വൈസ്മെൻ ഇൻറർനാഷണൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇൻഡ്യ റീജിയൻ സോൺ ഒന്നിന്റെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഹെന്നുർ ബനസവാടി കോസ്മോപൊളിറ്റൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡ്രീം ഇന്ത്യ നെറ്റ് വർക്ക് ഡയറക്ടർ ഫാദർ എഡ്വേർഡ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ്മെൻ ഇൻറർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജണൽ ഡയറക്ടർ വൈസ് മെൻ തോമസ് ജെ ബിജു മുഖ്യാതിഥി ആയി. സോൺ വൺ ലെഫ്റ്റനൻറ് റീജണൽ ഡയറക്റ്റർ കേണൽ എ. കെ. റപ്പായി, ബെംഗളൂരു ഡിസ്ട്രിക്ട് -1 ഡിസ്ട്രിക്ട് ഗവർണർ എൽവിസ്…

Read More

ക്രിസ്മസ് അവധി; സ്പെഷ്യൽ ബസ് പ്രഖ്യാപിച്ച് കർണാടക ആർടിസി 

ബെംഗളൂരു: ക്രിസ്മസ് തിരക്ക് കൂടുതലുള്ള 22 ന് മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് രണ്ട് ഐരാവത് എസി സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി അനുവദിച്ചത്. കൂടാതെ ആലപ്പുഴയിലേക്ക് എസി മൾട്ടി ആക്സിൽ സർവീസിലേക്കുള്ള ബുക്കിംഗ് ഇന്ന് തുടങ്ങും

Read More

ക്രിസ്മസ്-പുതുവത്സര അവധിയ്ക്ക് മൈസൂരുവിലേക്ക് സഞ്ചാരികളുടെ വരവ്; കേരളത്തിൽ നിന്നുള്ളവർ അധികം

ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിയാഘോഷിക്കാനായി മൈസൂരുവിലേക്ക് സന്ദർശകർ എത്തിത്തുടങ്ങി. റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽനിന്നുള്ളവരാണ് കൂടുതൽ എത്തുന്നത്. കോവിഡിനെത്തുടർന്നുള്ള രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണയാണ് ക്രിസ്മസ്-പുതുവത്സരവേളയിൽ മൈസൂരുവിലേക്ക് വൻതോതിൽ സഞ്ചാരികൾ വരുന്നത്. ഡിസംബർ 23 മുതൽ ജനുവരി രണ്ടുവരെയുള്ള സമയത്തേക്കായി നടക്കുന്ന മുൻകൂട്ടിയുള്ള ബുക്കിങ്ങുകളിൽ നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ നിലവിൽ ഇപ്പോൾ ഏകദേശം 100 ശതമാനം വരെ പൂർത്തിയായി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള സന്ദർശകരാണ് 50 ശതമാനത്തോളം മുറികൾ ബുക്ക് ചെയ്തിരിക്കുന്നതെന്ന് മൈസൂരു ഹോട്ടൽ ഉടമസ്ഥ അസോസിയേഷൻ അധികൃതർ പറയുന്നു. സംസ്ഥാനത്തിനകത്തുനിന്ന് പ്രത്യേകിച്ച് ബെംഗളൂരുവിൽനിന്നുള്ളവരാണ്…

Read More

ക്രിസ്മസ്, ന്യൂ ഇയർ, കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ബംഗളൂരു, മൈസൂരു, ചെന്നൈയിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കിയാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ മെട്രോ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.

Read More

ക്രിസ്മസ്, ന്യൂ ഇയർ പാർട്ടികൾക്ക് പൊലീസ് അനുമതി നിർബന്ധം

ബെംഗളൂരു: അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പുതുവത്സരാഘോഷങ്ങളും ക്രിസ്മസ് പാർട്ടികളും സംഘടിപ്പിക്കുന്നവർ നിർബന്ധമായും പോലീസ് അനുമതി വാങ്ങണമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ സിഎച്ച് പ്രതാപ് റെഡ്ഡി. ഇതുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, ക്ലബ്ബുകൾ, മറ്റ് പാർട്ടി സംഘാടകർ എന്നിവയുടെ പ്രതിനിധികളുമായി ഉന്നത പോലീസ് കോഓർഡിനേഷൻ മീറ്റിംഗുകളും നടത്തി. അധികാരപരിധിയിലുള്ള പോലീസിൽ നിന്നും ബന്ധപ്പെട്ട മറ്റ് സിവിൽ ഏജൻസികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങാൻ അദ്ദേഹം നിർദ്ദേശിച്ചു. ഓർഗനൈസർമാർ, അനുമതികൾക്കായി അപേക്ഷിക്കുമ്പോൾ, ഹോസ്റ്റുചെയ്യുന്ന ഇവന്റുകളെ കുറിച്ച് വിശദമായി വിശദീകരിക്കേണ്ടതുണ്ട്. അനുമതിയില്ലാത്ത പാർട്ടികൾ അനുവദിക്കില്ല. പരിപാടികളിൽ മയക്കുമരുന്ന് അനുവദിക്കുന്നില്ലെന്നും കുട്ടികളുടെയും…

Read More

ഈ ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ

പൃഥ്വിരാജ്, ആസിഫ് അലി ചിത്രം കാപ്പ, ഇന്ദ്രന്‍സ്, ഷറഫുദ്ദീന്‍ ചിത്രം ആനന്ദം പരമാനന്ദം, ബിജു മേനോനും ഗുരുസോമസുന്ദരവും ഒരുമിക്കുന്ന നാലാംമുറ ആന്റണി വര്‍ഗീസിന്റെ ഓ മേരി ലൈല നിരഞ്ജ് മണിയന്‍പിള്ളയും ശരത് അപ്പാനിയും അഭിനയിക്കുന്ന കാക്കിപ്പട എന്നിവയാണ് ക്രിസ്‌മസ് ചിത്രങ്ങള്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ ഡിസംബര്‍ 22ന് റിലീസ് ചെയ്യും. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ 23ന് റിലീസ് ചെയ്യും. ദിവ്യപ്രഭയും ശാന്തി പ്രിയയുമാണ് നായികമാര്‍. ഷാഫി സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്‌നറായ ആനന്ദം പരമാനന്ദം 23ന് ആണ്…

Read More

നഗരത്തിൽ ക്രിസ്മസ് വരവ് അറിയിച്ച് വ്യത്യസ്തമായ പുൽകുടിലുകൾ എത്തി തുടങ്ങി

ബെംഗളൂരു: ഉണ്ണിയേശുവിന്റെ പിറവിയുടെ ഓർമ പുതുക്കിയാണ് ക്രിസ്മസിന് പുൽകുടിലുകൾ ഒരുക്കുന്നത്. ഓരോ ക്രിസ്മസ് സീസണിലും നഗരത്തിൽ വ്യത്യസ്തമായ പുൽക്കുടിലുകൾ നിർമിച്ച വില്പനയ്‌ക്കെത്തിക്കുന്ന സംഘങ്ങളും നഗരത്തിലുണ്ട്. മറ്റുജോലികൾക്ക് താത്കാലിക ഇടവേള നൽകിയാണ് ഇവർ പുൽക്കൂട് നിർമാണത്തിൽ സജീവമാകുന്നത്. നഗരത്തിലെ പ്രധാന ക്രിസ്മസ് വിപണിയായ ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയ്ക്ക് സമീപത്തെ സ്റ്റാളിൽ റെഡിമൈഡ് പുൽകുടിലുകൾ തത്സമയം നിർമിയ്ക്കുകയാണ് തങ്കരാജ്. കഴിഞ്ഞ 5 വർഷമായി ഇദ്ദേഹം ഈ മേഖലയിലുണ്ട്. ക്രിസ്മസ് ആയാൽ പുൽക്കൂട് നിർമാണത്തിലേക്ക് തങ്കരാജു വും സുഹൃത്തുക്കളും തിരിയും. വലിപ്പമനുസരിച്ച് 250 മുതൽ 750 വരെയാണ്…

Read More

ഇന്ന് ഡിസംബർ 1 നഗരത്തിലെ ക്രിസ്തുമസ്-പുതുവത്സര രാവുകൾക്ക് തുടക്കമായി

ബെംഗളൂരു: ഡിസംബറിനെ വരവേറ്റ് നഗരം. ഇനി വീടും നഗരവും ഒരുപോലെ അലങ്കരിക്കാനുള്ള സമയം. ക്രിസ്മസ് ലൈറ്റുകളാൽ വീടുകളും നഗരവും ഒരുണങ്ങുന്ന ദിനങ്ങളാണ് ഇനി ഉള്ളത്! ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പേരുകേട്ട നഗരമായ ബെംഗളൂരു ആഘോഷങ്ങൾക്കുള്ള തുടക്കം കുറിച്ച് കഴിഞ്ഞു. ശൈത്യകാലമായത് കോണ്ടോ എന്തോ വർഷത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള മാസം എന്ന് ജനങ്ങൾ ഒരുപോലെ പറയുന്ന മാസമാണ് ഡിസംബർ. ഇതിന്റെ ഭാഗമായി പുതുവത്സരത്തെ വരവേല്‍ക്കാന്‍ വേറിട്ട ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങളാൽ ഹോട്ടലുകളും വിപണികളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ സജീവമാകുന്ന എം.ജി. റോഡ്, ചര്‍ച്ച് സ്ട്രീറ്റ്,…

Read More

ക്രിസ്മസ് സീസൺ, യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ 

ബെംഗളൂരു: ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച്‌ വിമാന കമ്പനികൾ. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി. ഇന്നത്തെ നിരക്ക് അനുസരിച്ച്‌ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍…

Read More

ഒമിക്രോൺ ഭീതി: ബെംഗളൂരുവിലെ പ്രധാന പള്ളികളിൽ മാർഷലുകളെ നിയോഗിക്കും.

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചതിന് ശേഷം, ഒമിക്‌റോണിന്റെ ഭയത്തിനിടയിൽ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നിലനിർത്തുന്നതിനും മാനേജ്‌മെന്റുകളെ സഹായിക്കുന്നതിനുമായി ബെംഗളൂരുവിലെ എല്ലാ പ്രധാന പള്ളികളിലും മാർഷലുകളെ നിയോഗിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ഈ കാലയളവിൽ വൻ ജനക്കൂട്ടം ഒത്തുകൂടുന്നില്ലെന്ന് ഉറപ്പാക്കാനും കൊവിഡ് മാർഗനിർദേശങ്ങൾ  പാലിക്കുന്നുണ്ടോ എന്ന് തിരക്കാനുമുള്ള ചുമതല അതത് പോലീസ്, ജില്ലാ, കോർപ്പറേഷൻ കമ്മീഷണർമാരെ ഏൽപ്പിച്ചിരിക്കുകയാണ് അധികൃതർ. കൂട്ട പ്രാർത്ഥനകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങൾ, റോഡുകൾ, പാർക്കുകൾ എന്നിവ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂട്ട പ്രാർത്ഥനകൾ നടത്തുമ്പോൾ മാർഗ്ഗനിർദ്ദേശങ്ങൾ…

Read More
Click Here to Follow Us