ബെംഗളൂരു: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ അരുണ്‍ യോഗിരാജിന്റെ ശില്പമാണ് അയോദ്ധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത്. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ അരുണ്‍ യോഗിരാജിന് ക്ഷണം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പേര് അതിഥി പട്ടികയില്‍ ഇല്ലെന്നാണ് പുതിയ റിപ്പോർട്ട്. അരുണിന്റെ ഭാര്യ വിജേതയും രണ്ടുകുട്ടികളും അയോദ്ധ്യയിലെത്തി ചടങ്ങ് കാണാണമെന്ന് ആഗ്രഹിച്ചെങ്കിലും ചടങ്ങിനുള്ള ക്ഷണം ലഭിക്കാത്തതിനാല്‍ അവർ പങ്കെടുക്കില്ലെന്നാണ് സൂചന. അരുണ്‍ നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്ന് ശില്പിയുടെ കുടുംബം മുൻപ് പ്രതികരിച്ചിരുന്നു. കുടുംബത്തിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വലിയ രീതിയിൽ ആളുകൾ വിമർശിക്കുന്നുണ്ട്.
Read MoreTag: bengaluru
പ്രധാനമന്ത്രി നാളെ നഗരത്തിൽ; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…
ബെംഗളൂരു: പ്രധാനമന്ത്രി നാളെ ബെംഗളൂരുവിൽ. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ദേവനഹള്ളി എയ്‌റോസ്‌പേസ് പാർക്കിൽ പുതിയ അത്യാധുനിക ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ കാമ്പസ് ഉദ്ഘാടനം ചെയ്യും. അതിനാൽ, നഗരത്തിലെ ചില ട്രാഫിക് റൂട്ടുകളിൽ ചില മാറ്റങ്ങൾ വരുത്താൻ സിറ്റി ട്രാഫിക് പോലീസ് ഉത്തരവിട്ടിട്ടുണ്ട്. പ്രധാനമന്ത്രി നാളെ ഉച്ചയ്ക്ക് 2:10 ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ ഹെന്നൂർ- ബാഗളൂർ റോഡ് ഉൾപ്പെടെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ചില റോഡുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 8…
Read Moreട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ; മലയാളിയെന്ന് സംശയം
ബെംഗളൂരു: ട്രെയിനിനുള്ളിലെ ഫാനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. ബയപ്പനഹള്ളിയിൽ സർ എം.വിശ്വേശ്വരയ്യ റെയിൽവേ ടെർമിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവിൽ നിന്ന് കാരയ്ക്കലിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ കംപാർട്ടുമെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് ജനുവരി 16ന് തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരൻ റെയിൽവേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനിൽ നിന്ന് ഈ കംപാർട്ട്മെന്റ് വേർപെടുത്തി. പോലീസ്…
Read Moreസദാചാര ആക്രമണവും കൂട്ട ബലാൽസംഗവും ; പോലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ
ബെംഗളൂരു: സുഹൃത്തിനൊപ്പം ലോഡ്ജിൽ മുറിയെടുത്ത യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനും സസ്പെൻഷൻ. കൃത്യനിർവഹണ വീഴ്ചയും അന്വേഷണത്തിലെ കാലതാമസവുമാണ് നടപടിക്കാധാരം. ഹനഗൽ പോലീസ് ഇൻസ്പെക്ടർ എസ്.ആർ.ശ്രീധർ, കോൺസ്റ്റബിൾ ഇല്യാസ് ശേതസനദി എന്നിവരെയാണ് ജില്ല പോലീസ് സൂപ്രണ്ട് അൻഷു കുമാർ സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അക്കി അലുർ സ്വദേശി മഫീദ് ഒണികേരിയാണ്(23) അറസ്റ്റിലായത്. മദരസാബ് മണ്ഡകിയിലെ അഫ്താബ് ചന്ദനക്കട്ടി(24), അക്കി അലുറിലെ അബ്ദുല്ല ഖാദർ (25), ജാഫർ ഹഞ്ചിമണി(22), അക്കി അലുർ…
Read Moreനഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ വെള്ളിയാഴ്ച
ബെംഗളൂരു : എയ്‌റോസ്‌പെയ്‌സുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ബെംഗളൂരുവിലെത്തും. ബോയിങ് ഇന്ത്യ എൻജിനിയറിങ് ആൻഡ് ടെക്‌നോളജി സെന്റർ സന്ദർശിക്കും. നഗരത്തിൽ ചെറിയ റോഡ് ഷോയും നടത്തിയേക്കുമെന്ന് വിവരമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ബി.ജെ.പി. സംസ്ഥാന നിർവാഹകസമിതി യോഗം മാറ്റിവെച്ചു.
