പ്രണയത്തെ എതിർത്തു, സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കിയ പ്രതികൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ

ബെംഗളൂരു: പ്രണയം എതിര്‍ത്തതിനെ തുടർന്ന് സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം പ്രതികളെ പോലീസ് പിടികൂടി. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹോദരന്‍ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. 2015-ലാണ് കേസിനാസ്പദമായ സംഭവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെത്തിയത്. തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്. അറവുശാല, തടാകം എന്നിവിടങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ ലഭിച്ചത്. ഭാഗ്യശ്രീയും ശിവപുത്രനും കോളേജ് പഠനകാലം…

Read More

വിമാനത്തിൽ പുകവലി യുവതിയ്ക്ക് പിന്നാലെ യുവാവും കുടുങ്ങി

ബെംഗളൂരു:വിമാനത്തിനുള്ളില്‍ പുക വലിച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു കെംപഗൗഡ വിമാത്താവളത്തിലാണ് യുവാവ് അറസ്റ്റിലായത്. ഇന്‍ഡിഗോ വിമാനത്തിലെ ടോയിലറ്റില്‍ കയറി പുകവലിച്ച സംഭവത്തിലാണ് യുവാവ് പിടിയിലായത്. അസമില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6ഇ 716 ഇന്‍ഡിഗോ വിമാനത്തില്‍ വച്ച്‌ പുകവലിച്ചതിന് ഷെഹാരി ചൗധരി എന്നയാളാണ് പിടിയിലായതെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാള്‍ പുകവലിച്ചത്. ടോയിലറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ അന്വേഷണം അരംഭിച്ചതായി എയര്‍പോര്‍ട്ട് പോലീസ് പറഞ്ഞു.…

Read More

ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ടൂറിസ്റ്റ് വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്ത് ലാപ്ടോപ്പും മറ്റു വിലമതിക്കുന്ന വസ്തുക്കളും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. സംഘത്തിലെ കണ്ണികളെ കുറിച്ച്‌ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നീലഗിരി ജില്ലയിലെ ഊട്ടി ധാരാളം ടൂറിസ്റ്റുകളെത്തുന്ന സ്ഥലമാണ്. കൂടാതെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് പാര്‍ക്ക്, ദൊഢബെഢ മുനമ്പ് , ബോട്ട് ഹൗസ് എന്നിവയുള്‍പ്പെടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഊട്ടിക്ക് പുറമെയുള്ള പൈക്കാറ, ലേംസ് പാര്‍ക്ക്, പൈന്‍ ഫോറസ്റ്റ് പോലുള്ള സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്ന് പണവും ലാപ്‌ടോപ്പുകളും സെല്‍ഫോണുകളും മോഷണം പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…

Read More

റെയിൽവേ സ്റ്റേഷനിൽ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 3 പേർ പിടിയിൽ

ബെംഗളൂരു:  റെയില്‍വേ സ്റ്റേഷനുകളില്‍ സമാനമായ രീതിയില്‍ മൃതദേഹം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിൽ. തിങ്കളാഴ്ച രാത്രി എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ മൃതദേഹം ഉപേക്ഷിച്ച്‌ കടന്ന മൂന്ന് പേരെ പോലീസ് പിടികൂടിയെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി എട്ടരയോടെ ബെംഗളുരു എസ്‍എംവിടി സ്റ്റേഷന് മുന്നില്‍ ഓട്ടോയില്‍ വന്ന മൂന്ന് പേ‍ര്‍ ചേര്‍ന്ന് ഉപേക്ഷിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ മൃതദേഹമാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പേരും ബിഹാര്‍ സ്വദേശികളാണ്. കേസുമായി ബന്ധമുള്ള മറ്റ് രണ്ട് പേര്‍ കൂടിയുണ്ട്. അവര്‍ ഒളിവിലാണെന്നും പോലീസ്…

Read More

ജിമ്മിൽ വ്യായാമത്തിനിടെ പെൺകുട്ടിയ്ക്ക് നേരെ അതിക്രമം, മലയാളി പ്രിൻസിപ്പൽ അറസ്റ്റിൽ

