ബെംഗളൂരു: 60 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ. സാമൂഹിക വനവിഭാഗം കുടക് ജില്ലാ ഓഫീസർ പൂർണിമയെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കീഴുദ്യോഗസ്ഥൻ മയൂര ഉദയ കരവേകറുടെ പരാതിയെത്തുടർന്നാണ് ലോകായുക്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ചെറിയ രണ്ട് പ്രവൃത്തികൾക്ക് സർക്കാർ 1.60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ ഒരു ലക്ഷം രൂപ തന്റെ വിഹിതമായി തരണം എന്ന് ഡിഎഫ്ഒ ആവശ്യപ്പെട്ടതായി മയൂര പരാതിയിൽ പറഞ്ഞു. എന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ കൃത്യതയോടെ പൂർത്തിയായി. പണം തന്നില്ലെങ്കിൽ മേലധികാരികൾക്ക് പരാതികൾ അയച്ച് സസ് പെൻഡ്…
Read MoreTag: arrest
മനീഷ് സിസോദിയയെ ഇ. ഡി അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്.
Read Moreഎൻഐഎ 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതിയും പിടിയിൽ
ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടറുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കൊടഗ് ജില്ലയിലെ തുഫൈല്‍ ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളിലൊരാളായ തുഫൈലിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തുഫൈല്‍ പിഎഫ്‌ഐ അംഗമാണെന്നും പ്രവീണ്‍ നെട്ടറു വധക്കേസില്‍ ഏജന്‍സി അന്വേഷിക്കുന്ന ആളാണെന്നും അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ നോട്ടീസില്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 9.30ഓടെ ബെംഗളൂരുവിലെ അമൃതഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദാസറഹള്ളിക്ക് സമീപത്ത് നിന്നാണ്…
Read Moreകൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ യുടെ മകൻ പിടിയിൽ
ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകനെ ലോകായുക്ത പിടികൂടി. ബിജെപി എംഎല്‍എ മദാല്‍ വിരുപക്ഷപ്പയുടെ മകന്‍ പ്രശാന്ത് മദാലിനെയാണ് ഇന്നലെ ബംഗളൂരുവിലെ സ്വകാര്യ ഓഫീസില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത സംഘം പിടികൂടിയത്. കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍കൂടിയാണ് മദാല്‍ വിരുപക്ഷപ്പ. പ്രശാന്ത് മദാല്‍ കൈക്കൂലി വാങ്ങുന്നതായുള്ള പരാതി ലഭിച്ചിരുന്നതായി ലോകായുക്ത സംഘം അറിയിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് നിരീക്ഷണത്തിലാക്കുകയായിരുന്നു. പ്രശാന്തിന്‍റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ പിടിച്ചെടുത്തതായും ഇതിന്‍റെ ഉറവിടം…
Read Moreജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം, മലയാളി അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു ജ്വല്ലറി മോഷണത്തിനിടയിൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് പിടികൂടി. കോഴിക്കോട് ചേമഞ്ചേരിയിലെ പി.പി. ഷിഫാസ് (30) ആണ് അറസ്റ്റിലായത്. കാസർകോട് മല്ലികാർജുന ക്ഷേത്ര പരിസരത്ത് നിന്ന് ഓട്ടോയിൽ കയറുകയായിരുന്ന പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത ശേഷം ഡിവൈ.എസ്.പി എസ്.ഐ. അബ്ദു റഹീമിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽനിന്ന് എയർ പിസ്റ്റലും കുരുമുളക് സ്പ്രേയും പോലീസ് പിടിച്ചെടുത്തു. കാസർക്കോട് ജ്വല്ലറിയിൽ മോഷണത്തിനുള്ള ശ്രമമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി…