Read Moreവധുവിനെ കിട്ടാനില്ല; മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി
ബെംഗളൂരു: വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ബി. മധുസൂദൻ (26) ആണ് മരിച്ചത്. വിജയനഗർ ജില്ലയിലെ കുഡ്‌ലിഗിയിൽ ആണ് സംഭവം. അടുത്തിടെ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മൂന്നു വിവാഹാലോചനകളും മുടങ്ങിപ്പോയത് യുവാവിന് മാനസികമായി വിഷമം ഉണ്ടാക്കിയിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങൾ മുടങ്ങിയതെന്നും ആരോപണമുണ്ട്. പലതവണ ശ്രമിച്ചിട്ടും വിവാഹം നടക്കാത്തതിനാൽ യുവാവ് നിരാശയിലായിരുന്നു. ബന്ധുക്കൾ ഇടപെട്ട് യുവാവിനെ മദ്യപാനശീലത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം വിഷം കഴിച്ച യുവാവ് വിജയനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടെയാണ് മരിച്ചത്.
Read Moreബെംഗളൂരുവിൽ നിന്നുള്ള വിമാനയാത്രക്കിടെ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങി കിടന്നത് ഒരു മണിക്കൂറോളം
ബെംഗളൂരു: മുംബൈ-ബെംഗളൂരു വിമാനത്തിൽ യാത്രക്കാരൻ ടോയ്ലെറ്റിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം. സ്പൈസ്ജെറ്റ് വിമാനത്തിൽ ആണ് സംഭവം. ബെംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്. എന്നാൽ, ഡോറിന്റെ തകരാർ മൂലം ഇയാൾ അവിടെ കുടുങ്ങുകയായിരുന്നു. പിന്നീട് മുംബൈയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം സ്പൈസ്ജെറ്റിന്റെ സാങ്കേതിക വിദഗ്ധർ എത്തിയാണ് യാത്രക്കാരനെ പുറത്ത് ഇറക്കിയത്. സംഭവത്തിൽ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്പൈസ്ജെറ്റിന്റെ എസ്.ജി 268 എന്ന വിമാനം ബംഗളൂരുവിൽ നിന്നും ടേക്ക് ഓഫ് ചൈയ്തത്.…
Read Moreബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: ഉഷ ഗോപാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് : റെജില സന്തോഷ് , സെക്രട്ടറി : ശകുന്തള.കെ, ജോയിന്റ് സെക്രട്ടറി : ചന്ദ്രകല, ട്രഷറർ : മണിഷണ്മുഖൻ, ജോയിന്റ് ട്രഷറർ: നിഷ ഭാഗേഷ്, 2024 മുത്തപ്പൻ പ്രോഗ്രാം കൺവീനർ : സുധ സുധീർ , ജോയിൻ കൺവീനർ : പ്രമീള, ഐശ്വര്യ കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. മത്തിക്കരെ മുത്യാൽ നഗറിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.സി.ബിജു, സെക്രട്ടറി ജിതേന്ദ്ര, പ്രദീപ്, രവീന്ദ്രൻ,മുരളി, ശശി…
Read Moreഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിൽ സ്ത്രീ മരിച്ചു; ബന്ധുക്കളെ കണ്ടെത്തിയില്ല
ബെംഗളൂരു: ജനുവരി 13 ന് ബെംഗളൂരുവിൽ വച്ച് ഹൃദയാഘാതം തുടർന്ന് മരണപ്പെട്ട ഗീത എന്ന സ്ത്രീയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്തിയില്ല. ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം വിട്ടു നൽകാൻ പോലീസ് തയ്യാറാവാത്ത സ്ഥിതിയാണ് നിലവിൽ. മരണം സംഭവിച്ച് രണ്ടു ദിവസത്തിന് ശേഷവും ബന്ധുക്കൾ എത്താതിരുന്നതിനാൽ ജനുവരി 15 ന് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നു. എന്നാൽ പോലീസ് മൃതദേഹം വിട്ടു നൽകിയിട്ടില്ല. ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരം കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക +919845503540
Read Moreജനുവരി 19 ന് പ്രധാനമന്ത്രി ബെംഗളൂരുവിലെത്തും
ബെംഗളൂരു: സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 19 ന് ബെംഗളൂരുവിലെത്തും. സംസ്ഥാന തലസ്ഥാനത്ത് റോഡ് ഷോ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന ബിജെപി നേതാക്കൾ ആലോചിക്കുന്നുണ്ട്. ജനുവരി 19ന് ബോയിംഗ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി സെന്റർ (ബിഐഇടിസി) സന്ദർശിച്ചേക്കും. ഇക്കാരണത്താൽ 19ന് ചേരാനിരുന്ന പാർട്ടി സംസ്ഥാന പ്രത്യേക എക്സിക്യൂട്ടീവ് യോഗം താൽക്കാലികമായി മാറ്റിവച്ചു. മോദിയുടെ സന്ദർശന വേളയിൽ ഒരു റോഡ് ഷോയും ആലോചിച്ചിരുന്നു. പാർട്ടി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് പ്രധാനമന്ത്രിയുടെ സന്ദർശനം ഔദ്യോഗികമായ ശേഷം അടുത്ത നടപടി സ്വീകരിക്കും. മോദിയുടെ…
Read More