മാഹി: മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സബ് ജയിലിന് സമീപത്തെ ആയുര്‍ പഞ്ചകര്‍മ്മ സ്പാ മസാജ് സെന്ററില്‍ പെണ്‍വാണിഭം. തിരുമ്മല്‍ കേന്ദ്രം നടത്തിപ്പുകാരനായ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പില്‍ വീട്ടില്‍ ഷാജിയെയും, ബംഗളൂരു സ്വദേശിയായ യുവതിയെയും മാഹി പോലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്ററിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. തിരുമ്മല്‍ കേന്ദ്രം സിഐ ശേഖര്‍ അടച്ചുപൂട്ടിച്ചു.മസാജ് സെന്ററിന്റെ പേരിലുള്ള വാട്‌സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് യുവതിയുടെ ഫോട്ടോ കാണിച്ച് വാണിഭം നടത്തിയത്. കര്‍ണാടക, ആസാം, മണിപ്പൂര്‍,…
Read MoreTag: arrest
കള്ളനോട്ട് കേസ്, പ്രതിയ്ക്ക് 4 വർഷം തടവ്
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 100 രൂപയുടെ കള്ളനോട്ടുകള്‍ വിതരണം ചെയ്തു എന്ന കേസില്‍ പ്രതിക്ക് മംഗളൂരു ജില്ലാ സെഷന്‍സ് കോടതി നാലു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബണ്ട് വാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പി അബ്ബാസിനെയാണ് ശിക്ഷിച്ചത്. മുല്‍കി ഭാഗങ്ങളില്‍ പല വ്യാപാര സ്ഥാപനങ്ങളിലും കള്ളനോട് നല്‍കി സാധനങ്ങള്‍ വാങ്ങിയതായി 2019 ഒക്ടോബര്‍ 24ന് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും 16 കള്ളനോട്ടുകള്‍ അബ്ബാസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.
Read Moreഎം.എൽ.എ യെ കൊല്ലാൻ ഗൂഢാലോചന 17 കാരൻ പിടിയിൽ
ബെംഗളൂരു: ബൊമ്മനഹള്ളിയിലെ ബിജെപി സതീഷ്‌ഡിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 17 വയസുകാരനെയും മറ്റ് രണ്ട് പേരെയും ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. റെഡ്ഡിയെ കൊലപ്പെടുത്താൻ രണ്ട് കോടി രൂപയുടെ ഇടപാട് നടന്നതായി അറിഞ്ഞതിനെ തുടർന്ന് പിന്നീട് സഹായി ഹരീഷ് ബാബു നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്. കസ്റ്റഡിയിൽ എടുത്തവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Read Moreമംഗളൂരുവിൽ നിന്നും മോഷണം, പ്രതി കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: മംഗളൂരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി കാസര്‍കോട് സ്വദേശി കോഴിക്കോട് അറസ്റ്റില്‍. വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ശുഐബ് ആണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. നടക്കാവ് കൊട്ടാരം റോഡിലൂടെ വന്ന ശുഐബ് ഇവിടെ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് മനസിലാവുകയും തുടര്‍ന്ന് എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച് യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ബൈക്ക് മംഗളൂരുവില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട്…
Read Moreഅധ്യാപികയെ കുത്തിക്കൊന്ന കേസിൽ മെക്കാനിക്ക് പിടിയിൽ
ബെംഗളൂരു: സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ 38 കാരനായ മെക്കാനിക്കിനെ മൈസൂരുവിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇരയിൽ നിന്ന് 90,000 രൂപ കടം വാങ്ങിയെന്നും വായ്പ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് കഴുത്തിൽ മൂന്ന് തവണ കുത്തിയെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു ശാന്തിനഗറിന് സമീപം നഞ്ചപ്പ സർക്കിളിൽ വാടകവീട്ടിൽ താമസിക്കുന്ന കൗസർ മുബീന കൊല്ലപ്പെട്ടത്. വിവാഹമോചിതയായ മുബീന ലാൽബാഗിന് സമീപത്തെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണ്. ഏഴാംക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കൊപ്പമാണ് ഇവർ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ താമസിച്ചിരുന്നത്.…
