ബെംഗളുരു; കർണ്ണാടക മിൽക്ക് ഫെഡറേഷന് ബാങ്ക് സ്ഥാപിക്കാനായി 100 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കെഎംഎഫിന്റെ പത്ത് പുതിയ പദ്ധതികളുടെ ഉത്ഘാടനം നിർവഹിക്കവെയാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. ക്ഷീര കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളാണ് ഇവയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. ഹാസനിൽ കാലിത്തീറ്റ സംഭരണം, രാമനഗരയിൽ പാൽപ്പൊടി നിർമ്മാണ യൂണിറ്റ്, തൂമക്കുരു, ധർവാട് എന്നിവിടങ്ങളിൽ കാലിത്തീറ്റ നിർമ്മാണ പ്ലാന്റ് , ബെംഗളുരുവിൽ സെൻട്രൽ ടെസ്റ്റിംങ് ലാബ് എന്നിവയാണ് പുത്തൻ പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയത്.
Read MoreTag: cm
കർണ്ണാടകയിലെ മികച്ച സാമാജികൻ യെഡിയൂരപ്പ; പുരസ്കാരം
ബെംഗളുരു; 2020- 21 വർഷത്തെ മികച്ച സാമാജികനായി യെഡിയൂരപ്പ തിരഞ്ഞെടുക്കപ്പെട്ടു, ലോക്സഭാ സ്പീക്കർ ഓം ബിർല പുരസ്കാരം സമ്മാനിച്ചു. കൂടാതെ ലോക്സഭയിലും രാജ്യസഭയിലും മികച്ച പാർലമെന്റേറിയന് പുരസ്കാരം നൽകുന്ന മാതൃകയിൽ ഈ വർഷം മുതൽ കർണ്ണാടക നിയമസഭയും മികച്ച സാമാജികനുള്ള പുരസ്കാരം ഏർപ്പെടുത്തുകയാണെന്ന് സ്പീക്കർ വിശ്വേശ്വരയ്യ ഹെഗ്ഡെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു, ഇക്കഴിഞ്ഞ ജൂലൈ 26 നാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്. 4 തവണയാണ് കർണ്ണാടക മുഖ്യമന്ത്രി ആയത്.
Read Moreയെദ്യൂരപ്പയുടെ സംസ്ഥാന പര്യടനം; ബിജെപിക്ക് ഗുണകരമെന്ന് വിലയിരുത്തൽ
ബെംഗളുരു; കർണ്ണാടക മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ നടത്താൻ തീരുമാനിച്ചിരിക്കുന്ന സംസ്ഥാന പര്യടനം ബിജെപിയ്ക്ക് ഏറെ ഗുണകരമാകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. പാർട്ടിയെ ശക്തിപെടുത്താൻ സംസ്ഥാന പര്യടനം നടത്തുമെന്ന് യെദ്യൂരപ്പ നടത്തിയ പ്രഖ്യാപനം ഏതാനും പാർട്ടി നേതാക്കളിൽ മുറുമുറുപ്പ് ഉണ്ടാക്കിയതായി വിവരങ്ങൾ പുറത്ത് വന്നിരുന്നു. നിലവിലെ മുഖ്യമന്ത്രി ബസവ ബൊമ്മൈയുടെ പ്രവർത്തനം ഏറെ മികച്ചതെന്നും അരുൺ സിങ് വിലയിരുത്തി. ജനക്ഷേമ പദ്ധതികളുമായാണ് ബൊമ്മൈ മുന്നോട്ട് പോകുന്നതെന്നും നിരീക്ഷിച്ചു. ഗണേശ ചതുർഥിയ്ക്ക് ശേഷം പര്യടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നിയമസഭ സമ്മേളനം വന്നതോടെ പര്യടനം…
Read Moreഗ്രാമത്തിലേക്ക് റോഡ് ലഭിക്കാതെ വിവാഹത്തിനില്ല; ഞെട്ടിക്കുന്ന തീരുമാനമെടുത്ത് യുവതി; ഉടനടി നടപടിയുമായി കർണ്ണാടക മുഖ്യമന്ത്രി
ബെംഗളുരു; തന്റെ ഗ്രാമത്തിലേക്ക് റോഡ് ലഭിയ്ക്കാതെ വിവാഹത്തിനില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി അയച്ച് യുവതി, ദാവണഗരൈയിലെ രാംപുര ഗ്രാമത്തിലുള്ള ആർ ഡി ബിന്ദുവാണ് മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയത്. സംഭവമറിഞ്ഞ ഉടൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തേക്ക് അയച്ചു, ആവശ്യത്തിന് വഴി സൗകര്യമോ റോഡുകളോ പോലുമില്ലാത്ത പ്രദേശത്ത് നിന്ന് കഷ്ട്ടപ്പെട്ട് പഠിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയെടുത്തയാളാണ് ബിന്ദു. അധ്യാപികയായി ജോലി ചെയ്യുന്ന തനിക്ക് വഴി സൗകര്യങ്ങളടക്കം ഇല്ലാത്തതിനാൽ ഹോസ്റ്റലിൽ താമസിക്കേണ്ടി വരുകയാണെന്നും യുവാക്കൾക്ക് വിവാഹമടക്കമുള്ളവ നടക്കുന്നില്ലയെന്നും 14 കിലോമീറ്റർ നടന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേഗം; ബിഎസ് യെദ്യൂരപ്പ
