നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

തിരുവനന്തപുരം: നടൻ ദേവൻ ശ്രീനിവാസനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ ​നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് നടൻ മുൻപ് ആവശ്യപ്പെട്ടിരുന്നു.

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളും ബിജെപി നേടും ; യെദ്യൂരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയം നേടിയ പശ്ചാത്തലത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ യെദ്യൂരപ്പ അഭിനന്ദിച്ചു. ബി.ജെ.പിക്ക് കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ എതിരാളികളല്ലെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചക്കു മേല്‍ മണ്ണുവാരിയിട്ടെന്നും യെദ്യൂരപ്പ പരിഹസിച്ചു.…

Read More

പ്രതിപക്ഷ നേതാവിനെ നാളെ പ്രഖ്യാപിക്കും 

ബെംഗളൂരു: സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ നാളെ പ്രഖ്യാപിക്കും. സംസ്ഥാന ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയെ തിരഞ്ഞെടുത്തിട്ട് ഒരാഴ്ച പിന്നിട്ടു. ഇതിന് പിന്നാലെയാണ് ഇതുവരെ ഒഴിഞ്ഞുകിടന്ന പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പ് നടന്നത്. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ നാളെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കും. ഞാനുൾപ്പെടെ നാലോ അഞ്ചോ സ്ഥാനാർത്ഥികളുണ്ട്. പാർട്ടി അനുവദിക്കുന്നവരെ ഞാൻ സ്വാഗതം ചെയ്യുന്നു. ഞാൻ അവർക്ക് പൂർണ സഹകരണം നൽകും,” മുൻ ഡിസിഎം ആർ. അശോകൻ വ്യക്തമാക്കി. ധവ്‌ലഗിരിയിലെ ഡോളർ കോളനിയിലെ യെദ്യൂരപ്പയുടെ…

Read More

നടി വിജയശാന്തി ബിജെപി വിട്ടു; കോൺഗ്രസിൽ തിരിച്ചെത്തിയേക്കും

ഹൈദരാബാദ്: തെന്നിന്ത്യൻ നടി വിജയശാന്തി ബി.ജെ.പി വിട്ടു. ഒരുകാലത്ത് ബോക്സോഫീസിൽ വൻ വിജയമായ നിരവധി ആക്ഷൻ സിനിമകളിലൂടെ ചലച്ചിത്രപ്രേമികളുടെ മനംകവർന്ന വിജയശാന്തി കോൺഗ്രസിൽ തിരികെയെത്തും. ദിവസങ്ങൾക്കുള്ളിൽ തെലങ്കാനയിൽ രാഹുൽ ഗാന്ധി പ​​ങ്കെടുക്കുന്ന ചടങ്ങിലാകും അവർ ഔദ്യോഗികമായി കോൺഗ്രസിൽ ചേരുകയെന്നാണ് സൂചന. തെലങ്കാന ബി.​ജെ.പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് വിജയശാന്തി രാജി സമർപ്പിച്ചിട്ടുണ്ട്. 1997 ഡിസംബറിലാണ് വിജയശാന്തി ബി.ജെ.പിയിൽ ചേർന്നത്. വൈകാതെ ഭാരതീയ മഹിളാ മോർച്ച സെക്രട്ടറിയായി അവർ തെരഞ്ഞെടുക്കപ്പെട്ടു.

Read More

ബിജെപി കർണാടക അധ്യക്ഷനായി യെദ്യൂരപ്പയുടെ മകൻ 

ബംഗളൂരു: ബിജെപി കർണാടക അധ്യക്ഷനായി മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര യെദ്യൂരപ്പയെ നിയമിച്ചു. നളിൻ കുമാർ കട്ടീലിനെ മാറ്റിയാണ് വിജയേന്ദ്ര യെദിയൂരപ്പയെ അധ്യക്ഷനായി നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന അധ്യക്ഷനെ മാറ്റുമെന്ന് നേരത്തെ അഭ്യൂഹം ഉണ്ടായിരുന്നു. 2019 ൽ സംസ്ഥാന ബിജെപി അധ്യക്ഷനായി നിയമിതനായ നളിൻ കുമാർ കട്ടീലിൽ നിന്ന് ചുമതലയേൽക്കുന്ന അദ്ദേഹം കർണാടകയുടെ പത്താമത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാണ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവ് പ്രതിനിധീകരിച്ച ശിക്കാരിപുര മണ്ഡലത്തിൽ നിന്ന് വിജയേന്ദ്ര…

Read More

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം, തെളിവുകൾ ഉണ്ട് ; സിദ്ധരാമയ്യ

