മേഘാലയയില്‍ സ്ഫോടനത്തിൽ NCP സ്ഥാനാര്‍ഥിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: മേഘാലയയിലെ ഈസ്റ്റ് ഗാരോ ഹിൽസ് ജില്ലയില്‍ കുഴിബോംബ് പൊട്ടി എൻസിപി സ്ഥാനാർഥിയായ ജൊനാഥൻ സാങ്മയുള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു.

സ്വാതന്ത്ര്യം വേണമെന്നു വിഘടനവാദികൾ ആവശ്യപ്പെടുന്ന മേഖലയായ ഈസ്റ്റ് ഗാരോ ഹിൽസ് സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

വില്യംനഗറിൽനിന്നുള്ള എൻസിപി സ്ഥാനാർഥിയും അദ്ദേഹത്തിന്‍റെ ഡ്രൈവറും അകമ്പടി പോയ രണ്ട് പോലീസുകാരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

സാങ്മയുടെ വാഹനത്തിനു കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഒരേ വാഹനത്തിൽ യാത്ര ചെയ്ത നാല് പേരാണ് മരിച്ചത്. തീവ്രയേറിയ സ്ഫോടനമായതിനാൽ സംഭവസ്ഥലത്തുതന്നെ എല്ലാവരും കൊല്ലപ്പെട്ടു. സാങ്മയ്ക്കെതിരെ നേരത്തെ വധഭീഷണിയുണ്ടായിരുന്നതിനാല്‍ ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts