വിവാഹത്തിനായി ഒരുങ്ങി ആര്യ ബഡായി 

അവതാരികയായും നടിയായും നമുക്ക് മുന്നിൽ എത്തിയ ആര്യയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ സുപരിചിതയാണ് മലയാളികള്‍ക്ക് ആര്യ.

ബഡായി ബംഗ്ലാവിലൂടെയാണ് താരം കൂടുതല്‍ പ്രശസ്ത ആയത്. ഒരുപാട് സമയം ഒന്നും വേണ്ടിവന്നില്ല ആര്യയ്ക്ക് മികച്ച അവതാരകയായി മാറാൻ. ഇതിനുപുറമേ സംരംഭക എന്ന നിലയിലും ആര്യ സ്വന്തമായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്.

അതിനിടയില്‍ ആര്യ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിനുശേഷമാണ് താരം വലിയ വിവാദങ്ങളില്‍ ചെന്നു പെട്ടത്.

സൈബർ ലോകത്തുനിന്നും വ്യാപകമായി വിമർശനമാണ് താരത്തിന് ഉണ്ടായത്. ഇത് താരത്തിന്റെ വ്യക്തി ജീവിതത്തെയും സാരമായി ബാധിച്ചു.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്ന ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം ആ പ്രണയം നഷ്ടപ്പെട്ടു.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച്‌ പോയതിനെ കുറിച്ച്‌ ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്.

തന്റെ സിംഗിള്‍ ലൈഫ് അവസാനിപ്പിയ്ക്കുന്നു എന്ന സൂചന അടുത്തിടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആര്യ നല്‍കിയിരുന്നു.

‘ഓസ്ട്രേലിയയിലെ ഗീലോങിലെ വലിയ ഓഷ്യന്‍ റോഡ് ശരിക്കും ഒരു കൗമാരക്കാരിയെ പോലെ ആസ്വദിക്കുന്നു’ എന്ന് പറഞ്ഞാണ്, ഇന്‍സ്റ്റാഗ്രാമിലൂടെ ആര്യ വീഡിയോ പങ്കുവെച്ചിരുന്നത്.

ഇതിനൊപ്പം ‘അതെ, സിംഗിള്‍ മദര്‍ എന്ന നിലയിലുള്ള എന്റെ അവസാനത്തെ അന്താരാഷ്ട്ര യാത്രയാണ്’ ഇതെന്ന് കൂടി നടി കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ പിന്നീട് അതിനെ കുറിച്ചുള്ള അപ്‌ഡേറ്റുകളൊന്നും ആര്യ നല്‍കിയിരുന്നില്ല. ആരാണെന്നും എന്താണെന്നും ആര്യ പങ്കുവയ്ക്കുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഇപ്പോഴിതാ ആര്യ പങ്കുവച്ച പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ചടങ്ങുകള്‍ക്ക് വേണ്ടി ആര്യ ഒരുങ്ങി എന്ന് ല്യക്തമാക്കുന്നു.

  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്

‘ഇവന്റ് റെഡി’ എന്ന് പറഞ്ഞാണ് ഒരു വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഒരുക്കങ്ങളുടെ സൂചന ആര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കാണാം.

സര്‍പ്രൈസ് ആയി ആര്യ ആളാരാണെന്ന് വെളിപ്പെടുത്തും, അധികം വൈകാതെ കല്യാണ വേഷത്തിലുള്ള ആര്യയെ കാണാം എന്നൊക്കെയുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

തന്റെ സ്വകാര്യ ജീവിതത്തെ സോഷ്യല്‍ മീഡിയയില്‍ നിന്ന് മറച്ചുവയ്ക്കാത്ത താരമാണ് ആര്യ ബഡായി.

നടി അര്‍ച്ചന സുശീലന്റെ സഹോദരനും ബിസിനസ്സുകാരനുമായ രോഹിത് സുശീലാണ് ആര്യയുടെ ആദ്യ ഭര്‍ത്താവ്. ചെറിയ പ്രായത്തില്‍ തന്നെ വിവാഹവും വിവാഹ മോചനവും കഴിഞ്ഞു. ആ ബന്ധത്തിലാണ് ആര്യയ്ക്ക് ഖുഷി എന്ന മകള്‍ പിറന്നത്.

പക്വതയില്ലാത്ത പ്രായത്തിന്റെ പ്രശ്‌നങ്ങളായിരുന്നു ആ വിവാഹത്തില്‍ സംഭവിച്ചത് എന്ന് നടി പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ. സർക്കിൾ അണ്ടർപാസ് അടച്ചു; ഗതാഗതം തിരിച്ചുവിടുന്നു 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts