ബിറ്റ്‌കോയിൻ അഴിമതിയിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.

ബെംഗളൂരു: ബിറ്റ്‌കോയിൻ അഴിമതിയിൽ തന്റെ സർക്കാരിലെ ആർക്കും പങ്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സർക്കാരിലെ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന്  തെളിയിക്കാനാകുമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ നൽകാൻ പ്രതിപക്ഷമായ കോൺഗ്രസിനെ അദ്ദേഹം വെല്ലുവിളിച്ചു. “ആരോപണങ്ങൾ ഉന്നയിക്കുന്നവർ അഴിമതി എന്തിനെക്കുറിച്ചാണെന്നും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും തെളിവുകൾ നൽകട്ടെ. ഞങ്ങളുടെ സർക്കാർ ഏത് അന്വേഷണ ഏജൻസിയുടെയും അന്വേഷണത്തിന് തയ്യാറാണെന്നും  സത്യം പുറത്തുവരുമെന്നും” അദ്ദേഹം പറഞ്ഞു.

Read More

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച്ച നഗരത്തിലെ സ്കൂളുകൾ സന്ദർശിക്കും.

ബെംഗളൂരു: 2 ശതമാനത്തിൽ താഴെ കോവിഡ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും, ആത്മവിശ്വാസം പകരാൻ തിങ്കളാഴ്ച്ച ബെംഗളൂരുവിലെ ഏതാനും സ്കൂളുകൾ സന്ദർശിക്കും. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും  രണ്ട് സ്കൂളുകൾ സന്ദർശിക്കും, വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം രണ്ട് സ്കൂളുകളിലേക്ക് കൂടി പോകും. “സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ ഞങ്ങൾ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്ന് വിദ്യാർത്ഥികളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് സ്കൂളുകൾ സന്ദർശിക്കുന്നത് രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാർത്ഥികളിലും ഒരു…

Read More

നമ്പർ 1 റേസ് വ്യൂ കോട്ടേജ്; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി.

ബെംഗളൂരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 20 ദിവസങ്ങൾക്ക് ശേഷം ബസവരാജ് ബൊമ്മയ്ക്ക് ഒടുവിൽ ബെംഗളൂരുവിൽ ഔദ്യോഗിക വസതി ലഭിച്ചു. പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറപ്പെടുവിച്ച  ഔദ്യോഗിക ഉത്തരവ് പ്രകാരം റേസ് കോഴ്സ് റോഡിലെ നമ്പർ 1, റേസ് വ്യൂ കോട്ടേജ് ആണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഉന്നത വിദ്യാഭ്യാസം, ഐടി/ബിടി മന്ത്രി ഡോ. സി.എൻ അശ്വത് നാരായൺ ആണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. അദ്ദേഹം ക്രസന്റ് റോഡിൽ ഒരു ബംഗ്ലാവ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന് അനുയോജ്യമായ താമസ സൗകര്യം ലഭിക്കുകയും അവിടേക്ക് മാറുകയും ചെയ്താൽ, റേസ് വ്യൂ കോട്ടേജ്…

Read More

ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഇല്ല; ടി പി ആർ രണ്ട് ശതമാനത്തിൽ എത്തിയാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

ബെംഗളൂരു: ഇപ്പൊഴത്തെ സാഹചര്യത്തിൽ നഗരത്തിൽ ലോക്ക്ഡൗണോ വാരാന്ത്യ കർഫ്യുവൊ ഏർപ്പെടുത്താൻ തീരുമാനം എടുത്തിട്ടില്ല എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ ഏകദേശം 0.66 % ആണെന്നും ഇത് എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്നും, പോസിറ്റിവിറ്റി നിരക്ക് 2% ആയി വർദ്ധിക്കുകയാണെങ്കിൽ നഗരത്തിൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്നും അദ്ദേഹം സൂചന നൽകി. ബെംഗളൂരുവിൽ സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം ചർച്ച ചെയ്ത യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി “പോസിറ്റിവിറ്റി നിരക്ക് 2% ആയാൽ, 40% വരെ ഓക്സിജൻ കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞാൽ, കൂടുതൽ കർശനമായ മാനദണ്ഡങ്ങൾ…

Read More

മുൻ ബി.ബി.എം.പി ചീഫ് മഞ്ജുനാഥ് പ്രസാദ് ഇപ്പോൾ”താക്കോൽ സ്ഥാനത്ത്”.

