വാട്ടര്‍ റൈഡിനിടെ അപകടം; ചികിത്സയിലിരുന്ന തലശ്ശേരി സ്വദേശിനിക്ക് ദാരുണാന്ത്യം

തലശ്ശേരി: തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു.

പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം.

പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് ലവീനയുടെ മരണം.

സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസിക്കുന്നത്. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയപ്പോഴായിരുന്നു അപകടം.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മൃതദേഹം ധര്‍മ്മടം പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. കബറടക്കം 12-ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും.

പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്. സഹോദരി: ഷസിന്‍ സിതാര (ദുബായ്). കേരള ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. എം. ഷറഫുദ്ദീന്റെ സഹോദരന്റെ മകളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts