ജീവനക്കാരെ ആതിഥ്യമര്യാദ പഠിപ്പിക്കാന്‍ റെയില്‍വേ നേരിട്ട് ഇറങ്ങി;കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വർണ്’ പരിശീലന പദ്ധതി ബെംഗളൂരു ഡിവിഷനില്‍ ആരംഭിച്ചു.

ബെംഗളൂരു∙ യാത്രക്കാരോടുള്ള ആതിഥ്യമര്യാദ പഠിപ്പിക്കാൻ റെയിൽവേ ജീവനക്കാർക്കു പരിശീലന പദ്ധതി. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വർണ്’ പരിശീലന പദ്ധതി ബെംഗളൂരു ഡിവിഷനിലും ആരംഭിച്ചു. യാത്രക്കാരോടുള്ള നല്ല പെരുമാറ്റത്തിനൊപ്പം ശുചിത്വം, ഭക്ഷണരീതികൾ എന്നിവയിലാണു പരിശീലനം നൽകുന്നത്.

രാജധാനി, ശതാബ്ദി ട്രെയിനുകളിലെ പാൻട്രി കാർ, ശുചീകരണ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. 40 പേർ വീതമുള്ള ബാച്ചായാണു പരിശീലനം. ഒരാഴ്ച നീളുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്.സക്സേന നിർവഹിച്ചു. അഡിഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ അപർണ ഗാർഗ്, ഡിവിഷനൽ പഴ്സനൽ ഓഫിസർ കെ.ആസിഫ് ഹഫീസ് എന്നിവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽചൂടിൽ വെന്തുരുകിയ ബെംഗളൂരുവിന് ആശ്വാസമായി സായാഹ്ന മഴ
  പഹൽഗാം ഭീകരാക്രമണത്തിന് ഒരു വർഷം: മകന്റെ ഓർമ്മകളിൽ വിറങ്ങലിച്ച് ബെംഗളൂരുവിലെ ഒരു കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us