ബെംഗളൂരു: സ്ത്രീ അതിഥി കുളിക്കുന്നതിനിടെ കുളിമുറിയിൽ ഉളിഞ്ഞ് നോക്കിയതിന് 30 കാരനായ ഹോട്ടൽ ഹൗസ് കീപ്പറെ അറസ്റ്റുചെയ്തു. ബെല്ലന്തൂർ സ്വദേശിയും പശ്ചിമ ബംഗാൾ സ്വദേശിയുമായ പാവലസ് ഖേരിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തു. 22 കാരിയായ യുവതി സെപ്തംബർ 28 മുതൽ മാതാപിതാക്കളോടൊപ്പം ഇതേ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. അടുത്തിടെ എഞ്ചിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ യുവതി ഒരു ഐടി സ്ഥാപനത്തിൽ ക്യാമ്പസ് ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കമ്പനിയിൽ ചേരാനാണ് മാതാപിതാക്കളോടൊപ്പം പെൺകുട്ടി നഗരത്തിൽ വന്നത്. തുടർന്ന് കുടുംബം ബെല്ലന്തൂരിലെ ഒരു ഹോട്ടലിൽ മുറിയെടുക്കുകയായിരുന്നു. രാവിലെ 9.10 ഓടെ…
Read MoreTag: arrest
നായ്ക്കുട്ടിയ്ക്ക് മേൽ കാറുകയറ്റി; ടെക്കി അറസ്റ്റിൽ
ബെംഗളൂരു: ശനിയാഴ്ച ബെല്ലന്തൂർ പോലീസ് സ്‌റ്റേഷന് മുമ്പിൽ നായ്ക്കുട്ടിയുടെ മുകളിലൂടെ കാർ ഓടിച്ച ടെക്കിക്കെതിരെ കേസെടുത്തു. സംഭവത്തിന് ദൃക്‌സാക്ഷിയായ മറ്റൊരു കാർ ഓടിച്ചിരുന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതി അനൂപ് നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഉച്ചയ്ക്ക് 12.40ന് പോലീസ് സ്‌റ്റേഷന് മുന്നിലുള്ള സിഗ്നലിൽ കാറിൽ കാത്തുനിൽക്കുമ്പോഴാണ് നായ്ക്കുട്ടിയെ ശ്രദ്ധയിൽപ്പെട്ടതെന്ന് ഹരലൂർ റോഡിലെ താമസക്കാരിയായ സോമ്യ സോതി (29) ബെല്ലന്തൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചുവപ്പ് നിറത്തിലായതോടെ സിഗ്നലിൽ വാഹനങ്ങൾ തടിച്ചുകൂടി. പച്ചയായപ്പോൾ നായരുടെ കാർ നായ്ക്കുട്ടിയുടെ അടുത്തേക്ക് പോകുന്നതും യുവതി ശ്രദ്ധിച്ചു.…
Read More6 വയസുകാരനെ ബലി നൽകി; ദൈവ കൽപന പ്രകാരമാണ് ബലി എന്ന് അറസ്റ്റിലായ കുടിയേറ്റ തൊഴിലാളികൾ
ദില്ലി : ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ. ദില്ലിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ പ്രദേശത്ത് ആണ് ക്രൂര കൃത്യം നടന്നത്. കൊല്ലപ്പെട്ടത് യുപി സ്വദേശികളുടെ മകനാണ്. പ്രതികളും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ഒരേ സ്ഥലത്തെ നിർമ്മാണ തൊഴിലാളികളാണ്. ബിഹാർ സ്വദേശികളായ വിജയ് കുമാർ, അമർ കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദൈവകൽപന പ്രകാരം സമ്പത്ത് വര്‍ധിക്കാനാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. അറസ്റ്റിലായവർ ലഹരിക്ക് അടിമകളെന്ന് പൊലീസ് പറയുന്നു.
Read Moreകഞ്ചാവ് കേസിലെ പ്രതി ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു: കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് ബെംഗളൂരുവിൽ നിന്നും പിടികൂടി. ചെര്‍ക്കാപ്പാറയിലെ അസ്രു എന്ന് വിളിക്കുന്ന എ.ജി. അസ്ഹറുദ്ദീനെയാണ് പോലീസ് പിടികൂടിയത്. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ യു.പി. വിപിന്റെ നിര്‍ദേശാനുസരണം ബേക്കല്‍ എസ്.ഐ എം. രജനീഷും സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സന്തോഷ് കെ. ഡോണ്‍, സനീഷ് കുമാര്‍ എന്നിവരുമാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിന് അസ്ഹറുദ്ദീന്റെ വീട്ടില്‍ വില്പനക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. കേസിലെ ഒന്നാം…
Read Moreകുട്ടിയെ തട്ടികൊണ്ട് പോയി 15 ലക്ഷം വാങ്ങിയ വിദ്യാർത്ഥിയും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയ സംഭവത്തിൽ ബിരുദവിദ്യാർത്ഥിയും സുഹൃത്തും പോലീസ് പിടിയിൽ. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാർത്ഥിയുമായ സുനിൽ കുമാർ, സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികൽ സ്വദേശി നാഗേഷ് എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കോളേജ് ഫീസടയ്ക്കാൻ മാർഗമില്ലാതായതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തു. കുട്ടിയുടെ ഫോണിൽ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയായിരുന്നു .പണം നൽകി…
Read Moreപതിനാറുകാരനെ തട്ടി കൊണ്ടു പോയി മൊബൈലും പണവും കവർന്നു, രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരുവിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി, ചേതൻ എന്നിവരെയാണ് സൂറത്ത്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരിൽ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കബളിപ്പിക്കാൻ പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ റോഡിൽ വീഴുകയും കുട്ടി റോഡിൽ എത്തിയപ്പോൾ ഇയാളോട് എഴുന്നേൽക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരാൾ കൂടിയെത്തുകയും കൗമാരക്കാരനെ ബലം പ്രയോഗിച്ച് എടിഎമ്മിൽ കയറ്റി പണം നൽകാൻ ആവശ്യപ്പെടുകയും ബാറിൽ കൊണ്ടുപോയി…
Read Moreമംഗളൂരുവിലും ഉടുപ്പിയിലും പോലീസ് റെയ്ഡ്, 8 പേർ അറസ്റ്റിൽ
ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇന്നലെ പോലീസ് നടത്തിയ റെയ്ഡിൽ എട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളെ പിടികൂടി. മംഗളൂരു മേഖലയിൽ ഉള്ളാൽ, മംഗളൂരു തലപ്പാടി, സൂറത്ത്കൽ, ഉടുപ്പിയിൽ ഹൂദ്, ഗംഗോളി, ബൈന്തൂർ, ആദി ഉടുപ്പി പട്ടണമാണ് റെയ്ഡ് നടത്തിയത്. മംഗളൂരുവിൽ ഇസ്‌മൈൽ എൻജിനീയർ, ശരീഫ്, ഇഖ്ബാൽ, നൗഷാദ് എന്നിവരും . ഉടുപ്പിയിൽ ഇല്ല്യാസ്, ആശിഖ്, റജബ്, അശ്‌റഫ് എന്നിവരും ഉൾപ്പെടുന്നു.
Read Moreഅഴിമതി കേസിൽ 6 പേർ അറസ്റ്റിൽ
ബംഗളൂരു: അധ്യാപക നിയമന അഴിമതി കേസിൽ എസ് എ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ആറു പേർ അറസ്റ്റിൽ. വ്യാജരേഖകൾ ഹാജരാക്കിയ അധ്യാപകരെ സർവീസിൽ നിയമനത്തിന് വേണ്ട ഒത്താശ നൽകിയത് ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എസ് എസ് എ ഡയറക്ടർ ഗീത, കർണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി എം ഡി മാഡേ ഗൗഡ, ജോയിന്റ് ഡയറക്ടർമാർ സർവിസിൽ നിന്നും വിരമിച്ച ജി ആർ ബസവരാജു, കെ. രത്നയ്യ, ഡി. കെ ശിവകുമാർ എന്നിവരെയാണ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 16 പേരെ മുമ്പ്…
Read Moreദാഇശ് ബന്ധം ആരോപണം, വ്യാപാരിയെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: കര്‍ണാടകയില്‍ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ കൂടി പിടികൂടിയാതായി പോലീസ്. കോപ്പാല്‍ ജില്ലയിലായിരുന്നു സംഭവം. ഹബിന്നിഗിഡ സ്വദേശിയായ ഷാബ്ബിര്‍ മന്ദലഗിരിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഗംഗാവതി നഗരത്തില്‍ പഴക്കച്ചവടം നടത്തിവരികയാണ് ഇയാള്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് ഷാബ്ബിറിനെക്കുറിച്ച് വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശിവമോഗ സ്വദേശികളായ മാസ് മുനീര്‍,…
Read Moreസ്വർണ കടത്ത്, മലയാളി പിടിയിൽ
ബെംഗളൂരു: 7.4 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച മലയാളിയെ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ ഇയാൾ ട്രോളി ബാഗിന്റെ ചക്രത്തിലും രഹസ്യ അറകളിലും ആണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇയാൾ മുൻപും സമാന രീതിയിൽ സ്വർണം കടത്തിയതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചതായി അറിയിച്ചു.
Read More