Read Moreട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു : ബസവേശ്വര സര്‍ക്കിളില്‍ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ച് 50 കാരനായ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൈഗ്രൗണ്ട്സ് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ എം നാഗരാജുവാണ് മരിച്ചത്. ഹൈ പോയിന്റ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് സമീപം വാഹനഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം 3.45 ഓടെയാണ് അപകടം. ജര്‍മ്മന്‍ ചാന്‍സലറുടെ ബംഗളൂരു സന്ദര്‍ശനത്തിന്റെ ഭാഗമായി ഗതാഗതം ക്രമീകരിക്കാനാണ് നാഗരാജുവിനെ നിയോഗിച്ചത്. അപകടം നടന്നയുടൻ നാഗരാജുവിനെ ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല . മൃതദേഹം…
Read Moreഅച്ഛനെ കൊല്ലാൻ മകൻ നൽകിയത് കോടികളുടെ കൊട്ടേഷൻ
ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ കൊല്ലാൻ ഒരു കോടിയുടെ ക്വട്ടേഷൻ കൊടുത്ത മകൻ പോലീസ് അറസ്റ്റിൽ. ബെംഗളൂരു മറത്ത് ഹള്ളിയിലാണ് 32കാരനായ മണികാന്തയാണ് അറസ്റ്റിലായത്. ഫെബ്രുവരി 13നാണ് ഇയാളുടെ അച്ഛൻ നാരായണ സ്വാമി കൊല്ലപ്പെടുന്നത്. ഫ്ലാറ്റിൻ പുറത്ത് നിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൻ മണികാന്ത ദൃക്സാക്ഷിയായിരുന്നു. പിന്നീട് പോലീസ് സ്റ്റേഷിലെത്തി മൊഴി നൽകുകയും ചെയ്തു. എന്നാൽ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. ആദർശ, ശിവകുമാർ എന്നിവർക്കൊപ്പം ഇയാളും പോലീസിന്റെ പിടിയിലായി.
Read Moreലഹരി കടത്ത് മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു : ലക്ഷങ്ങളുടെ ലഹരിമരുന്നുമായി 8 മലയാളികളെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. മുബീൻ ബാബു (32), മൻസൂർ (36), അഭിഷേക് സുധീർ (27), അക്ഷയ് ശിവൻ (28), അർജുൻ (26), അഖിൽ രാജൻ (26), ജോയൽ ജോഷ് (21), പൃഥ്വി (23) എന്നിവരാണ് അറസ്റ്റിലായത്. രാസലഹരി വസ്തുക്കളും കഞ്ചാവും കേരളത്തിൽ നിന്നു ബെംഗളൂരുവിലെത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണെന്നു പോലീസ് പറഞ്ഞു. ഇവരിൽ നിന്നു ലഹരിവസ്തുക്കൾ വാങ്ങിയിരുന്ന 20 പേരെ ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും 50 ലക്ഷത്തിന്റെ ലഹരി മരുന്നുകൾ പോലീസ്…
Read Moreകോഴ ആരോപണം, ഡൽഹി ഉപമുഖ്യമന്ത്രി അറസ്റ്റിൽ
മറ്റൊരു : ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയാക്കിയ സിസോദിയയെ കഴിഞ്ഞ ഒക്ടോബർ 17-നും ചോദ്യം ചെയ്‌തിരുന്നു. മദ്യവ്യാപാരികൾക്ക് ലൈസൻസ് കിട്ടാൻ 100 കോടി രൂപ കോഴ നൽകിയെന്നാണ് പ്രധാന ആരോപണം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആം ആദ്മി പാർട്ടിയെ തളർത്താൻ മോദി സർക്കാർ മദ്യനയം ആയുധമാക്കുന്നതിന്റെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റെന്ന ആക്ഷേപം ഉയരുന്നുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ…
Read Moreവന ഉദ്യോഗസ്ഥരെ പ്രദേശവാസികൾ കല്ലെറിഞ്ഞു, 7 പേർ അറസ്റ്റിൽ
ബെംഗളൂരു: രണ്ടു പേരെ കുത്തിക്കൊന്ന കാട്ടാനയെ പിടികൂടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മടങ്ങുകയായിരുന്ന വനം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതായി പരാതി. വനം, പോലീസ് വാഹനങ്ങള്‍ക്ക് നാശ നഷ്ടം സംഭവിച്ചതായാണ് പരാതി. അക്രമവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. കഡബ റെഞ്ചിലാടിയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പേരഡുക്ക ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ രഞ്ജിത (21), ബി രമേശ് റൈ നൈല (55) എന്നിവരെ കുത്തിക്കൊന്ന ആനയെയാണ് പിടികൂടിയത്. തുടർന്ന് അവിടെ നിന്നും മടങ്ങുകയായിരുന്ന…
Read More