യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഗ്രീൻ ലൈനിലെ മെട്രോ സർവീസ് തടസ്സപ്പെടും; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു: സുരക്ഷാ പരിശോധനകൾ കാരണം ഗ്രീൻ ലൈനിലെ മെട്രോ സർവീസ് ഒക്ടോബർ 3 ന് തടസ്സപ്പെടും.

സുരക്ഷാ പരിശോധന കാരണം എ. നാഗസാന്ദ്ര-മാഡവ മെട്രോ സ്റ്റേഷനുകൾക്കിടയിലുള്ള മെട്രോ സർവീസ് 3ന് രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെയാണ് തടസ്സപ്പെടുക.

ഈ കാലയളവിൽ നാഗസാന്ദ്ര, പീനിയ ഇൻഡസ്ട്രി സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ സർവീസ് ഉണ്ടാകില്ല. ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

പർപ്പിൾ ലൈനിലെ മെട്രോ റെയിൽ പ്രവർത്തനങ്ങളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. നമ്മ മെട്രോ യാത്രക്കാർ ഈ മാറ്റം ശ്രദ്ധിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി ബിഎംആർസിഎൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts