നഗരത്തിൽ നിന്നും കാണാതായ ഹസ്കിയെ കഠിന പ്രയത്നത്തിലൂടെ അതുവേഗം കണ്ടെത്തി നൽകി കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ്

ബെംഗളൂരു: 75-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് സൈബീരിയൻ ഹസ്കിയെ കണ്ടെത്തി കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ്. സൈബീരിയൻ ഹസ്‌കി റാൽഫിന് 13 വയസായിരുന്നു പ്രായം.

ആഗസ്ത് 22 ന് രാവിലെ ആരോ ഗേറ്റ് തുറന്നിട്ടപ്പോൾ റാൽഫി ഇൻഫൻട്രി റോഡിലെ വസതിയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു. റാൽഫിനെ കണ്ടെത്താൻ പരമാവധി ശ്രമിസിച്ചെങ്കിലും കണ്ടെത്താൻ ആയില്ല. വ്യവസായിയ ലോകേശും അദ്ധ്യാപികയായ രമ്യയുമായിരുന്നു റാൽഫിനെ പരിചാരിച്ചിരുന്നത്. എന്നാൽ പ്രായം കാരണം റാൽഫിന്റെ കാഴ്ച മങ്ങി എന്നതായിരുന്നു കുടുംബത്തെ കൂടുതൽ വിഷമിപ്പിച്ചത്

റാൽഫിനെ ഓഗസ്റ്റ് 22രാവിലെ കാണാതായ ശേഷം വ്യാഴാഴ്ച വരെ കുടുംബാംഗങ്ങൾ സ്വന്തമായി തിരഞ്ഞു. ശിവാജിനഗറിലെ എല്ലാ പാതകളും ഇൻഫൻട്രി റോഡ്, കണ്ണിംഗ്ഹാം റോഡ്, ക്വീൻസ് റോഡ്, സമീപ പ്രദേശങ്ങൾ എന്നിവയുടെ ബൈലെയിനുകളും ഒക്കെ അവനു വേണ്ടി പരാതി. നിരവധി ആളുകളോട് കുടുംബാംഗങ്ങൾ സംസാരിച്ചു, അതെസമയം നിരാശ ഫലമായതോടെ വ്യാഴാഴ്ച പോലീസ് സ്റ്റേഷനിൽ പരാതി അറിയിക്കുകയായിരുന്നു.

എങ്കിലും ലോകേശും തന്റെ തിരച്ചിൽ തുടർന്നുകൊണ്ടേ ഇരുന്നു. ഡ്രൈവർ കീർത്തിയുടെ സഹായം സ്വീകരിച്ച് വീടുകൾ, കടകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റ് സ്ഥലങ്ങളിലെല്ലാം റാൽഫിനെക്കുറിച്ച് എന്തെങ്കിലും വാർത്തകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു അന്വേഷിച്ചു കൊണ്ടെയി ഇരുന്നു. പക്ഷേ ഫലമുണ്ടായില്ല.

അതിനിടെ, കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് നടപടിയെടുത്തു. 75-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചു അവനെ കണ്ടെത്താൻ. ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയ റാൽഫിനെ അതുവഴി വന്ന ഓട്ടോഡ്രൈവർ പൊക്കിയെടുത്ത് കാവൽ ബൈരസന്ദ്ര ഭാഗത്തേക്ക് കൊണ്ടുപോയതായി പോലീസ് കണ്ടെത്തി. അവിടെ, ഓട്ടോ ഡ്രൈവർ ഒരു സഹ ഡ്രൈവർക്ക് ഹസ്കി കൈമാറി, പിന്നീടയാൾ റാൽഫിനെ ഒരു ദിവസം കൂടെ നിർത്തി.

നായയ്ക്ക് പ്രായമുണ്ടെന്നും അന്ധനാണെന്നും മനസ്സിലാക്കിയ രണ്ടാമത്തെ ഡ്രൈവർ വളർത്തുമൃഗത്തെ പ്രദേശത്തെ ശ്മശാനത്തിന് സമീപം ഉപേക്ഷിച്ചു. റാൽഫ് ചുറ്റിനടന്നപ്പോൾ തെരുവ് നായ്ക്കൾ അതിനെ ആക്രമിച്ചു. റാൽഫിനെ കണ്ട രണ്ട് കോളേജ് വിദ്യാർത്ഥികൾ അത് അടുത്തുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയതായും പോലീസ് പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് റാൽഫിനെ പാർപ്പിച്ച വീട്ടിലെത്തുകയായിരുന്നു.

കുടുംബാംഗങ്ങൾ ആശങ്കയിലായിരിക്കെ, പോലീസ് വിളിച്ച് കാവൽ ബൈരസന്ദ്രയിൽ ഒരു സർപ്രൈസ് തങ്ങളെ കാത്തിരിക്കുന്നുവെന്ന് പറഞ്ഞു. ഉടനെ കുടുംബം അങ്ങൊട് തിരിക്കുകയായിരുന്നു. രമ്യയുടെ ശബ്ദം കേട്ട് വളർത്തുമൃഗം പെട്ടെന്ന് പ്രതികരിച്ചു.

സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകി. രണ്ട് ദിവസം റാൽഫിനെ അഭയം പ്രാപിച്ച വീട്ടുകാർക്കും തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തെ കണ്ടെത്തി വീട്ടിലെത്തിക്കാൻ സഹായിച്ചവർക്കും രമ്യ നന്ദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us