ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്വാലി ഡിസേബിൾ സ്കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…
Read MoreTag: bathroom
ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത മംഗളുരു സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് യുവാവ് തകർത്തത്. അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പോലീസ് പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreവന്ദേഭാരത്തിന്റെ ശുചിമുറിയിൽ യുവാവ് വാതിൽ അടച്ച് ഇരുന്നു; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം
പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയിൽ വാതിൽ അടച്ച് യുവാവ് ഇരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ നഷ്ടമായി. രണ്ട് മെറ്റൽ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപ വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവൻസ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിൻ 20 മിനിറ്റ് വൈകിയെന്നും റെയിൽവെ അറിയിച്ചു. ഉപ്പള സ്വദേശി ശരൺ ആണ് ഇന്നലെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയിൽ കയറിയത്. ഇയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് വിവരങ്ങൾ…
Read Moreഹോട്ടൽ കുളിമുറിയിൽ ഉളിഞ്ഞ് നോക്കി; ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: സ്ത്രീ അതിഥി കുളിക്കുന്നതിനിടെ കുളിമുറിയിൽ ഉളിഞ്ഞ് നോക്കിയതിന് 30 കാരനായ ഹോട്ടൽ ഹൗസ് കീപ്പറെ അറസ്റ്റുചെയ്തു. ബെല്ലന്തൂർ സ്വദേശിയും പശ്ചിമ ബംഗാൾ സ്വദേശിയുമായ പാവലസ് ഖേരിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തു. 22 കാരിയായ യുവതി സെപ്തംബർ 28 മുതൽ മാതാപിതാക്കളോടൊപ്പം ഇതേ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. അടുത്തിടെ എഞ്ചിനീയറിംഗ് കോഴ്സ് പൂർത്തിയാക്കിയ യുവതി ഒരു ഐടി സ്ഥാപനത്തിൽ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കമ്പനിയിൽ ചേരാനാണ് മാതാപിതാക്കളോടൊപ്പം പെൺകുട്ടി നഗരത്തിൽ വന്നത്. തുടർന്ന് കുടുംബം ബെല്ലന്തൂരിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. രാവിലെ 9.10 ഓടെ…
Read More