പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തി; ഇ ഡി

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായിട്ടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിപ്പ്. ഈ വർഷം ജൂലൈ 12ന് ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർ‌ട്ടിൽ‌ പറയുന്നത്. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയെ ആക്രമിക്കുന്നതിനായി പരിശീലനം നടത്തിയതായും റാലിക്കു മുമ്പും ഇത്തരത്തിലുള്ള പദ്ധതികൾ പി.എഫ്.ഐ ആസൂത്രണം ചെയ്തതായും ഇ.ഡി പറയുന്നു. ഈ വർഷം എൻഫോഴ്സ്മെന്റ്…

Read More

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ : കോൺഗ്രസ്‌ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: കർണാടക സർക്കാരിന് നാണക്കേടുണ്ടാക്കുന്ന വിധത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ചിത്രം ഉൾപ്പെടുത്തി പേ സിഎം പോസ്റ്റർ പതിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പേസിഎം’, ‘40% ഇവിടെ സ്വീകരിക്കും’ എന്ന കുറിപ്പോടെ മുഖ്യമന്ത്രിയുടെ മുഖചിത്രം ചേർത്ത് പോസ്റ്റർ പതിപ്പിച്ചതിന് സമൂഹമാധ്യമ ടീമിലെ അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ക്യൂ ആർ കോഡിന്റെ രൂപത്തിലാണ് ബസവരാജ് ബൊമ്മൈയുടെ ചിത്രം പതിച്ചിരുന്നത്. സമൂഹമാധ്യമ വിഭാഗം മുൻ തലവൻ ബിആർ നായിഡുവിനെ വസന്ദ് നഗറിലെ എംബസി അപ്പാർട്ട്മെന്റിൽ നിന്നാണ് പോലീസ് നാടകീയമായി പിടികൂടിയത്. നാല് പോലീസുകാർ ചേർന്ന്…

Read More

ഐഎസ് ബന്ധമെന്ന് സംശയം, മൂന്നു പേർ കർണാടകയിൽ പിടിയിൽ

ബെംഗളൂരു: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മൂന്ന് പേർ കർണാടകയിലെ ശിവമോഗയിൽ പിടിയിൽ. ഷരീഖ്, മാസീ, സയ്യിദ് യാസിൻ പിടിയിലായത് . ഇവർക്ക് തീവ്രവാദ പരിശീലനം ലഭിച്ചിരുന്നതായാണ് പോലീസ് നൽകുന്ന വിശദീകരണം. ഇവർ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും പോലീസ് പറയുന്നു. യുഎപിഎ ചുമത്തിയതാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് കർണാടക ആഭ്യന്തര വകുപ്പ് മന്ത്രി അരഗ ജ്ഞാനേന്ദ്ര സ്ഥിരീകരിച്ചു. അദ്ദേഹം ഇത് ദേശീയ മാധ്യമങ്ങളോട് വിശദീകരിച്ചു. മംഗളൂരു ശിവോമഗ സ്വദേശികളാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Read More

കർണാടകയിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തിയ സംഘം പിടിയിൽ 

മലപ്പുറം : കർണാടകയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. ചമ്രവട്ടം സ്വദേശികളായ ബഷീർ,സുധീഷ്, ശൈലേഷ് തുടങ്ങിയവരാണ് പിടിയിലായത് . ബ്രൗൺ ഷുഗറും എംഡിഎംഎയുമായി കാറിൽ പോകുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത് . ഒൻപത് ഗ്രാം എൻഡിഎംഎയും 25 പായ്ക്കറ്റ് ബ്രൗൺഷുഗറുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതികൾ അധികവും മയക്കുമരുന്ന് കടത്തുന്നത്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട് എത്തിച്ച മയക്കുമരുന്ന് ശേഖരിച്ച് വരുന്നതിനിടയിലാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു. മൂന്ന് ഗ്രാം എംഡിഎംഎയുമായി…

Read More

റെയിൽവേ ടിക്കറ്റ് കരിഞ്ചന്ത; പാക്ക് ബന്ധമുള്ള സംഘത്തലവൻ ഉൾപ്പടെ 4 പേർ പിടിയിൽ

ബെംഗളൂരു; റെയിൽവേ ടിക്കറ്റ് കരിഞ്ചന്ത സംഘത്തിലെ 4 പേരെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ മദ്രസ നടത്തി വരുന്ന ബിഹാർ സ്വദേശിയാണ് ഇവരുടെ തലവൻ. മൊബൈൽ ഫോണുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് പാക്കിസ്ഥാൻ ബന്ധമുണ്ടെന്നു സംശയമുണ്ട്. ഉത്സവകാലത്തും മറ്റും തിരക്കേറിയ ദിവസങ്ങളിൽ തത്കാൽ ടിക്കറ്റുകൾ പോലും ലഭിക്കാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാൻ വ്യാജ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അതിഥിത്തൊഴിലാളികളെയും മറ്റുമാണ് മാഫിയ…