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ചെന്നൈ വൈഎംസിഎ കോളേജ്‌ ഓഫ്‌ ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ്‌ എബ്രഹാം ആണ്‌ അറസ്റ്റിലായത്‌. വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് സൈദാപേട്ട്‌ പോലീസ്‌ ആണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പ്രത്യേക പരിശീലനത്തിന്റെ പേരില്‍ ജിമ്മിലേക്ക്‌ വിളിച്ചുവരുത്തി ജോര്‍ജ്ജ്‌ എബ്രഹാം ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ പരാതി. കായിക മേഖലയില്‍ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുള്ള അത്ലറ്റ്‌ കൂടിയാണ്‌ അറസ്റ്റിലായ ജോര്‍ജ്‌ എബ്രഹാം. മുന്‍പും ഇയാള്‍ പല പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയതായി…

Read More

മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ

ചെന്നൈ; തിളച്ച എണ്ണ കാമുകന്റെ ദേഹത്ത് ഒഴിച്ച യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ഈറോഡിലായിരുന്നു സംഭവം. വര്‍ണപുരം സ്വദേശിയായ കാര്‍ത്തി(27)യെയാണ് ബന്ധു കൂടിയായ മീനാദേവി ആക്രമിച്ചത്. കാര്‍ത്തിയുടെ ശരീരത്തില്‍ മീനാദേവി എണ്ണ ഒഴിച്ചത് ബന്ധം ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹത്തിനൊരുങ്ങിയെന്ന് ആരോപിച്ചാണ്. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തി മീനാദേവിയെ വിവാഹം കഴിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാര്‍ത്തി മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാന്‍ പോവുകയാണെന്ന് മീനാദേവി അറിഞ്ഞതിനെ തുടര്‍ന്ന് കാര്‍ത്തിയുമായി അവര്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ വഴക്കിലാണ് കാര്‍ത്തിയുടെ ദേഹത്ത് തിളച്ച എണ്ണ യുവതി ഒഴിച്ചത്. കാര്‍ത്തിയുടെ…

Read More

എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ മലയാളി യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: എയര്‍ഹോസ്റ്റസ് ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചതുമായി ബന്ധപ്പെട്ട് മലയാളി യുവാവ് കസ്റ്റഡിയിൽ. 28കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ഇവര്‍ വീണതെന്നാണ് സൂചന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് പോലീസിനോട് പറഞ്ഞു. ആദേശിനെ കാണാനായി ഇവര്‍ ദുബൈയില്‍ നിന്നെത്തിയതാണെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് സ്വദേശിയാണ് ആദേശെന്ന് അന്വേഷണത്തിൽ കണ്ടെത്തി.…

Read More

ശിവമോഗ സ്ഫോടനം, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനവുമായി ബന്ധമുള്ള രണ്ടുപേരെ മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. അബ്ദുൾ അസീസ്, ശുഐബ് ഖാൻ എന്നിവരെയാണ് മധ്യപ്രദേശിലെ സിയോണിലെ വീടുകളിൽ നടത്തിയ തിരച്ചിലിൽ നിന്ന് പിടികൂടിയത്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ കണ്ടെടുത്തു. സംസ്ഥാനത്ത് മുമ്പ് ദേശീയ പതാക കത്തിച്ച സംഭവത്തിലും ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനത്തിലും ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു.

Read More

കൈക്കൂലി കേസിൽ വനം വകുപ്പ് ഓഫീസർ അറസ്റ്റിൽ 

ബെംഗളൂരു: 60 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ. സാമൂഹിക വനവിഭാഗം കുടക് ജില്ലാ ഓഫീസർ പൂർണിമയെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കീഴുദ്യോഗസ്ഥൻ മയൂര ഉദയ കരവേകറുടെ പരാതിയെത്തുടർന്നാണ് ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ചെറിയ രണ്ട് പ്രവൃത്തികൾക്ക് സർക്കാർ 1.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ തന്റെ വിഹിതമായി തരണം എന്ന് ഡിഎഫ്ഒ ആവശ്യപ്പെട്ടതായി മയൂര പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ കൃത്യതയോടെ പൂർത്തിയായി. പണം തന്നില്ലെങ്കിൽ മേലധികാരികൾക്ക് പരാതികൾ അയച്ച് സസ് പെൻഡ്…

Read More

മനീഷ് സിസോദിയയെ ഇ. ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്.

Read More
Click Here to Follow Us