പാസഞ്ചർ ബസ് കത്തിച്ചു;പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പ്രക്ഷോഭകർ പാസഞ്ചർ ബസ് കത്തിച്ചു.

12 പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

പ്രക്ഷോഭകാരികളെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.

പ്രക്ഷോഭകർ പോലീസിന് നേരെ കല്ലെറിയുകയും പൊതുഗതാഗത വാഹനങ്ങൾ ഉൾപ്പെടെ കത്തിക്കുകയും ചെയ്തു.

ബസിൽ 45 യാത്രക്കാരുണ്ടായിരുന്നെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം

ഗ്രാമത്തിലെ മറാത്ത സമുദായത്തിന് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് മനോജ് ജാരങ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധക്കാർ ചൊവ്വാഴ്ച മുതൽ നിരാഹാര സമരം നടത്തുകയായിരുന്നു.

മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സമാധാനത്തിന് വേണ്ടി അഭ്യർത്ഥിക്കുകയും അക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഒരു സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം കല്ലെറിയൽ കാരണം പോലീസ് ലാത്തിച്ചാർജിന് നിർബന്ധിതരായെന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടു.

രാഷ്ട്രീയമായി പ്രബലരായ മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന സംവരണം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts