ഷാരിഖിന് കോയമ്പത്തൂർ സ്ഫോടനത്തിലും പങ്കെന്ന് കർണാടക പോലീസ്

ബെംഗളുരു : മംഗളുരു സ്ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക പോലീസ്. പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്ന് പോലീസ് കണ്ടെത്തി. സ്ഫോടനത്തിന് തൊട്ടുമുമ്പ് ബോംബ് ഘടിപ്പിച്ച ബാഗുമായി ഷാരിഖ് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂര് സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ് സ്റ്റാന്റില്‍ സമാനമായ…

Read More

സ്ഫോടന കേസിൽ 3 പേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിലായതായി റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു മുഹമ്മദ് റാഫുള്ള അടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം അഞ്ചായി. സ്‌ഫോടനക്കേസ് പ്രതി ഷാരിക്കിന് വ്യാജ സി കാർഡ് സംഘടിപ്പിച്ച് നൽകിയ ഊട്ടി സ്വദേശി സുരേന്ദ്രൻ നേരത്തെ ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ പ്രധാന ആസൂത്രകർ എന്ന് പോലീസ് സംശയിക്കുന്ന അറഫത്തുള്ള, മുസാഫിർ, താഹ എന്നിവർക്കായി വ്യാപക തിരച്ചിലിലാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയതുമായി ബന്ധപ്പെട്ട…

Read More

മംഗളൂരു സ്ഫോടനം, ആസാം സ്വദേശി കസ്റ്റഡിയിൽ

ബെംഗളൂരു: മംഗളൂരുവിൽ നടന്ന ഓട്ടോറിക്ഷ സ്ഫോടനത്തിൽ പിടിയിലായ മുഹമ്മദ് ഷാരിഖിന്റെ ഫോൺ വിവരങ്ങളിൽ നാഗർകോവിലിൽ താമസിക്കുന്ന അസം സ്വദേശിയുടെ നമ്പറും പോലീസിന് ലഭിച്ചു. നാഗർകോവിൽ സ്റ്റേഷൻ റോഡിലെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിചെയ്യുന്ന അസം സ്വദേശിയായ അജിജൂർറഹ്മാനെയാണ് കസ്റ്റഡിയിലെടുത്തത്. പോലീസ് പറയുന്നത്, കഴിഞ്ഞ സെപ്റ്റംബറിൽ അസം സ്വദേശി ജോലി ചെയ്യുന്ന കടയുടമയുടെ ഭാര്യക്ക് ഒരു ഫോൺ കാൾ വന്നു. മറുതലയ്ക്കൽ സംസാരിച്ച വ്യക്തിയുടെ ഭാഷ മനസ്സിലാകാത്തതിനാൽ അവർ ആ നമ്പർ അസം സ്വദേശിക്ക് നൽകി. അജിജൂർ റഹ്മാൻ അയാളുടെ ഫോണിൽനിന്ന് ആ നമ്പറിലേക്ക് വിളിച്ചു. സെപ്റ്റംബർ…

Read More

ഷാരിഖിന്റെ വീട്ടിൽ റെയ്ഡ്, കേസ് എൻഐഎ ഏറ്റെടുക്കാൻ സാധ്യത

ബെംഗളൂരു: ഓട്ടോറിക്ഷ സ്‌ഫോടന കേസിലെ പ്രതി ഷാരിഖിന്‍റെ വസതിയില്‍ പോലീസ് റെയ്‌ഡ്. സ്‌ഫോടക വസ്‌തുക്കള്‍ അടക്കം കണ്ടെത്തി. കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്‌. കോയമ്പത്തൂര്‍ എല്‍പിജി സ്‌ഫോടനക്കേസിലെ പ്രതി ജമീഷ മുബിനുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ അബ്ദുള്‍ മൈതീന്‍ അഹമ്മദ് താഹയാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്ഫോടനം നടത്തിയ ഷാരീഖിന് സ്ഫോടനത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം ഇയാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവും നല്‍കി . ഇപ്പോള്‍ അബ്ദുള്‍ മൈയ്തീന്‍…

Read More

മംഗളൂരു സ്ഫോടനം ; അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന് സൂചന. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദര്‍ശിച്ചിരുന്നുവെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പറഞ്ഞു. സ്ഫോടനം ആസൂത്രിതമാണെന്നും തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി. മംഗളൂരു സ്ഫോടന കേസിലെ മുഖ്യപ്രതിയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ പങ്കുവച്ചത്. പ്രതിക്ക് കേരള ബന്ധമുണ്ടെന്ന സൂചനയാണ് ഡിജിപിയുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. മുഖ്യപ്രതി തീവ്രവാദ സംഘത്തിലെ അംഗമാണെന്നും പലതവണ കേരള സന്ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറയുന്നു. കേരളം കൂടാതെ തമിഴ്നാട്ടിലും പ്രതി സന്ദര്‍ശനം നടത്തി.…

Read More

സ്ഫോടന കേസിലെ പ്രതിയെ ബന്ധുക്കൾ തിരിച്ചറിഞ്ഞു 

ബംഗളൂരു: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസിൽ പരിക്കേറ്റ പ്രതി ഷാരിക്കിന് തന്നെയെന്ന് വ്യക്തമായതായി പോലീസ്. ആശുപത്രിയിൽ ചികിത്സയിലുള്ള ഷാരിക്കിനെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. രാവിലെ മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ എത്തിയ ഷാരിക്കിന്റെ പെങ്ങൾ, ഇളയമ്മ ഇയാളെ തിരിച്ചറിഞ്ഞു. പൊള്ളലേറ്റ് മുഖത്ത് വ്യത്യാസം വന്നതിനെ തുടർന്നാണ് ബന്ധുക്കളെ എത്തിച്ച് പോലീസ് തിരിച്ചറിയൽ നടത്തിയത്. ഐഎസ്എസ് ബന്ധത്തെ തുടർന്ന് ഷിമോഗ പോലീസ് സെപ്റ്റംബറിൽ ഇയാൾക്കെതിരെ യുഎപിഎ കേസ് എടുത്തിരുന്നു . ഇയാളുടെ കൂട്ട് പ്രതികളായ രണ്ട് പേർ ജയിലിലുണ്ട് .മൂവരും ചേർന്ന് ശിവമോഗ തുംഗഭദ്ര നദിക്കരയിൽ പരീക്ഷണം നടത്തിയതായി…

Read More

മംഗളൂരു സ്ഫോടനം, പ്രതിയെ സംബന്ധിച്ച് നിർണ്ണായക വിവരങ്ങൾ പുറത്ത്

ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത് വെറും സ്‌ഫോടനമായിരുന്നില്ലെന്ന് ഉറപ്പിച്ച്‌ പോലീസ്. കേസിൽ ഐഎസ് ബന്ധം പോലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മുഹമ്മദ് ഷാരിഖ് ഐഎസ് ഭീകരനാണെന്ന് പോലീസ് വ്യക്തമാക്കി. ഇസ്ലാമിക് സ്‌റ്റേറ്റുമായി ഇയാൾക്കുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ പോലീസ് കണ്ടെത്തിയതായാണ് വിവരം. ശിവമോഗയിൽ സ്വാതന്ത്ര്യസമരസേനാനി വീർ സവർക്കറുടെ പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ കുത്തിക്കൊന്ന കേസിലും പ്രതിയാണ് മുഹമ്മദ് ഷാരിഖ് എന്നാണ് വിവരം. സ്വാതന്ത്ര്യദിനത്തിൽ പതിപ്പിച്ച വീർ സവർക്കറുടെ പോസ്റ്ററുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാരിഖും സംഘവും ആക്രമണം അഴിച്ച് വിടുകയായിരുന്നു.സംഘർഷത്തിനൊടുവിൽ പ്രേം സിംഗ് എന്ന…

Read More

കണ്ണൂരിൽ ബോംബാക്രമണം; യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂർ: കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ യുവാവിനെ ബോംബെറിഞ്ഞ്  കൊന്നു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് 26 കൊല്ലപ്പെട്ടത്. കണ്ണൂർ തോട്ടയിലാണ് സംഭവം.  ഉച്ചക്ക് രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Read More

മേഘാലയയില്‍ സ്ഫോടനത്തിൽ NCP സ്ഥാനാര്‍ഥിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: മേഘാലയയിലെ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയില്‍ കുഴിബോംബ് പൊട്ടി എൻസിപി സ്ഥാനാർഥിയായ ജൊനാഥൻ സാങ്മയുള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യം വേണമെന്നു വിഘടനവാദികൾ ആവശ്യപ്പെടുന്ന മേഖലയായ ഈസ്റ്റ് ഗാരോ ഹിൽസ് സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വില്യംനഗറിൽനിന്നുള്ള എൻസിപി സ്ഥാനാർഥിയും അദ്ദേഹത്തിന്‍റെ ഡ്രൈവറും അകമ്പടി പോയ രണ്ട് പോലീസുകാരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സാങ്മയുടെ വാഹനത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഒരേ വാഹനത്തിൽ യാത്ര ചെയ്ത നാല് പേരാണ് മരിച്ചത്. തീവ്രയേറിയ സ്ഫോടനമായതിനാൽ സംഭവസ്ഥലത്തുതന്നെ എല്ലാവരും കൊല്ലപ്പെട്ടു. സാങ്മയ്ക്കെതിരെ നേരത്തെ വധഭീഷണിയുണ്ടായിരുന്നതിനാല്‍…

Read More
Click Here to Follow Us