ഐപിഎൽ വാതുവെപ്പ് ; ബംഗളുരുവിൽ പിടിയിലായവരിൽ മൂന്ന് മലയാളികളും,നടന്നത് ലക്ഷങ്ങളുടെ ബിസിനസ്

ബെംഗളൂരു :ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലെ ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് നടന്ന വാതുവെപ്പിൽ പിടിയിലായ മലയാളികളടക്കം 27 പേരെ സെൻട്രൽ ബെംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു . തൃശ്ശൂർ സ്വദേശികളായ ഗോകുൽ , കിരൺ , ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനായ മലയാളി സജീവ് എന്നിവരാണ് പിടിയിലായ മലയാളികൾ ,ഇവരെക്കൂടാതെ ചെന്നൈ സ്വദേശികളായ സൂര്യ , കപിൽ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട് . ഗോവ , മഹാരാഷ്ട്ര , കർണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്.ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.…

Read More

കയ്യേറിയ ഒഴുക്കു ചാലുകൾ തിരിച്ചുപിടിച്ച് പുനർനിർമ്മിച്ചു; നഗര തടാകങ്ങൾ നിറയുന്നു

ബെംഗളൂരു:  മുത്തനല്ലൂർ തടാകത്തിൽ നിന്ന് അധികമായി വരുന്ന വെള്ളം വിട്ടാൽകര തടാകത്തിലേക്ക് ഒഴുക്കി വിടാൻ ഉപയോഗിച്ചിരുന്ന ഒഴുക്കു ചാൽ പ്രാദേശിക കർഷകർ കൈയേറ്റംചെയ്ത കൃഷിസ്ഥലം ആക്കിമാറ്റിയത് 2020 ൽ നടത്തിയ പുനഃ പരിശോധനയിൽ വാസ്തവമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കയ്യേറ്റം ഒഴിപ്പിക്കാനും ഒഴുക്കു ചാൽ പുനർനിർമിക്കാനും സർക്കാർ തീരുമാനിക്കുകയായിരുന്നു. ബംഗളൂരു നഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ്, ആനേക്കൽ തഹസിൽദാർ പി ദിനേശ്, പഞ്ചായത്ത് രാജ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട കർമ്മ സേന, കയ്യേറിയ മുഴുവൻ സ്ഥലവും തിരിച്ചുപിടിക്കുന്നതിനും ഒഴുക്കു…

Read More

ബെം​ഗളുരുവിൽ കോവിഡ് രോ​ഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡങ്ങൾ; അറിയാം

ബെം​ഗളുരു; കോവിഡ് രോ​ഗികളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ മാനദണ്ഡ‍ങ്ങൾ, ഡിസ്ചാർജ് ചെയ്യുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച ശേഷം പിന്നീട് രോ​ഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത അവസ്ഥയിലെത്തിയാൽ പരിശോധന നടത്താതെ ഡിസ്ചാർജ് ചെയ്യുമെന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇത്രയും നാളുകളായി കോവിഡ് ബാധിതരെ വീണ്ടും പരിശോധിക്കുകയും രോഗമില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ലഭിക്കുകയും ചെയ്താൽ മാത്രമേ ഡിസ്ചാർജ് നൽകിയിരുന്നുള്ളൂ. എന്നാൽ ബെംഗളൂരുവിലെ കോവിഡ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതിന്റെ പശ്ചാത്തലത്തിലാണു രോഗലക്ഷണമില്ലാത്തവരെ പരിശോധന ഇല്ലാതെ ഡിസ്ചാർജ് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

Read More

ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസ്; പുതിയ ഹോസ്റ്റലൊരുങ്ങുന്നു‌

ബെം​ഗളുരു: ബാം​ഗ്ലൂർ യൂണിവേഴ്സിറ്റി ക്യാംപസിൽ പുതിയ ഹോസ്റ്റൽ ഒരുങ്ങുന്നു. ഡിസംബറിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികൾക്കായാണ് ഹോസ്റ്റൽ ഒരുങ്ങുന്നത്. 104 മുറികളിലായി 400 വിദ്യാർഥികൾക്കുള്ള സൗകര്യമാണ് ഒരുക്കുക. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് ചാൻസലർ ഡോ കെ ആർ വേണു​ഗോപാൽ വ്യക്തമാക്കി.

Read More

വയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോ​ഗിക്കാൻ സൗജന്യ പരിശീലനം

ബെം​ഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോ​ഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്​ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി ന​ഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോ​ഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535

Read More

ടോൺസ് ഒാഫ് സീസൺസ്; മനംകവർന്ന് മലയാളി ചിത്രകാരി വിദ്യാ സുന്ദർ

ബെം​ഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രം​ഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .

