വാഹനങ്ങൾ വഴിയിൽ തടഞ്ഞ് പിഴ ഈടക്കുന്ന പരിപാടി ഇനിയില്ല ?

ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന നിർദ്ദേശം.

സമീപകാലത്ത് സിറ്റി പോലീസ് കമ്മീഷണർ നടത്തിയ ട്വിറ്റർ ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച പ്രതികരണങ്ങളുടെ ഫലമായാണ് ഈ തീരുമാനം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

  • ഗതാഗത തടസ്സം കുറക്കാൻ കഴിയും.
  • ജോലിയിൽ ഉള്ള പോലീസുകാരുടെ എണ്ണം കുറക്കാൻ കഴിയും.
  • വാഹന ഉടമയുടെ അഡ്രസിലേക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കണം.
  • ക്യാമറയിൽ തെളിവായി ചട്ടലംഘനത്തിൻ്റെ ദൃശ്യം പകർത്തണം.
  • നോ പാർക്കിംഗ് പിഴ ഈടാക്കുന്നതിന് മുമ്പ് റജിസ്ട്രേഷൻ നമ്പർ വ്യക്തമാകുന്ന രീതിയിൽ ഫോട്ടോ എടുക്കണം.
  • പുക പരിശോധനക്ക് എത്തുന്ന വാഹനങ്ങളുടെ മുൻപിഴയുടെ ചരിത്രം നോക്കണം.
  • ഒരു ഡിജിറ്റൽ മെഷീനിൽ പ്രതിദിനം 25 ലംഘനമെങ്കിലും രേഖപ്പെടുത്തിയിരിക്കണം.

നിർദ്ദേശം വാഹന യാത്രക്കാർ സ്വാഗതം ചെയ്യുന്നുണ്ട് എങ്കിൽ ഇത് എങ്ങിനെ നടപ്പിലാക്കപ്പെടും എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us