കണ്ണൂര്‍: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും.
നാല്പത്തിയെട്ട് മണിക്കൂര്‍ സമരമാണ് സുധാകരനും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സമരം വ്യാഴാഴ്ച വരെ തുടരാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്നേദിവസം കോണ്‍ഗ്രസും യുഡിഎഫും യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.