Read More

പ്രവാസിയെ പറ്റിച്ച് 20 ലക്ഷം തട്ടിയെടുത്ത പ്രതി പിടിയിൽ

ബെംഗളൂരു: പ്രവാസിയെ കബിളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നൈജീരിയൻ സ്വദേശി ഡാനിയേൽ ഒയ്വാലേ ഒലയിങ്കയാണ് അറസ്റ്റിലായത് . ബെംഗളൂരുവിൽ വച്ച് സൈബർ ക്രൈം പോലീസാണ് ഇയാളെ പിടികൂടിയത്. ഒ എൽ എക്സിൽ നിന്നും ഐഫോൺ വാങ്ങാൻ എന്ന വ്യാജേനയാണ് നല്ലളം സ്വദേശിയായ പ്രവാസിയിൽ നിന്നും ഇയാൾ പണം തട്ടിയെടുത്തത്.

Read More

ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് ലഹരി ഒഴുക്ക്, പ്രധാനി പിടിയിൽ

കൊച്ചി: ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് മയക്കുമരുന്ന് കത്തുന്ന സംഘത്തിലെ പ്രധാനികളി ലൊരാൾ അറസ്റ്റിൽ. ആലപ്പുഴ ചമ്മനാട് സ്വദേശി വൈശാഖ് ആണ്. സൗത്ത് പോലീസ്  അന്വേഷണം നടത്തി വരുന്ന കേസിലെ പ്രധാന കണ്ണി യാണ് ഇയാൾ. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് കേസിലെ ഒന്നാം പ്രതിയായ ചേർത്തല പാണാവള്ളി സ്വദേശി ശ്രീരാജ് രവിപുരം 16.52 ഗ്രാം മാരക ആംഫെറ്റാമിൻ എന്ന മയക്കുമരുന്നുമായി പോലീസ് പിടിയിലായത് . സുഹൃത്തായ വൈശാഖും ചേർന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇയാളെ ചോദ്യം ചെ യ്തതിൽ നിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇതൊടെ കൊച്ചി സിറ്റി…

Read More

ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് 105 മൊബൈൽ മോഷ്ടാക്കൾ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത് 105 മൊബൈൽ മോഷ്ടാക്കൾ. ഇവരിൽ നിന്നും 86 ലക്ഷം രൂപ വില മതിക്കുന്ന 928 മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കാൽനട യാത്രക്കാരുടെ ഫോണുകൾ ബൈക്കിലെത്തി തട്ടി പറിച്ചെടുക്കുന്നതാണ് ഇവരുടെ പതിവ് രീതി.

Read More

ഭാര്യയ്ക്ക് നേരെ വെടിയുതിർത്തു, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കുനേരെ വെടിയുതിര്‍ത്ത യുവാവ് അറസ്റ്റിലായി. ബെളഗാവി ജില്ലയിലെ അതാനിയിലാണ് സംഭവം. വിജയപുര സിന്ദഗി സ്വദേശി ശിവാനന്ദയാണ് അറസ്റ്റിലായത്. ഭാര്യയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഭാഗ്യംകൊണ്ടാണ് ഇവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. യുവതിയോട് തിരിച്ചുവരാന്‍ പല തവണ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. യുവതി മാതാപിതാക്കളുടെ വീട്ടില്‍നിന്ന് ഭര്‍ത്താവിനൊപ്പം പോകാതിരുന്നതോടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.

Read More

കൈക്കൂലി കേസിൽ ബിബിഎംപി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ബിബിഎംപി ജോയിന്റ് കമ്മിഷണർ അടക്കം രണ്ട് പേർ അറസ്റ്റിൽ. ബിബിഎംപി വെസ്റ്റ് ജോയിന്റ് കമ്മിഷണർ എസ്. എം ശ്രീനിവാസ് അസിസ്റ്റന്റ് ഉമേഷ്‌ എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്പി ആന്റണി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്ഥലം ഇടപാടിന് അനുമതി നൽകാൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു ഇവർ.

Read More
Click Here to Follow Us