Read Moreശരത്ഷെട്ടി വധക്കേസിൽ 4 പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ
ബെംഗളൂരു: ഫെബ്രുവരി അഞ്ചിന് ഉഡുപ്പി പംഗളയില്‍ ശരത് ഷെട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ജില്ലാ പോലീസ് മേധാവി ഹക്കയ് അക്ഷയ് മഹീന്ദ്രയാണ് അറസ്റ്റ് വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫെബ്രുവരി അഞ്ചിന് നാല് പേര്‍ ആയുധം ഉപയോഗിച്ച് ശരത് ഷെട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളില്ലായിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ വൈദഗ്ധ്യം ഉപയോഗിച്ച് ഈ കേസ് തെളിയിക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. രണ്ടുപേരെ കൂടി കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി ഇപ്പോഴും…
Read Moreഅംബേദ്കറെയും ദളിതരെയും അപമാനിച്ച കേസിൽ 6 വിദ്യാർത്ഥികൾ അറസ്റ്റിൽ
ബെംഗളുരു: സ്‌കിറ്റിലൂടെ അംബേദ്കറെയും ദളിതരെയും അപമാനിച്ച കേസില്‍ ആറ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമം അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കോളജ് പ്രിന്‍സിപ്പല്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റില്‍ പരിപാടി അവതരിപ്പിച്ചയാള്‍ അടക്കം അറസ്റ്റിലായവരുടെ എണ്ണം ഒന്‍പത് ആയി. കോളേജ് ഡേയ്ക്ക് ബെംഗളുരുവിലെ പ്രമുഖ സ്വകാര്യ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സ്‌കിറ്റിലാണ് അംബേദ്കറെയും ദളിതരെയും അപമാനിക്കുന്നത്. ഭരണഘടനാ ശില്പി ബിആര്‍ അംബേദ്ക്കറെ ബിയര്‍ അംബേദ്കറെന്നു വിളിച്ചധിക്ഷേപിച്ചാണു വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ്…
Read Moreഭാര്യയെ മുത്തലാഖ് ചൊല്ലി നാടു വിടാൻ ശ്രമം ഡോക്ടർ പിടിയിൽ
ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് 40 കാരനായ ഡോക്ടറെ ദില്ലി പോലീസ് പിടികൂടിയത്. യുകെയിലേക്ക് പോകാനായി ആണ് ഇയാൾ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. പിന്നാലെ വീടുവിട്ട് പോവുകയായിരുന്നു. ഫെബ്രുവരി…
Read Moreടൂറിസ്റ്റ് ബസില്‍ നഗരത്തിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്; മലയാളി യുവാവ് അറസ്റ്റില്‍
ബെംഗളൂരു : എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവിനെ പിടികൂടി. ചൊക്ലി ഒളവിലം സ്വദേശി ജാസിമിനെ (33) യാണ് കൂത്തുപറമ്ബ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധക്കിടെയാണ് പ്രതി പിടിയിലായത് . പ്രതിയില്‍ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടി. ബെംഗളൂരുവില്‍ നിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ…
Read Moreസദാചാര ഗുണ്ടായിസം നടത്തിയ 4 പേർ അറസ്റ്റിൽ
ബെംഗളൂരു: മംഗളൂരു കദ്രി പാര്‍ക്കിലെത്തിയ മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കദ്രി പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. കഡബയിലെ യശ്വിത്ത്, ചിക്കമംഗളൂരു സ്വദേശി ശരത്, ആലപെയിലെ ധീരജ്, ബണ്ട്വാളിലെ അഭിജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരും ഒരു സംഘടനയിലെ അംഗങ്ങളാണെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ ദമ്പതികളെ സംഘം ചേര്‍ന്ന് അക്രമിച്ചത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
Read More