നഗരത്തിൽ തമിഴ്നാട് ബസുകൾക്ക് നേരെ കല്ലേറ് 

ബെംഗളൂരു : നഗരത്തിൽ തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾക്കുനേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സാറ്റലൈറ്റ് ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ബസുകൾക്കുനേരെ കല്ലേറുണ്ടായത്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ടാണ് കല്ലേറുണ്ടായതെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും അതല്ലെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച സ്വകാര്യ ട്രാൻസ്പോർട്ട് ബന്ദായിരുന്നതിനാൽ ഇതുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്ന് സംശയിക്കുന്നതായി വെസ്റ്റ് ഡിവിഷൻ ഡി.സി.പി. എസ്. ഗിരീഷ് പറഞ്ഞു. കല്ലേറിൽ ബസുകളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. ചാമരാജ്‌പേട്ട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.

Read More

ആർടിസി ബസും ലോറിയും കൂട്ടിയിച്ച് അപകടം; 4 മരണം

ബെംഗളൂരു: സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചിത്രദുർഗ ജില്ലയിലാണ് ദാരുണമായ അപകടം നടന്നത്. റായ്ച്ചൂരിൽ നിന്ന് യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് വരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപെട്ടത്. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. മരണപ്പെട്ടവരിൽ ഒരു സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ പോലീസ് നടത്തി. ഇടിയുടെ ആഘാതത്തിൽ…

Read More

വിനായക ചതുർത്ഥി ;കേരളത്തിലേക്ക് ഉൾപ്പെടെ കെഎസ്ആർടിസിയുടെ 1200 സ്പെഷ്യൽ സർവീസ് 

ബെംഗളൂരു: സംസ്ഥാനത്ത് വിനായക ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ച് 1,200 അധിക സ്‌പെഷ്യൽ ബസുകൾ അനുവദിച്ച് കെഎസ്ആർടിസി. സെപ്റ്റംബർ 15 മുതൽ 18 വരെ 31 ജില്ലകളിലേക്കും കേരളം, ആന്ധ്ര, തമിഴ്നാട്, തെലുങ്കാനയിലേക്കും ആണ് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും അന്തർസംസ്ഥാനങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് സെപ്റ്റംബർ 18 ന് പ്രത്യേക സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Read More

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു : ബെംഗളൂരു ടൗൺഹാളിന് സമീപം കേരള ആർ.ടി.സി. ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസാണ് ശനിയാഴ്ച രാത്രി എട്ടോടെ അപകടത്തിൽപ്പെട്ടത്. സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ടതായിരുന്നു ബസ്. തുടർന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകർ അൾസൂർ ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി പോലീസ് കാറിന്റെ ഉടമസ്ഥരോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ച് തുടർ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള യാത്ര തുടർന്നു.

Read More

പാസഞ്ചർ ബസ് കത്തിച്ചു;പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രക്ഷോഭകർ പാസഞ്ചർ ബസ് കത്തിച്ചു. 12 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിയുകയും പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്തു. ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഗ്രാമത്തിലെ മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്തുകയായിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമാധാനത്തിന്…

Read More

ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു

ന്യൂഡൽഹി: ഛർദ്ദിക്കാൻ ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു. ഡൽഹിയിലെ നരേലയിലാണ് സംഭവം. യു.പി സ്വദേശിനിയായ ബാബ്ലി ആണ് മരണപ്പെട്ടത്. സഹോദരിക്കും അവരുടെ കുടുംബത്തിനുമൊപ്പം ലുധിയാനയിലെ മൂത്ത സഹോദരനെ കാണാനുള്ള യാത്രക്കിടെയായിരുന്നു സംഭവം. അലിപൂരിലെത്തിയപ്പോഴാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. ഛർദ്ദിക്കാനായി തല പുറത്തെടുത്തപ്പോൾ പിന്നിൽ നിന്നും ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന യുവതി മറ്റൊരു വാഹനത്തിൽ തലയിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയെന്നും വാഹനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം അപകടം നടന്നതിന് പിന്നാലെ ആംബുലൻസ് വിളിച്ചെങ്കിലും ആരും…