ബെംഗളുരു: കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ ഓപ്പറേഷൻ കമല സംസ്ഥാനത്ത് വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെയിറക്കിയ സംഘം ഇപ്പോഴത്തെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസ് എംഎല്‍എ രവികുമാര്‍ ഗൗഡയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. അട്ടിമറിക്കാൻ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 50 കോടിരൂപ വീതം വാഗ്ദാനം ചെയ്തുവെന്നായിരുന്നു രവികുമാര്‍ ഗൗഡയുടെ വെളിപ്പെുടത്തല്‍. ബിജെപി നേതാവ് യെദിയൂരപ്പയുടെ അടുത്ത അനുയായി ഇതിനുവേണ്ടി ചരടുവലികള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നാല് എംഎല്‍എമാരെ സംഘം സമീപിച്ചു. ഇതിലൊരാള്‍ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തു.…

Read More

സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന നടക്കില്ലെന്ന് ഡികെ ശിവകുമാർ

ബെംഗളൂരു : സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോകുന്നതിന് മുമ്പ് സദാശിവനഗറിലെ വസതിക്ക് സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മണ്ഡ്യ എം‌എൽ‌എ രവി ഗനിഗയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു, ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾക്കറിയാം. അതിനു പിന്നിൽ വലിയ നേതാക്കളുണ്ട്. എന്നാൽ, ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് കോൺഗ്രസിലേക്ക്

ബെംഗളൂരു: സംസ്ഥാനത്തെ മുന്‍ ബി.ജെ.പി എം.എല്‍.എ പൂര്‍ണിമ ശ്രീനിവാസ് പാര്‍ട്ടി വിടുന്നതായി റിപ്പോർട്ട്‌. ഒക്ടോബര്‍ 20ന് പൂര്‍ണിമ കോണ്‍ഗ്രസില്‍ ചേരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അറിയിച്ചു. 2018 മുതൽ 2023 വരെ ചിത്രദുർഗയിലെ ഹിരിയൂർ നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ ആയിരുന്നു പൂര്‍ണിമ. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൂർണിമ കോൺഗ്രസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിയില്‍ തുടരുകയും ഹിരിയൂർ നിയമസഭാ സീറ്റിൽ മത്സരിക്കുകയും ഇപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിലെ ആസൂത്രണ മന്ത്രിയായ കോൺഗ്രസ് സ്ഥാനാര്‍ഥിയായ ഡി.സുധാകറിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.…

Read More

സിദ്ധരാമയ്യ ബിജെപിയിൽ ചേരാൻ ശ്രമം നടത്തി; കുമാരസ്വാമി 

ബെംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ മുൻകാലത്ത് ബിജെപി യിൽ ചേരാൻ ശ്രമം നടത്തിരുന്നതായി ജെഡിഎസ് നേതാവ് കുമാരസ്വാമി. എന്നാൽ തന്റെ ശവം പോലും ബിജെപി പക്ഷത്ത് നിൽക്കില്ലെന്ന് പറഞ്ഞ് സിദ്ധരാമയ്യയും രംഗത്ത് എത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി യുമായി സഖ്യം ചേരാൻ ദൾ തീരുമാനിച്ചതിനു പിന്നാലെയാണ് സിദ്ധാരമയ്യക്കെതിരെ ആരോപണവുമായി കുമാരസ്വാമി എത്തിയത്.

Read More

ബിജെപി നേതാവ് സന്ദീപ് വാചസ്‌പതിക്കെതിരെ നടി ലക്ഷ്മി പ്രിയ

കൊച്ചി: ഓണാഘോഷവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാചസ്‌പതി ആവശ്യപ്പെട്ടിട്ട് പങ്കെടുത്ത പരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന പരാതിയുമായി നടി ലക്ഷ്‌മിപ്രിയ. സ്വന്തം കൈയിൽ നിന്നും ഡീസൽ അടിച്ച്, തൊണ്ട പോട്ടി പ്രസംഗിച്ച് പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആർഎസ്എസ് പരിപാടികൾക്കും ബിജെപി പ്രചരണത്തിനും പോയിട്ടുണ്ടെന്നും എന്നിങ്ങനെയുള്ള കാര്യങ്ങളും ലക്ഷ്‌മിപ്രിയ പോസ്റ്റിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 27ന് നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയത്. സന്ദീപ് വാചസ്‌പതി കൂടി ഉൾപ്പെട്ട എൻഎസ്എസ് കരയോഗ മന്ദിരത്തിൽ, സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് എത്തിയതെന്നും താരം പറയുന്നു. ഫെയ്സ്‌ബുക്ക് പോസ്റ്റിന്റെ…

Read More
Click Here to Follow Us