ബെംഗളൂരു: പുതിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ മുൻ ചീഫ് കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് എൻ നെ നിയമിച്ചു. സംസ്ഥാനത്തെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായുംഅദ്ദേഹം പ്രവർത്തിക്കുന്നതായിരിക്കും. ഓഗസ്റ്റ് 5 വ്യാഴാഴ്ചയാണ് ഇതു സംബന്ധിച്ച വിജ്ഞാപനംപുറപ്പെടുവിച്ചത്, ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആ പദവി വഹിച്ചിരുന്ന രമണ റെഡ്ഡിയെമാറ്റിയാണ് മഞ്ജുനാഥ് പ്രസാദിനെ തൽസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിചുമതലയേൽക്കുന്നതിന് മുമ്പ് പ്രസാദ് റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുകയായിരുന്നു. മഞ്ജുനാഥ് പ്രസാദിനൊപ്പം…

Read More

മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രി വിട്ടു

ബെംഗളൂരു: കോവിഡ് 19 ചികിത്സയിലായിരുന്ന മുഖ്യമന്ത്രി യെദ്യൂരപ്പയെ ഇന്ന്‌ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 16 ന് ആണ് മണിപ്പാൽ ആശുപത്രിയിൽ  അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കർണാടക  ഉപതിരഞ്ഞെടുപ്പിനായി പ്രചാരണംനടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് പനി, ക്ഷീണം തുടങ്ങിയലക്ഷണങ്ങളുണ്ടായിരുന്നു എങ്കിലും നില തൃപ്തികരമായിരുന്നു. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു: മുഖ്യ മന്ത്രി ബി എസ്‌ യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിന്റെ ഓഫീസും വീടും അണുവിമുക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്   ജൂലൈ 31 ന് മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഗവർണർ വാജുഭായ് വാലയുടെയും ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മ യുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആറ്‌ പേരിൽ മുഖ്യമന്ത്രിയുടെ…

Read More

മുഖ്യമന്ത്രിക്ക് എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ കഴിയേണ്ടി വരും

ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുഖ്യമന്ത്രി ബി എസ്‌ യെദിയൂരപ്പ എട്ട് മുതൽ പത്ത് ദിവസം വരെ ആശുപത്രിയിൽ ചികിത്സക്കായി കഴിയേണ്ടി വരും എന്ന് കർണാടക ആരോഗ്യ വിദ്യാഭ്യാസ മന്ത്രി സുധാകർ കെ തിങ്കളാഴ്ച അറിയിചു. കഴിഞ്ഞ മൂന്ന് – നാല് ദിവസത്തിനുള്ളിൽ മുഖ്യമന്ത്രിയുമായി  സമ്പർക്കം ഉണ്ടായിട്ടുള്ള എല്ലാവരെയും ക്വാറൻറ്റീൻ ചെയ്യേണ്ടതായുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിലും മറ്റ് പരിപാടികളിലും പങ്കെടുത്തവരെ മുഴുവനും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിചു. മുഖ്യമന്ത്രിക്ക് ‌ ചെറിയ ചുമ മാത്രമാണ് ഉള്ളത് എന്ന് ഡോക്ടർ…

Read More

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ 4 ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലെ നാല് സ്റ്റാഫ് അംഗങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പോലീസ് കോൺസ്റ്റബിൾമാരും ഒരു ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും , മെയിന്റനൻസ് വിഭാഗത്തിലെ ഒരു ഇലക്ട്രീഷ്യനുമാണ്  കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ ഉദ്യോഗസ്ഥർ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്‌തിരുന്നതെന്നും അത് കൊണ്ട് തന്നെ യെദിയൂരപ്പയുമായി നേരിട്ട് യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യെക്തമാക്കി. ജൂൺ 19 ന് യെദിയൂരപ്പയുടെ ഔദ്യോഗിക വസിതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ…

Read More
Click Here to Follow Us