ബെംഗളുരു; ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേഗം വികസിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജൻമദിനത്തോട് അനുബന്ധിച്ച് 20 ദിവസത്തെ മോദി യുഗ് ഉത്സവ് എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ യെദ്യൂരപ്പ വ്യക്തമാക്കിയത്. ഇന്ത്യ വേഗത്തിലും എന്നാൽ സ്ഥിരതയോടെയുമാണ് വികസിക്കുന്നതെന്നും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിയ്ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി 5 പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപയോളം നൽകുന്ന മാതൃ…
Read Moreഫയലുകളുടെ കൈമാറ്റം; ഇ ഓഫീസ് സംവിധാനം കർശനമാക്കുന്നു
ബെംഗളുരു; ഈ വരുന്ന ഒക്ടോബർ ഒന്നു മുതൽ കലക്ടർമാരും, കൂടാതെ ജില്ലാ പഞ്ചായത്ത് സിഇഒമാരും ഫയലുകളും നിവേദനങ്ങളും അടക്കമുള്ളവ ഇ ഓഫീസ് സോഫ്റ്റ്വെയറിലൂടെ മാത്രം അതാത് വകുപ്പ് സെക്രട്ടറിമാർക്ക് കൈമാറാൻ നിർദേശം. ചീഫ് സെക്രട്ടറി പി, രവി കുമാറിന്റെ ഉത്തരവിൽ ഫയലുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പേപ്പർ ലാഭവും, ഫയൽ നീങ്ങുവാനുള്ള കാലതാമസവും ഇതിലൂടെ പരിഹരിക്കപ്പെടും. പല വകുപ്പുകളിലും തലങ്ങളിലുമായി ഏറെ നാളുകളായി ഫയലുകൾ അടക്കമുള്ളവ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.
Read Moreസുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബെംഗളുരു; നിയമ സഭയിൽ വിലക്കയറ്റത്തെക്കുറിച്ച് സംസാരിയ്ക്കവേ സുബ്രഹ്മണ്യൻ സ്വാമിയെക്കുറിച്ച് പരാമർശിച്ച് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ബിജെപിയുടെ രാജ്യസഭാംഗമായ സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്ന വ്യക്തിയാണെന്നാണ് മുഖ്യമന്ത്രി പറയ്ഞ്ഞത്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ഫെബ്രുവരിയിലെ പെട്രോൾ വിലവർദ്ധനയുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യൻ നടത്തിയ ട്വീറ്റിനെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ബൊമ്മെ ഇക്കാര്യം പറഞ്ഞത്. രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപയും, സീതയുടെ നേപ്പാളിൽ 53 രൂപയും, രാവണന്റെ ലങ്കയിൽ 51 രൂപയും മാത്രമാണെന്നായിരുന്നു സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തത്. ഇത് തെറ്റാണെങ്കിൽ ബിജെപി നേതാക്കൾ എതിർക്കണമെന്നും സിദ്ധരാമയ്യ…
Read Moreമുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനും മുഹമ്മദ് റിയാസും വിവാഹിതരായി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹിതരായി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രാവിലെ 10.30 നായിരുന്നു വിവാഹം നടന്നത്. എന്നാൽ ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ച് മാത്രമാണ് സംബന്ധിച്ചത്.
Read Moreകാർഷിക വായ്പ്പ; പ്രധാനമന്ത്രിയുടെ പരാമർശം തെറ്റെന്ന് കുമാരസ്വാമി
ബെംഗളുരു: കടം എഴുതി തള്ളൽ ക്രൂരമായ തമാശയാണെന്നും , വികസന രഹിത അഴിമതിയിലാണ് പാർട്ടിക്ക് താത്പര്യമെന്നുമുള്ള പരാമർശം പ്രധാനമന്ത്രി നടത്തിയിരുന്നു. കർഷകർക്കുള്ള കട വിമുക്ത സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ച് കഴിഞ്ഞിട്ടും ഇത്തരത്തിൽ പ്രസതാവനകൾ വരുന്നത് ദൗർഭാഗ്.കരമാണെന്ന് കുമാര സ്വാമി പറഞ്ഞു.
Read Moreനിക്ഷേപങ്ങളും തൊഴിലവസരങ്ങളിലും കർണ്ണാടക മുന്നിലെന്ന് കുമാരസ്വാമി
ബെംഗളുരു: വിദേശ നിക്ഷേപങ്ങളുടെ കാര്യത്തിലും തൊഴിലവസരങളും പരിഗണിച്ചാൽ കർണ്ണാടക മുന്നിലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. 3 ദിവസത്തെ ബെംഗളുരു ടെക് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read More