനം മാത്രമാണ് തങ്ങളുടെ മുൻഗണനയെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Read More

വനിത എംഎൽഎയുടെ വസ്ത്രധാരണത്തിനെതിരെ വിമർശനം

ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എയായ നയന മോട്ടമ്മയുടെ പ്രകോപനപരമായ വസ്ത്രധാരണത്തിനെതിരെ സൈബര്‍ ആക്രമണം. കര്‍ണാടകയിലെ മുടിഗെരെ (പട്ടികജാതി-സംവരണ) മണ്ഡലത്തില്‍ നിന്ന് ജയിച്ച നയന മോട്ടമ്മയുടെ ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണത്തിനെതിരെയാണ് വലിയ രീതിയിൽ ഉള്ള വിമര്‍ശനങ്ങൾ ആണ് ഉയർന്നു വരുന്നത്. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ അടുത്ത അനുയായി കൂടിയാണ് നയന മോട്ടമ്മ. ഇവരുടെ പ്രകോപനപരമായ ചില ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍ തന്‍റെ വസ്ത്രധാരണരീതിയെ അനുകൂലിച്ച്‌ നയന മോട്ടമ്മ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ജീവിതത്തെയും വ്യക്തിജീവിതത്തെയും രണ്ടായി കാണണമെന്നാണ് നയനയുടെ വാദം. നയനയുടെ തന്നെ സോഷ്യല്‍…

Read More

രാഹുൽ ഗാന്ധിക്ക്‌ നേരെ വധഭീഷണി

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നേരെ വധഭീഷണി. യുപി ഖൊരഖ്പുര്‍ സ്വദേശിയായ മനോജ് റായിയാണ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ ലക്നോ പോലീസ് കേസെടുത്തു.അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി മീഡിയ കണ്‍വീനര്‍ ലല്ലൻ കുമാറിന്‍റെ ഫോണില്‍ വിളിച്ചായിരുന്നു മനോജ് വധഭീഷണി മുഴക്കിയത്. ലല്ലൻ കുമാറിന്‍റെ ഫോണില്‍ വിളിച്ച മനോജ് രാഹുല്‍ ഗാന്ധിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചു.

Read More

നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകർ

ബെംഗളൂരു: കര്‍ണാടക നിയമസഭാ കെട്ടിടത്തിന് പുറത്ത് ഗോ മൂത്രം തളിച്ച് പൂജ നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ആദ്യ സമ്മേളനത്തിന് മുന്നോടിയായി ശുദ്ധീകരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒരു ബക്കറ്റില്‍ ഗോ മൂത്രം നിറച്ച് അതില്‍ ഇല മുക്കി നിയമസഭയ്ക്ക് ചുറ്റും തളിക്കുകയായിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ നിയമസഭയെ ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമായി. ബുധനാഴ്ചവരെയാണ് സമ്മേളനം.…

Read More

തോറ്റെങ്കിലും ഷെട്ടാർ മന്ത്രിസഭയിൽ എത്തിയേക്കുമെന്ന് സൂചന

ബെംഗളൂരു: മുഖ്യന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും നിശ്ചയിച്ചെങ്കിലും ഇനിയും കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി മന്ത്രിസഭാ വികസനവും വകുപ്പുകളുടെ വീതംവെപ്പുമാണ്. 23പേര്‍ കൂടി മന്ത്രിമാരായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. 34 മന്ത്രിസ്ഥാനങ്ങളുള്ള സര്‍ക്കാറില്‍ സീനിയോറിറ്റിക്കു പുറമെ ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖലാ പ്രാതിനിധ്യവും കൂടി പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുക. ഷെട്ടാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍വി വഴങ്ങിയെങ്കിലും അദ്ദേഹത്തെ എം.എല്‍.സിയാക്കി നാമനിര്‍ദ്ദേശം ചെയ്തു സര്‍ക്കാറിന്റെ ഭാഗമാക്കാനാണ് സാധ്യത. ലിംഗായത്ത് വിഭാഗത്തില്‍നിന്ന്…

Read More

2024 നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകും അണ്ണാമലൈ

ബംഗളൂരു: കർണാടകയിൽ 2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകണമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാനത്ത് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കർണാടകയിൽ സർക്കാരിനില്ല. പത്ത് മന്ത്രിമാർ വ്യത്യസ്ത ആളുകൾക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യം കർണ്ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാർക്കും മുഖ്യമന്ത്രി ഗവർണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ…

Read More

പുതിയ സർക്കാരിന്റെ ആയുസ് ഒരു വർഷം മാത്രം പ്രവചനവുമായി ബിജെപി 

ബെംഗളൂരു:സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയിട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ. ഈ സർക്കാരിന് ആയുസ് ഇല്ലെന്നും സര്‍ക്കാര്‍ വീഴുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുമ്പോള്‍ പ്രഖ്യാപിച്ച കാര്യങ്ങളും ഇപ്പോള്‍ നടപ്പാക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്ന് ബിജെപി ആരോപിച്ചു. ജനങ്ങള്‍ ഒരുപാട് കാര്യങ്ങല്‍ പ്രതീക്ഷിച്ചിരുന്നു. അതൊന്നും സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തില്‍ ഇല്ലെന്നും മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. പല സ്ത്രീകളും ഇതിനോടകം സൗജന്യമായി ബസ്സില്‍ യാത്രകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രഖ്യാപനം ജനങ്ങളെ നിരാശരാക്കിയെന്നും ബൊമ്മൈ പറഞ്ഞു. സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര അധികാരത്തില്‍ എത്തിയാല്‍…

Read More

മന്ത്രിസഭാ വിപുലീകരണം തുടരുന്നു, 23 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തേക്കും 

ബെംഗളൂരു: സംസ്ഥാനത്ത് മന്ത്രിസഭാ വിപുലീകരണം തുടരുന്നു. 23പേര്‍ കൂടി മന്ത്രിമാരായി ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഈ ആഴ്ച അവസാനത്തോടെ ഈ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിവരം. ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നാളെ ബംഗളൂരുവില്‍ തുടക്കമാകും. സംസ്ഥാന നേതാക്കള്‍ ഏകദേശ ധാരണയിലെത്തിയ ശേഷം ഹൈക്കമാന്‍ഡ് ആവും അന്തിമ തീരുമാനമെടുക്കുക. സാമുദായിക സമവാക്യങ്ങള്‍ അടക്കം പരിഗണിച്ചായിരിക്കും പുതിയ മന്ത്രിമാരെ തീരുമാനിക്കുന്നത്. വകുപ്പുകള്‍ വീതം വെക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

Read More
Click Here to Follow Us