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

കോഴിക്കോടേക്ക്‌ പോയ ബസ് അപകടത്തിൽ പെട്ടു

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന.എസ്. ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിനുപിന്നിൽ കാറിടിച്ചു. സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസിനുപിന്നിലാണ് ദീപാഞ്ജലിനഗറിൽ വെച്ച് കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. ബസിൻ്റെ പിറകിൽ നിസ്സാരകേടുപാടുകളുണ്ടായിട്ടുണ്ട്. ഓണാവധിയോടനുബന്ധിച്ചുള്ള പ്രത്യേക ബസായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടതിനെത്തുടർന്ന് ബൈട്രായാനപുര പോലീസെത്തി രണ്ടുവാഹനങ്ങളും സ്റ്റേഷനിലെത്തിച്ചു. എം.എം.എ. പ്രവർത്തകർ ഇടപെട്ടതിനെത്തുടർന്ന്  ബസ് സ്റ്റേഷനിൽനിന്ന് വിട്ടുനൽകിയത്. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് ബൈട്രായനപുര പോലീസ് അറിയിച്ചു. സുൽത്താൻ ബത്തേരി ഡിപ്പോയുടേതാണ് ബസ്.

Read More

ആധാർ ഇല്ലെന്ന കാരണം പറഞ്ഞ് കുട്ടി കളെ ബസിൽ നിന്നും ഇറക്കി വിട്ടതായി പരാതി 

ബെംഗളൂരു: ഉള്ളാള് കുമ്പളയിൽ ആധാർ കാർഡ് കൈയിൽ കരുതിയില്ലെന്ന കാരണം പറഞ്ഞ് കർണാടക ആർ.ടി.സി ബസ് കണ്ടക്ടർ  വിദ്യാർഥിനികളെ ഇറക്കിവിട്ടതായി പരാതി. ക്ഷുഭിതരായ നാട്ടുകാർ അടുത്ത സ്റ്റോപ്പിൽ ബസ് തടഞ്ഞ് കണ്ടക്ടറെ വിളിച്ചിറക്കി ചോദ്യം ചെയ്തു. മംഗളൂരു-കുമ്പള റൂട്ടിൽ സർവീസ് നടത്തുന്ന സിറ്റി ബസിലാണ് സംഭവം. കണ്ടക്ടർ എസ്.എച്ച്.ഹുസൈനാണ് കുമ്പള ഗവ. സ്കൂൾ വിട്ടു വരുകയായിരുന്ന, മൂന്ന്, അഞ്ച് ക്ലാസുകളിലെ കുട്ടികളെ ഇറക്കിവിട്ടത്. സ്ഥിരം കണ്ടക്ടർ അവധിയായതിനാൽ താൽക്കാലികമായി ജോലിക്ക് കയറിയതായിരുന്നു ഹുസൈൻ. ഇതേ ബസിൽ പതിവ് യാത്രാക്കാരായ കുട്ടികളോട് ഇതുവരെ ആധാർ കാർഡ്…

Read More

50 സ്പെഷൽ ബസുകളുമായി കേരള ആർടിസി 

ബെംഗളൂരു: ഓണം തിരക്ക് കൂടുന്നതോടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കേരള കർണാടക ആർടിസി. മൂന്ന് ദിവസങ്ങളിലായി 50 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. 25ന് മാത്രം 28 സ്പെഷൽ ബസുകളുണ്ട്. ഇവയിൽ ബുക്കിങ് പൂർത്തിയായി. കൂടുതൽ ബസുകളിലെ റിസർവേഷൻ ഇന്നും നാളെയുമായി ആരംഭിക്കും. ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കുകളും കേരള ആർടിസി നൽകുന്നുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റയുടെ റിസർവേഷൻ നിരക്കായ 10 രൂപ ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ…

Read More
Click Here to Follow Us