കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം പുനഃരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതിന് സര്‍ക്കാരിനെ കളിയാക്കി പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം പുനഃരാരംഭിച്ചതിനും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതിനു സർക്കാരിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ വിതരണം മുടങ്ങിയത്. അതിനു പോലും ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചതു കടന്ന കയ്യായിപ്പോയെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ചെന്നിത്തല വിമർശിച്ചു.

അഞ്ചു മാസക്കാലം പാവപ്പെട്ട പെന്‍ഷന്‍കാരെ സര്‍ക്കാര്‍ തീരാദുരിതത്തിലാക്കി. പലരും ആത്മഹത്യ ചെയ്തു. ഒരു നേരത്തെ മരുന്നിനുപോലും പണമില്ലാതെ നരകയാതന അനുഭവിച്ചവര്‍ നിരവധിയാണ്. ഒടുവില്‍ പെന്‍ഷന്‍കാര്‍ക്ക് അനിശ്ചിതകാല സത്യാഗ്രഹമിരിക്കേണ്ടി വന്നു. അങ്ങനെ ഗത്യന്തരമില്ലാതെയാണു സര്‍ക്കാരിന് പെന്‍ഷന്‍ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കേണ്ടി വന്നത്. സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ച ദുരിതം അവസാനിപ്പിക്കുന്നതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്. ഇത് അപഹാസ്യമാണ്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

സര്‍ക്കാരിന്റെ ക്രൂരത കാരണം ആത്മഹത്യ ചെയ്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനം നടത്തേണ്ടിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
[masterslider id="10"]

Related posts