Read More

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിൽ; പിടിയിലായത് തടിയന്‍റവിട നസീറിന്‍റെ കൂട്ടാളി സലീം

ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അറസ്റ്റിലായി. പ്രതി സലീമാണ് പിടിയിലായത്. കണ്ണൂരിലെ പിണറായിയില്‍ നിന്നാണ് ബുധനാഴ്ച രാത്രിയോടെ ഇയാള്‍ പിടിയിലായത്. കേസിലെ പ്രധാന പ്രതിതടിയന്‍റവിട നസീറിന്‍റെ കൂട്ടാളിയാണ് പിടിയിലായ സലീം. ഏകദേശം പത്ത് വർഷത്തോളമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യം ചെയ്യുകയാണ്. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ എന്നിവരുൾപ്പെട്ട ബെംഗളൂരു സ്ഫോടനക്കേസ് 2008 ജൂലായ് 25ന് ആയിരുന്നു നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും…

Read More

അന്യം നിന്ന് പോകുമോ കടലിലെ കൽപവൃക്ഷം; കടലാഴങ്ങളിലും രക്ഷയില്ലാതെ സ്രാവുകൾ

ബം​ഗളുരു: കയറ്റുമതിക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന 1600 കിലോ​ഗ്രാം സ്രാവിന്റെ എല്ല് റവന്യൂ ഇന്റലിജൻസ് വിഭാ​ഗം പിടികൂടി. ഹോങ്കോങ്ങിലേക്ക് കയറ്റി അയക്കാൻ സൂക്ഷിച്ചിരുന്നതാണ് 1600 കിലോ​ഗ്രാം വരുന്ന സ്രാവിന്റെ എല്ലുകൾ എന്ന് റവന്യൂ വിഭാ​ഗം ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. വലിയ കണ്ടെയ്നറുകളായി സൂക്ഷിച്ചിരുന്നവയിൽ നിന്നും കസ്റ്റംസ് വിഭാ​ഗം പരിശോധനക്കായി സാംപിൾ എടുത്തപ്പോഴാണ് രഹസ്യമായി സൂക്ഷിച്ചിരുന്നവ അത്രയും സ്രാവിന്റെ എല്ലുകളാണെന്ന് വ്യക്തമായത്, ഇതിനെ തുടർന്ന് ഫിഷ് ജനറ്റിക് റിസോഴ്സസ് ബ്യൂറോ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. കയറ്റുമതി നിരോധനമുള്ളതാണ് സ്രാവിന്റെ എല്ല്, ഇത്രയും ഭീമമായ അളവിൽ സ്രാവിന്റെ എല്ല് ശേഖരിച്ചത്…

Read More

ഹൈവേയിൽ ചീറിപ്പാഞ്ഞു പോയാൽ എഫ് ഐ ആറുമായി വീട്ടിലേക്ക് മടങ്ങാം.

ബെംഗളൂരു : ദേശീയ സംസ്ഥാന പാതകളിൽ ഗതാഗത നിയമം കയ്യിലെടുക്കുന്ന വാഹന ഉടമകൾക്കെതിരേ പിഴ ചുമത്താനും കേസെടുക്കാനും പോലീസ് ഹൈവേ പെട്രോളിങ് യൂനിറ്റിന് അധികാരം നൽകാൻ സർക്കാർ തീരുമാനം, ഹൈവേകളിൽ അപകടങ്ങൾ പെരുകുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഹൈവേകളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ സഹായം ക്രമീകരിക്കുകയും വഴിയിലെ തടസ്സങ്ങൾ നീക്കാൻ നേതൃത്വം നൽകുകയുമൊക്കെയാണ് പെടോളിംഗ് യൂണിറ്റുകളുടെ പ്രധാന ചുമതല. എന്നാൽ ഇനി മുതൽ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി കുതിക്കുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തി പിഴയീടാക്കാനും എഫ് ഐ ആർ റജിസ്റ്റർ ചെയ്യാനും…

Read More

വന്‍കിട കെട്ടിട നിര്‍മാതാക്കള്‍ക്കും രാഷ്ട്രീയകാര്‍ക്കും അനധികൃത കുടിയേറ്റത്തില്‍ പങ്ക്; ആരോപണവുമായി എന്‍ ആര്‍ രമേഷ്

ബെങ്ങലുരു : ബി ബി എം പി യുടെ നേതൃത്വത്തിൽ  നടന്നു വരുന്ന അനധികൃധ കുടിയേറ്റ ഒഴിപ്പിക്കലില്‍ അട്ടിമറി ആരോപിച്ചു കൊണ്ട് ബി ജെ പി വക്താവും മുന്‍ കോർപറേറ്റർ  ആയ എന്‍ ആര്‍ രമേശ്‌ രംഗത്ത്.  29 ടെക്ക് പാര്‍ക്കുകലും  30 മാളുകലും ‘രാജ കാലുവേ’ അഥവാ സ്‌റ്റോo  വാട്ടര്‍ ഡ്രൈൻ  (എസ് ഡബ്ലു ഡി)  വിന്റെ മുകളില്‍ അനധികൃതമായി നിര്‍മ്മിച്ചിരികുകയാണെന്നു രമേശ്‌ ആരോപിച്ചു. 1.2 ലക്ഷം കോടി രൂപ വിലമതിക്കുന്ന സർക്കാർ സ്ഥലത്തിന്മേല്‍ കൈയ്യേറ്റം  നടന്നതായും രാഷ്ട്രീയക്കാർ  സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ…

Read More
Click Here to Follow Us