വൈറ്റ്ഫീൽഡിന് സമീപം ബിഎംടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ കുത്തേറ്റു

ബെംഗളൂരു ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിന് സമീപം ഐടിപിഎൽ ബസ് സ്റ്റോപ്പിന് സമീപം ബിഎംടിസി ബസ് കണ്ടക്ടറിനെ യാത്രക്കാരൻ കുത്തി പരിക്കേൽപ്പിച്ചു.

ഇന്നലെ വൈകുന്നേരം വൈറ്റ്ഫീൽഡിന് സമീപമുള്ള ഐടിപിഎൽ ബസ് സ്റ്റോപ്പിൽ, KA-57-F0015 വോൾവോ ബസ് കണ്ടക്ടർ യോഗേഷിനെയാണ് അജ്ഞാതൻ കുത്തിയത്. നിറയെ യാത്രക്കാരുള്ള ബസിലാണ് സംഭവം.

കണ്ടക്ടർ യോഗേഷിനെ രണ്ട് മൂന്ന് തവണ കത്തികൊണ്ട് കുത്തിയ ശേഷം ബസിൽ നിന്ന് ചുറ്റികയെടുത്ത് ചില്ല് തകർത്ത് ഭ്രാന്തനെപ്പോലെ പെരുമാറിയതായാണ് റിപ്പോർട്ടുകൾ.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

ഇതുകണ്ട് സഹയാത്രികർ നിലവിളിച്ച് ബസിൽ നിന്ന് ഇറങ്ങിയോടി. സംഭവം പുറത്തറിഞ്ഞ ഉടൻ വൈറ്റ്ഫീൽഡ് പൊലീസ് സ്ഥലത്തെത്തി ആളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

കുത്തേറ്റ കണ്ടക്ടർ യോഗേഷിനെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. . ജയിലിൽ പോകാനാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ആരാണ് ആ വ്യക്തി? ഇവർ എവിടെയാണെന്നതിനെക്കുറിച്ച് വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
[masterslider id="10"]

Related posts