ഡല്‍ഹി: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന…
Read MoreTag: bjp
ഏറെ മടുത്തിട്ടാണ് കോൺഗ്രസ് വിട്ടത് ; തുറന്ന് പറഞ്ഞ് പത്മജ
ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. വേദനയോടെയാണ് കോൺഗ്രസ് പാര്‍ട്ടി വിടുന്നത്. എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. അച്ഛനെ എങ്ങനെ ഞാൻ നോക്കിയെന്ന് കേരളത്തിലുള്ളവർക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്. കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ. മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന്…
Read Moreഇന്നും നാളെയും ജെ.പി. നഡ്ഡ സംസ്ഥാനത്ത്
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വടക്കൻ കർണാടകത്തിലെ ബി.ജെ.പി. നേതാക്കളുമായി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ ഇന്നും നാളെയും ചർച്ച നടത്തും. തിങ്കളാഴ്ച രാവിലെ എട്ടിന് നഡ്ഡ ബെലഗാവിയിലെത്തും. രാത്രി ബെലഗാവിയിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം ചേരുക. സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബാഗൽകോട്ട്, വിജയപുര, ബെലഗാവി ജില്ലകളിലെ ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ജനപ്രതിനിധികളെയും മുതിർന്നനേതാക്കളെയും സീറ്റ് പ്രതീക്ഷിച്ചിരിക്കുന്നവരെയും നഡ്ഡ കാണും. ചൊവ്വാഴ്ച രാവിലെ 11-ന് ചിക്കോടിയിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.
Read Moreബിജെപി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു
ബെംഗളൂരു: കലബുറഗി ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. ബി.ജെ.പി എം.പി ഡോ. ഉമേഷ് ജാധവിന്റെ അടുത്ത അനുയായിയും അബ്സൽപുർ താലൂക്കിലെ സഗനൂരു സ്വദേശിയുമായ ഗിരീഷ് ചക്രയാണ് (43) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പിന്തുടർന്നെത്തിയ അക്രമി ഗിരീഷിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ ഗംഗപുര പോലീസിനോട് പറഞ്ഞു. ഗിരീഷിന്റെ രാഷ്ട്രീയ വളർച്ചയിൽ അസൂയപൂണ്ട തങ്ങളുടെ സമുദായത്തിലെ ചിലർ വാടകക്കൊലയാളിയെ ഉപയോഗിച്ച് വകവരുത്തിയതാണെന്ന് സഹോദരൻ സദാശിവ ചക്ര പറഞ്ഞു. ഈയിടെയാണ് എം.പിയുടെ ശിപാർശയിൽ ഗിരീഷ് ബി.എസ്.എൻ.എൽ ഉപദേശക സമിതി ഡയറക്ടറായത്. പിന്നിൽ ആരെല്ലാമെന്ന് തനിക്കറിയാം,…
Read Moreലോക് സഭാ തെരഞ്ഞെടുപ്പ്; ബിജെപി യുടെ ആദ്യ സ്ഥാനാർഥി പട്ടിക പുറത്ത്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവര്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 28 വനിതാ സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. 40 യുവാക്കള്‍ മത്സരംഗത്തുണ്ട്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. തെരഞ്ഞെടുപ്പ് തീയതി…
Read Moreഔറംഗസീബിന്റെയും ടിപ്പു സുൽത്താന്റെയും പിൻഗാമിയാകാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി
ബെംഗളൂരു: ഹിന്ദുമത ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി. ഇതര മതസ്ഥരായ ഉദ്യോഗസ്ഥർക്കും ക്ഷേത്രഭരണത്തിൽ അവസരം നൽകുന്ന വ്യവസ്ഥ ബില്ലിൽ ഉണ്ട്. ഔറംഗസീബിന്റെയും ടിപ്പു സുൽത്താന്റെയും പിൻഗാമിയാകാനാണ് ദൈവവിശ്വാസിയല്ലാത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ ക്ഷേത്രങ്ങളിൽനിന്ന് പത്തും അഞ്ചും ശതമാനം തുക പിടിച്ചെടുക്കാനാണ് സർക്കാർ തീരുമാനം. അത് വിനിയോഗ ചുമതല ഇതര മതസ്ഥരെ ഏൽപിക്കുകയും ചെയ്യുന്നു. ഇത് ഹിന്ദുവിരുദ്ധമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
Read Moreബിജെപിയുടെ സർപ്രൈസ് സ്ഥാനാര്‍ഥി പട്ടികയിൽ നടി ശോഭനയുടെ പേരും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസിന് ഒരുങ്ങുകയാണ് ബിജെപി. ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തെ സൂചന നൽകിയിരുന്നു. ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതൃത്വം ശോഭനയുമായി സംസാരിച്ചുവെന്നാണ് പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. ബിജെപിയുമായി നടി…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച സർക്കാരിന് വിമർശനം
ബെംഗളൂരു: വയനാട്ടിൽ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി രംഗത്ത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാണ് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട വയനാട്ടിലെ ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിന് തിങ്കളാഴ്ചയാണ് വനം മന്ത്രി ബി.ഈശ്വർ ഖന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ മോഴയാന ബേലൂര്‍ മഖ്‌നയാണ് അജീഷിനെ…
Read Moreപിസി ജോർജ് ഇനി ബിജെപി യിൽ; അംഗത്വം സ്വീകരിച്ചു
ന്യൂഡൽഹി: പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍. പി സി ജോർജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം ബിജെപിയില്‍ ലയിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ പിസി ജോര്‍ജിന് അംഗത്വം നല്‍കി. പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read Moreദേശീയ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവർ പാകിസ്താനിലേക്ക് പോകണം; പ്രിയങ്ക് ഖാർഗെ
ബെംഗളൂരു: ദേശീയ പതാകയും ഇന്ത്യൻ ഭരണഘടനയും രാജ്യത്തിന്റെ സമഗ്രതയും ഒന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് മന്ത്രി പ്രിയങ്ക് ഖാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തിയ സംഭവത്തിൽ പ്രതികരിക്കവെയാണ് ബി.ജെ.പിയെ മന്ത്രി വിമർശിച്ചത്. ത്രിവർണ പതാകയെ വെറുക്കുന്ന ആർ.എസ്.എസിനെ പോലെ, ആർ.എസ്.എസ് പരിശീലിപ്പിക്കുന്ന ബി.ജെ.പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം…
Read More