നിരന്തരം ശല്യം ചെയ്തിരുന്ന വിദ്യാർത്ഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തു; അധ്യാപികയുടെ ചുണ്ട് കടിച്ചെടുത്ത് പന്ത്രണ്ടാംക്ലാസ് വിദ്യാർത്ഥി

തന്നെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപികയെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായി ആക്രമിച്ചു. ഫെബ്രുവരി 5 ന് ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് ഈ ദാരുണമായ സംഭവം നടന്നത്. അധ്യാപികയെ തടഞ്ഞുനിർത്തിയ വിദ്യാർത്ഥി പ്രകോപിതനായി അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചുണ്ട് കടിച്ചു മുറിക്കുകയുമായിരുന്നു. നിരന്തരം ശല്യം ചെയ്തിരുന്ന വിദ്യാർത്ഥിയെ പേടിച്ച് ജോലി ചെയ്തിരുന്ന സ്‌കൂൾ മാറിയിട്ടും, പിന്തുടർന്നെത്തിയ വിദ്യാർത്ഥി അധ്യാപികയുടെ ചുണ്ടുകൾ മുറിച്ചുമാറ്റുകയായിരുന്നു.

അക്രമത്തിൽ അധ്യാപികയുടെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയും അമിതമായി രക്തസ്രാവം ഉണ്ടാവുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ആക്രമണം സ്ഥിരീകരിക്കുന്നു. രക്തത്തില്‍ കുളിച്ചുകിടന്ന അധ്യാപികയെ ഉടൻ തന്നെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ സ്കൂൾ അധികൃതർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഗുരുതരമായി പരിക്കേറ്റ അധ്യാപിക ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. നേരത്തെ ആഗ്ര റോഡിലെ ഒരു സ്വകാര്യ സ്കൂളിലായിരുന്നു അധ്യാപിക ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിദ്യാർത്ഥി അധ്യാപികയെ പിന്തുടരുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ശല്യം ചെയ്യുന്നത് നിർത്താൻ അധ്യാപിക ശക്തമായി ആവശ്യപ്പെട്ടതാണ് വിദ്യാർത്ഥിയെ അക്രമത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പ്രതിയായ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts