ബെംഗളൂരുവിലേക്കുള്ള ആകാശ എയറിന്റെ വിമാനത്തിൽ ബീഡി വലിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ

ബെംഗളൂരു: ചൊവ്വാഴ്ച വിമാനത്തിനുള്ളിൽ ബീഡി വലിച്ചതിന് 56 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ താമസിക്കുന്ന പ്രവീൺ കുമാറാണ് അറസ്റ്റിലായത്. എസ്എൻവി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിലെ ഡ്യൂട്ടി മാനേജരായ വിജയ് തുല്ലൂർ നൽകിയ പരാതിയിൽ, ഉച്ചയ്ക്ക് 1.10 ഓടെ ആകാശ എയറിന്റെ QP 1326 (അഹമ്മദാബാദ്-ബെംഗളൂരു) വിമാനത്തിലെ ടോയ്‌ലറ്റിനുള്ളിൽ കുമാർ ബീഡി വലിച്ചു എന്നാണ് ആരോപണം. ജീവനക്കാർ ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിതനാക്കുകയും ഫ്ലൈറ്റ് ക്യാപ്റ്റൻ അദ്ദേഹത്തെ അനിയന്ത്രിത യാത്രക്കാരനായി പ്രഖ്യാപിക്കുകയും ചെയ്തു. വിമാനം നഗരത്തിൽ ഇറങ്ങിയ ഉടൻ ജീവനക്കാർ…

Read More

ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനമെന്ന ബോർഡ് സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരു: ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് മുൻപിൽ എല്ലാ ജാതി വിഭാഗങ്ങളെയും പ്രവേശിപ്പിക്കുമെന്ന ബോർഡ് സ്ഥാപിക്കണമെന്ന് പട്ടിക വിഭാഗ നിയമസഭാ സമിതി സർക്കാരിന് നിർദേശം നൽകി. ബി.ജെ.പി. എം.എൽ.എ എം.പി കുമാരസ്വാമി അധ്യക്ഷനായ സമിതിയുടേതാണ് നിർദേശം. പ്രശ്ന ബാധിത സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ നിരന്തര സന്ദർശനം നടത്തി ജാതി വിവേചനം നിലനിൽകുന്നില്ലന്ന് ഉറപ്പാക്കണം. പട്ടിക വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായും സമിതി വിലയിരുത്തി.

Read More

ബെംഗളൂരുവിലെ കുഴികൾ നികത്തുന്നതിൽ ബിബിഎംപി പൂർണമായും പരാജയപെട്ടു; കർണാടക ഹൈക്കോടതി

ബെംഗളൂരു: വ്യാഴാഴ്ച നഗരത്തിലെ കുഴി ഭീഷണിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ബൃഹത് ബംഗളൂരു മഹാനഗര പാലികയെ (ബിബിഎംപി) കുറ്റപ്പെടുത്തി.. ഇക്കാര്യത്തിൽ കോടതി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. കുഴി ഭീഷണി സംബന്ധിച്ച് വിജയ് മേനോൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അതൃപ്തി അറിയിച്ചത്. കുഴികൾ നിറഞ്ഞ റോഡുകൾ കാരണം ബെംഗളൂരുവിൽ മരണസംഖ്യ വർധിക്കുന്നുണ്ടെന്നും കുഴികൾ നികത്താൻ ബിബിഎംപി ഉചിതമായ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. കുഴികൾ അടയ്ക്കുന്നതിൽ…

Read More

തിരുവോണത്തോടനുബന്ധിച്ച് കെഎസ്ആർടിസിയുടെ കൂടുതൽ ബസ് സർവീസുകൾ

തിരുവോണം കണക്കിലെടുത്ത്, 05/09/2022 മുതൽ 18/09/2022 വരെ യാത്രക്കാർക്ക് ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഷെഡ്യൂളുകൾക്ക് പുറമേ താഴെ പറഞ്ഞിരിക്കുന്ന അധിക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ കൂടി വിപുലമായി ക്രമീകരിച്ചിട്ടുണ്ട്. മൈസൂരു റോഡ് ബസ് സ്റ്റേഷൻ, ബെംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ബസുകൾ കേരളത്തിലെ പ്രധാന സ്ഥലങ്ങളായ കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാൽഘട്ട്, തൃശൂർ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമായി സർവീസ് നടത്തും. പ്രത്യേക ബസ് സർവീസുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി കംപ്യൂട്ടറൈസ്ഡ് റിസർവേഷൻ ടിക്കറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. റിസർവ്…

Read More

പുകവലിയും പൂവാലൻ ശല്യവും ചോദ്യം ചെയ്ത യുവാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: വീടിനു സമീപം നിന്ന് പുകവലിക്കുകയും പെൺകുട്ടികളെ ശല്യം ചെയ്യുകയും ചെയ്ത യുവാക്കളെ പരിസരവാസിയായ തോമസ് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാക്കൾ തോമസിനെ വെട്ടി കൊലപ്പെടുത്തി. ജയനഗറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് തോമസ്. ഒഴിവ് സമയം ഫുഡ്‌ ഡെലിവറി ബോയ് ആയി ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. വർഷങ്ങൾക്കു മുൻപ് മരിച്ചതാണ് തോമസിനെ അച്ഛൻ. അച്ഛന്റെ മരണത്തെ തുടർന്ന് തോമസ് അടക്കമുള്ള 3 മക്കളെ ഉപേക്ഷിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചു. ഇതോടെ സഹോദരങ്ങളെ നോക്കിയിരുന്നത് മൂത്ത കുട്ടിയായ തോമസ് ആണ്.…

Read More

മാലിന്യം തള്ളുന്ന ബിബിഎംപി ചീഫ് കമ്മീഷണർക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി.

ബെംഗളൂരു: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാതെ മിട്ടഗനഹള്ളി ക്വാറിയിൽ ഖരമാലിന്യം തള്ളുന്നതിനെതിരായ കോടതിയുടെ ഉത്തരവ് അനുസരിക്കാത്ത ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയുടെ പെരുമാറ്റം വിശദീകരിച്ച് വ്യക്തിപരമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈകോടതി നിർദ്ദേശിച്ചു. കോടതി ഉത്തരവിന് അതീതമായി യാതൊന്നും ഇല്ലന്നും കോടതി ഉത്തരവ് മനസ്സിലാക്കാൻ അദ്ദേഹത്തിന് (ഗുപ്തയ്ക്ക്) കഴിയുന്നില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തെ ജയിലിലേക്ക് അയയ്‌ക്കേണ്ടിവരുമെന്നും ബിബിഎംപിക്ക് വേണ്ടി ഹാജരായ ഉദയ് ഹോളയോട് കോടതി അറിയിച്ചു.

Read More
Click Here to Follow Us