കർണാടക ആർ ടി സിയുടെ ക്രിസ്തുമസ് ബുക്കിംഗ് ആരംഭിച്ചു; മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് വിറ്റു തീരാൻ സാധ്യത;ഉടൻ ടിക്കറ്റ് ഉറപ്പിക്കുക.

ബെംഗളൂരു :കർണാടക ആർ ടി സി ബസുകളിൽ ക്രിസ്തുമസ് അവധിക്കുള്ള റിസർവേഷൻ ഇന്നാരംഭിച്ചു. യാത്രക്ക് 30 ദിവസം മുൻപ് വിൽപ്പന തുടങ്ങുന്ന ഭൂരിഭാഗം ദീർഘ ദൂര ബസുകളിലും ഇന്ന് റിസർവേഷൻ സജീവമാകും.

ഡിസംബർ 21 ന് നാട്ടിലേക്കുള്ള ബസുകളിൽ ടിക്കറ്റുകൾ ഇന്ന് മുതൽ ബുക്ക് ചെയ്യാം. വലിയ തിരക്ക് പ്രതീക്ഷിക്കുന്ന ഡിസംബർ 22 ലെ ടിക്കറ്റ് നാളെ മുതൽ വിറ്റു തുടങ്ങും.

കേരള ആർടിസിയേക്കാൾ 15 ദിവസം വൈകിയാണ് കർണാടക ആർ ടി സി യുടെ റിസർവേഷൻ ആരംഭിക്കുന്നത്. എന്നാൽ കേരള ആർടി സി യുടെ കൂടുതൽ ബസുകൾ മൈസൂരു വഴി വടക്കൻ കേരളത്തിലേക്ക്  സർവീസ് നടത്തുമ്പോൾ തെക്കൻ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നു എന്നതാണ് കർണാടക ആർ ടി സി യുടെ പ്രത്യേകത.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

പതിവു ബസുകളിലെ ടിക്കറ്റ് തീരുന്ന മുറക്ക് സ്പെഷൽ പ്രഖ്യാപിക്കാനും കർണാടക ആർ ടി സി മറക്കാറില്ല. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകൾ മാസങ്ങൾക്ക് മുൻപ് തന്നെ ബുക്കിംഗ് ആരംഭിച്ചു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ക്രിസ്തുമസിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് 3000 രൂപ വരെ ഉയർന്നു.സാധാരണ 1500 രുപ മാത്രം വരുന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെക്കുള്ള സ്വകാര്യ ബസ് ടിക്കറ്റുകൾ മൂവായിരത്തോട്  അടുക്കുകയോ മൂവായിരം രൂപ മറികടക്കുകയോ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts